Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CyberFraud

ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി സൈബർ തട്ടിപ്പ്; 18കാരൻ പിടിയിൽ

മലപ്പുറം: ബാങ്ക് അക്കൗണ്ടുകൾ കമ്മീഷൻ വ്യവസ്ഥയിൽ വാടകയ്ക്ക് നൽകി ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്ക് സഹായം നൽകിയ 18കാരനെ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ചങ്ങരംകുളത്തും സമീപപ്രദേശങ്ങളിലുമുള്ള നിരവധി വിദ്യാർഥികൾ സൈബർ തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ടതായാണ് വിവരം. പത്തിലധികം കേസുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിദ്യാർഥികളുടെ സുഹൃത്തും ചിലരുടെ ബന്ധുവുമായ യുവാവാണ് ബാങ്ക് അക്കൗണ്ടുകൾ സംഘടിപ്പിച്ച് തട്ടിപ്പ് സംഘങ്ങൾക്ക് കൈമാറിയിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും വിശ്വാസത്തിലെടുത്ത് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10 ലക്ഷം മുതൽ […]
Read more

വ്യാജ പാഴ്സൽ സർവീസ് തുടങ്ങി; ‘ചാറ്റ് ജിപിടി വഴി വ്യാജ ബില്ല്’, പണം തട്ടിയ യുവാവ് പിടിയിൽ

കൊച്ചി: ആലപ്പി പാഴ്സൽ സർവീസിന്റെ പേരിൽ വ്യാജ ശാഖ ആരംഭിച്ച് ഓൺലൈൻ തട്ടിപ്പ് നടത്തിയ യുവാവിനെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് നെല്ലിക്കട്ട നെക്രാജെ സ്വദേശി മുഹമ്മദ് സുൽത്താൻ (24) ആണ് പിടിയിലായത്. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ആലപ്പി പാഴ്സൽ സർവീസിന്റെ പേരിലാണ് പ്രതി തട്ടിപ്പ് നടത്തിയത്. കാസർകോട് ജില്ലയിലെ തൃക്കരിപ്പൂരിൽ വ്യാജ ശാഖ ആരംഭിച്ചായിരുന്നു പണം തട്ടിയിരുന്നത്. ‘തൃക്കരിപ്പൂർ ആലപ്പി പാഴ്സൽ സർവീസ്’ എന്ന പേരിൽ ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ […]
Read more

ഫോൺ അപ്‌ഡേറ്റ് ചെയ്തതിന് പിന്നാലെ അക്കൗണ്ടിൽനിന്ന് പണം പോയി; ഇടക്കൊച്ചി സ്വദേശിക്ക് നഷ്ടപെട്ടത് 98,888 രൂപ

കൊച്ചി: ഓൺലൈൻ തട്ടിപ്പിൽ ഇടക്കൊച്ചി സ്വദേശിക്ക് 98,888 രൂപ നഷ്ടമായതായി പരാതി. പ്രിന്റിങ് പ്രസ്സിലെ ജീവനക്കാരനായ സുബിന്റെ ബാങ്ക് അക്കൗണ്ടിൽനിന്നാണ് പണം നഷ്ടപ്പെട്ടത്. ഫോൺ ഉപയോഗിക്കുന്നതിനിടെ അപ്‌ഡേഷൻ സന്ദേശം പ്രത്യക്ഷപ്പെട്ടതും തുടർന്ന് സ്ക്രീൻ കറുത്ത നിറത്തിലായതുമാണ് സംഭവത്തിന്റെ തുടക്കമെന്ന് സുബിൻ പറയുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കെ അപ്‌ഡേഷൻ സന്ദേശം വന്നതിനെത്തുടർന്ന് അതിൽ ക്ലിക്ക് ചെയ്തു. പിന്നാലെ ഫോണിന്റെ സ്ക്രീൻ പൂർണമായും കറുത്തു. ഏകദേശം മൂന്ന് മിനിറ്റിന് ശേഷം ഫോൺ തനിയെ ഓണായതോടെയാണ് ഗൂഗിൾ പേ […]
Read more

സൈബർ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വർണം തട്ടി; യുവാവ് അറസ്റ്റിൽ

കൊച്ചി: സൈബർ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് പ്രമുഖ ജ്വല്ലറിയിൽനിന്ന് 62 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം ചെമ്പ്രശ്ശേരി തച്ചോടം വീട്ടിൽ ഷാഹിദ് സുലൈമാൻ (31) ആണ് പിടിയിലായത്. സ്വർണം കൈക്കലാക്കിയ ശേഷം ഒന്നര മാസത്തോളം പ്രതി വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചുവരികയായിരുന്നു. ബംഗളൂരു, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞത്. കളമശ്ശേരി സർക്കിൾ ഇൻസ്പെക്ടർ എൽ. അഭിലാഷിന്റെ നേതൃത്വത്തിൽ മഞ്ചേരി പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽനിന്ന് ആഡംബര […]
Read more

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ്

തിരുവനന്തപുരം: നഗരത്തിൽ ഓൺലൈൻ ടാക്സി ഡ്രൈവർമാരെ ലക്ഷ്യമിട്ട് വ്യാജ എസ്എംഎസ് മുഖേന സൈബർ തട്ടിപ്പ് വ്യാപകമാകുന്നു. ഓൺലൈൻ ആപ്പ് വഴി യാത്ര ബുക്ക് ചെയ്തതിന് പിന്നാലെ യാത്രക്കാരനെന്ന വ്യാജേന ഡ്രൈവറെ ഫോണിലൂടെയോ വാട്സാപ്പിലൂടെയോ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. യാത്രക്കൂലി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് അയച്ചെങ്കിലും തുക മാറിപ്പോയെന്ന് പറഞ്ഞ് ഡ്രൈവറെ സമീപിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. തുടർന്ന് ബാങ്കിൽ നിന്ന് പണം നഷ്ടമായെന്ന തരത്തിലുള്ള വ്യാജ എസ്എംഎസ് ഡ്രൈവറുടെ ഫോണിലേക്ക് അയയ്ക്കും. മറ്റൊരാൾ പണം അയച്ചെന്നും യാത്രക്കൂലിയേക്കാൾ അധികം തുക […]
Read more

വ്യാജ ഇ-ചലാൻ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പ്; ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന് MVD

മലപ്പുറം: വാഹനത്തിന് ട്രാഫിക് പിഴയുണ്ടെന്ന് കാണിച്ച് വാട്‌സാപ്പിലൂടെയും മൊബൈൽ സന്ദേശങ്ങളിലൂടെയും ലഭിക്കുന്ന വ്യാജ ഇ-ചലാൻ സന്ദേശങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി. പിഴ അടയ്ക്കാനെന്ന പേരിൽ വ്യാജ ലിങ്കുകൾ അയച്ച് വാഹന ഉടമകളിൽ നിന്ന് ബാങ്കിങ് വിവരങ്ങളും പണവും തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമാണെന്ന് അധികൃതർ അറിയിച്ചു. ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കാനുണ്ടെന്നും ഉടൻ പണമടച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്നും അറിയിച്ചാണ് പലർക്കും സന്ദേശങ്ങൾ ലഭിക്കുന്നത്. ഇതോടൊപ്പം പിഴ അടയ്ക്കുന്നതിനായി ലിങ്കും നൽകും. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ […]
Read more

ഓപറേഷന്‍ സൈ ഹണ്ട്; മലപ്പുറത്ത് 194 കേസുകൾ രജിസ്റ്റര്‍ ചെയ്തു; 94 പേരെ അറസ്റ്റ് ചെയ്തു

മലപ്പുറം: സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേരള പൊലീസ് നടത്തുന്ന സൈ ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ 194 കേസുകൾ രജിസ്റ്റർ ചെയ്തു. കേസുകളിൽ 94 പേരെ അറസ്റ്റ് ചെയ്തു. പൊലീസ് 750 റെയ്ഡുകളും നടത്തി. റെയ്ഡുകളിൽ 171 ഉപകരണങ്ങളും 320 രേഖകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. സൈബർ തട്ടിപ്പിലൂടെ ലഭിച്ച പണം ചെക്കുകൾ വഴിയും എ.ടി.എം വഴിയും പിൻവലിച്ചവരെയും ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി കമ്മീഷൻ വാങ്ങിയവരെയുമാണ് പ്രധാനമായും അറസ്റ്റ് ചെയ്തത്. സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ […]
Read more

സൈബർ തട്ടിപ്പിലൂടെ നേടിയ പണം കൊണ്ട് സ്വർണക്കട്ടികൾ വാങ്ങി തട്ടിപ്പ്; യുവാവ് പിടിയിൽ

കൊച്ചി: ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. മലപ്പുറം മഞ്ചേരി വയപ്പറപ്പടി സ്വദേശി മുഹമ്മദ് ജിഹാദ് (24) ആണ് കളമശ്ശേരി പൊലീസിന്റെ പിടിയിലായത്. ഇടപ്പള്ളി ടോൾ ജംഗ്ഷനിലെ സ്വർണ വ്യാപാര സ്ഥാപനത്തിൽ നിന്ന് 400 ഗ്രാം സ്വർണവും 90 ഗ്രാം വെള്ളിയും വാങ്ങി 64 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയ കേസിലാണ് അറസ്റ്റ്. കേസ് രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പിടികൂടാൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix