ഗുരുഗ്രാമിൽ സ്കൂളിന് സമീപം സ്യൂട്ട്കേസിനുള്ളിൽ സ്ത്രീയുടെ മൃതദേഹം
ഹരിയാന: ഗുരുഗ്രാമിൽ സ്കൂളിന് സമീപം സ്യൂട്ട്കേസിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഫരീദാബാദ് റോഡിലെ ശിവ് നാടാർ സ്കൂളിന് സമീപത്ത് കൂടി പോവുകയായിരുന്ന വഴിയാത്രാക്കാരനാണ് സ്യൂട്ട്കേസ് കണ്ടത്. ഈച്ചയരിച്ച രീതിയിലായിരുന്നു സ്യൂട്ട്കേസ്. അജ്ഞാത മൃതദേഹം 30 നും 35 നും ഇടയിൽ പ്രായമുള്ള ഒരു സ്ത്രീയുടേതാണെന്ന് പൊലീസ് പറഞ്ഞു. അഴുകിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന്റെ ഇടതുകൈവിരലിൽ “8” എന്ന നമ്പറും ഒപ്പം ഇടതു തോളിൽ “മാ” (അമ്മ) എന്ന വാക്കും പച്ചകുത്തിയിട്ടുണ്ട്. യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം […]
Read more