Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മനാഫിനെതിരായ ആരോപണം; അര്‍ജുന്റെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം. ലോറി ഉടമ മനാഫിനെതിരെ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് സൈബര്‍ ആക്രമണം രൂക്ഷമായത്. മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്നും തങ്ങളുടെ ദാരിദ്ര്യം മുതലെടുത്ത് പണപ്പിരിവ് നടത്തുകയാണെന്നും അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പൊതുജനങ്ങളാരും മനാഫിന് പണം നല്‍കരുതെന്നും തങ്ങള്‍ അത് സ്വീകരിക്കുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. യൂട്യൂബ് ചാനലുകളില്‍ നിന്നും ആക്ഷേപം നേരിടുന്നതായും കുടുംബം വ്യക്തമാക്കിയിരുന്നു. അര്‍ജുന്റെ പണമെടുത്ത് ജീവിക്കുന്ന സഹോദരിമാര്‍, സഹോദരന്മാര്‍ തുടങ്ങിയ ആക്ഷേപങ്ങള്‍ നേരിടുന്നുണ്ട്. അര്‍ജുന്‍ മരിച്ചത് നന്നായെന്ന കമന്റുകള്‍ ഉള്‍പ്പെടെ കണ്ടെന്നും ഇത് വേദനയുണ്ടാക്കിയെന്നും ജിതിന്‍ പറഞ്ഞു.

എന്നാല്‍ മനാഫ് ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിരസിക്കുകയാണ് ചെയ്യ്തത്. താന്‍ പണപ്പിരിവ് നടത്തിയിട്ടില്ലെന്നും യൂട്യൂബ് ചാനല്‍ തുടങ്ങുന്നത് തന്റെ ഇഷ്ടപ്രകാരമാണെന്നും മനാഫ് പറഞ്ഞു. അര്‍ജുന്റെ കുടുംബം എത്രതള്ളിപ്പറഞ്ഞാലും അവര്‍ക്കൊപ്പം ഉണ്ടാകുമെന്നുമാണ് മനാഫിന്റെ പ്രതികരണം.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer