Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: dead

അവധിക്ക് നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ മാത്രം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ദുബൈ: അവധിക്ക്​ നാട്ടിലേക്ക് ​പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ പ്രവാസി മലയാളി യുവാവ്​ദുബൈയിൽ കുഴഞ്ഞുവീണ്​ മരിച്ചു. കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശി ഫവാസ് ചമ്പാൻ (39) ആണ്​ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഫുജൈറയിൽ നിന്ന്​ കണ്ണൂരിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യേണ്ടതായിരുന്നു. നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. വൈകിട്ട്​ ഇദ്ദേഹത്തെ എയർപോർട്ടിലേക്ക്​ കൂട്ടിക്കൊണ്ടുപോകാൻ ഭാര്യാ സഹോദരൻ ഫ്ലാറ്റിലെത്തിയിരുന്നു. വിമാനത്താവളത്തിലേക്ക്​ പോകാനിരിക്കെ നോമ്പു തുറക്ക്​ ഭക്ഷണം കഴിക്കുന്നതിനിടെ മുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക്​ […]
Read more

തിരുവനന്തപുരത്ത് പോളിടെക്‌നിക് വിദ്യാര്‍ത്ഥിനി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിമരിച്ച നിലയില്‍

തിരുവനന്തപുരം: പോളിടെക്‌നിക് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി.നരുവാമൂട് നടുക്കാട ഒലിപ്പുനട ഓംകാറില്‍ സുരേഷ് കുമാര്‍-ദിവ്യ ദമ്പതികളുടെ മകള്‍ മഹിമ സുരേഷിനെ (20)യാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്ന് പുകയും നിലവിളിയും കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു.തുടര്‍ന്ന് പിന്‍വാതില്‍ പൊളിച്ച് അകത്തുകയറി മഹിമയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വീടിന്റെ അടുക്കളയിലാണ് സംഭവം. മുന്‍വാതിലും അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കൈമനം വനിത പോളിടെക്നിക്കിലെ കൊമേഴ്ഷ്യല്‍ പ്രാക്ടീസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയും […]
Read more

കുരങ്ങുകളുടെ കൂട്ടമരണം: തെലങ്കാനയിലെ വയലിനരികിൽ 25 കുരങ്ങന്മാർ ചത്തനിലയിൽ

മഹബൂബാബാദ്: തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിൽ കുരവി ഗ്രാമത്തിലെ ബൻജാരെ താണ്ടിൽ വയലിന് സമീപം 25 കുരങ്ങന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ചത്ത കുരങ്ങന്മാരെ കൂട്ടിയിട്ട നിലയിലാണ് ഇവയെ കണ്ടെത്തിയത്. പ്രദേശത്ത് കുരങ്ങുകളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ, വനംവകുപ്പിനെയും പോലീസിനെയും നാട്ടുകാർ വിവരമറിയിച്ചു. കുരങ്ങുകൾക്ക് വിഷം നൽകിയതാകാം മരണകാരണമെന്ന് വനംവകുപ്പ് സംശയിക്കുന്നു. സംഭവത്തിൽ വനംവകുപ്പും പോലീസും റവന്യൂ വകുപ്പും സംയുക്തമായ അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. 2020ലും സമാനമായ സംഭവം ഇവിടെ നടന്നിരുന്നു. അന്ന് 40 […]
Read more

മഹാരാഷ്ട്രയിൽ ആയുധ നിർമാണശാലയിൽ സ്ഫോടനം; മരണം 8 ആയി, 7 പേരുടെ നില ഗുരുതരം

മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ സൈന്യത്തിന്റെ ആയുധ നിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. ഏഴ് പേരുടെ നില അതീവ ഗുരുതരമാണ്. സംഭവത്തിന്റെ കാരണത്തെക്കുറിച്ച് മഹാരാഷ്ട്ര സർക്കാർ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു അപകടം. ജവഹർ നഗർ ഏരിയയിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിലെ ലോംഗ് ടേം പ്ലാനിംഗ് വിഭാഗത്തിലാണ് സ്ഫോടനം നടന്നത്. ആർഡിഎക്‌സ് ഉൽപ്പാദനത്തിനായി ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ കൈകാര്യം ചെയ്യുന്ന സെക്ഷനിലാണ് അപകടമുണ്ടായത്. സ്ഫോടന ശബ്‍ദം 5 കിലോമീറ്ററോളം അകലെയുവരെ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. […]
Read more

ജമ്മു രജൗരിയിലെ 17 പേരുടെ ദുരൂഹ മരണ കാരണം കണ്ടെത്തിയതായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്

ദില്ലി: ജമ്മു രജൗരിയിലെ 17 പേരുടെ ദുരൂഹ മരണത്തിന് കാരണം വിഷം ഉള്ളിൽ പോയിയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ വിഷാംശമാണ് മരണത്തിന് കാരണമെന്ന് കണ്ടെത്തിയെന്നും എന്നാൽ വിഷാംശം ഏതാണെന്ന് തിരിച്ചറിയാനുള്ള പരിശോധന തുടരുകയാണെന്നും മന്ത്രി പറഞ്ഞു. ബാക്ടീരിയയും വൈറൽ ബാധയും മരണത്തിന് കാരണമായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 17 മരണങ്ങൾക്കു പുറമേ, കഴിഞ്ഞ ദിവസങ്ങളിൽ അഞ്ച് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ബുധനാഴ്ച ബാദൽ ഗ്രാമം കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ […]
Read more

ഇത്തിക്കരയാറ്റിൽ അപകടം: എഞ്ചിനീയറിംഗ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: ഇത്തിക്കരയാറ്റില്‍ നിന്ന് കാണാതായ എന്‍ജിനിയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പുനലൂര്‍ ഇളമ്പല്‍ സ്വദേശിയായ അഹദാണ് മരിച്ചത്. അഹദ് അടങ്ങിയ ഏഴംഗ സംഘം ആയൂര്‍ മാര്‍ത്തോമ്മ കോളേജില്‍ നടക്കുന്ന ഫെസ്റ്റില്‍ പങ്കെടുക്കാനെത്തിയതാണ്.ഫെസ്റ്റ് നടത്തുന്നതിനിടയില്‍ അടുത്തുള്ള കുഴിയത്തെ ഇത്തിക്കരയാറ്റില്‍ ഇവരെത്തുകയായിരുന്നു. ആറ്റില്‍ കാലുകഴുകാന്‍ അഹദ് ഇറങ്ങുന്നതിനിടെ കാല്‍ വഴുതി ആറ്റിലേയ്ക്ക് വീണാണ് അപകടമുണ്ടായത്. ഉടനെ ഫയര്‍ ഫോഴ്‌സ് സംഘമെത്തി സ്ഥലത്ത് പരിശോധന നടത്തി. തൊട്ടുപിന്നാലെ കൊല്ലത്തുനിന്നുള്ള സ്‌കൂബാസംഘവും പരിശോധനയ്ക്ക് എത്തിയിരുന്നു, പക്ഷെ അഹദിനെ രക്ഷിക്കാനായില്ല. വൈകിട്ട് അഞ്ചോടെയാണ് അഹദിന്റെ […]
Read more

ഛത്തീസ്ഗഢ്-ഒഡിഷ അതിർത്തിയിൽ ഏറ്റുമുട്ടൽ; 14 മാവോവാദികളെ വധിച്ചു

റായ്പുർ: ഛത്തീസ്ഗഢ്-ഒഡിഷ അതിർത്തിയിൽ ​ഗരിയാബാദിലുണ്ടായ ഏറ്റുമുട്ടലിൽ 14 മാവോവാദികളെ വധിച്ചു. മാവോവാദി നേതാവും സെൽട്രൽ കമ്മിറ്റിയിലെ മുതിർന്ന അം​ഗവുമായ ചലപതി അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത് എന്നാണ് പുറത്ത് വരുന്ന വിവരം. ചലപതിയുടെ തലയ്ക്ക് ഒരുകോടി രൂപ സുരക്ഷാസേന വിലയിട്ടിരുന്നു.ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ഏറ്റുമുട്ടലിൽ ഇരു സംസ്ഥാനങ്ങളിലേയും പോലീസ്, ഛത്തീസ്ഗഡിലെ കോബ്ര കമാന്‍ഡോകൾ,സി.ആർ.പി.എഫ്, ഒഡിഷ സ്പെഷ്യൽ ഓപ്പറേഷൻ ​ഗ്രൂപ്പ് എന്നീ സേനകൾ സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് മാവോവാദികൾ കൊല്ലപ്പെട്ടത്. 12 മാവോവാദികളാണ് ജനുവരി 16-ന്, ഛത്തീസ്ഗഡിലെ ബിജാപുര്‍ ജില്ലയുടെ തെക്കന്‍ […]
Read more

പീച്ചി ഡാം റിസര്‍വോയറില്‍ വീണ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു

തൃശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാല് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു. പട്ടിക്കാട് സ്വദേശി അലീന (16) ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 12.30ഓടെ ആയിരുന്നു മരണം. തൃശൂര്‍ സെന്റ് ക്ലയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഇന്നലെ ഡാമിലേക്ക് വീണ നാല് പേരെയും രക്ഷപ്പെടുത്തിയിരുന്നു. പീച്ചി സ്വദേശിനികളായ നിമ, അലീന, ആന്‍ ഗ്രീസ്, എറിന്‍ എന്നിവരാണ് വീണത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് […]
Read more

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കരതൊട്ടു: 4 മരണം

ചെന്നൈ: തമിഴ്‌നാട്ടില്‍ നാശം വിതച്ച് ഫിന്‍ജല്‍ ചുഴലിക്കാറ്റ് കരതൊട്ടു. പുതുച്ചേരിയിലാണ് ചുഴലിക്കാറ്റ് കരതൊട്ടത്. 4 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. കനത്ത കാറ്റിലും മഴയിലും ചെന്നൈയില്‍ വൈദ്യുതാഘാതമേറ്റ് ഒരാള്‍ മരിച്ചു. ഗണേശപുരം സബ്വേ മോട്ടോര്‍ റൂമിലെ തൊഴിലാളിയായിരുന്ന ഇശൈവനന്‍ (24) ആണ് മരിച്ചത്. സുരക്ഷ കണക്കിലെടുത്ത് ചെന്നൈ വിമാനത്താവളം നാളെ പുലര്‍ച്ചെ നാല് മണി വരെ അടച്ചിട്ടുണ്ട്. നൂറിലധികം വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. 19 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ചുഴലിക്കാറ്റായി മാറിയത്. ഇതോടെ തമിഴ്നാട്ടിലെ […]
Read more

Recent News

Advertisement
WhiteswanTV Footer