Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Dean Kuriakose

‘കോടികള്‍ നല്‍കിയാല്‍ ഉന്നത പദവി’; വിദ്യയ്ക്ക് പിന്നാലെ ഷാഫിക്കും ഡീന്‍ കുര്യാക്കോസിനും അജ്ഞാത കോള്‍

ന്യൂഡല്‍ഹി: വിദ്യാ ബാലകൃഷ്ണന്‍ എംഎല്‍എയ്ക്ക് മന്ത്രി പദവി വാഗ്ദാനം ചെയ്തു കൊണ്ടുള്ള ഫോണ്‍ കോളിന് പുറമേ, കോണ്‍ഗ്രസിലെ നിരവധി നേതാക്കള്‍ക്ക് ഇത്തരം അജ്ഞാത സന്ദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. എംപിമാരായ ഷാഫി പറമ്പില്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്കും സമാന ഫോണ്‍ കോളുകള്‍ ലഭിച്ചു. ഉന്നത പദവികളാണ് ഇവര്‍ക്ക് വാഗ്ദാനം ചെയ്തത്. സംഭവത്തില്‍ വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി എസ് രാജ്കുമാര്‍ പൊലീസില്‍ പരാതി നല്‍കി. വയനാട് എംപിയുടെ ഓഫീസില്‍ നിന്നാണെന്നു പറഞ്ഞാണ് ഇവരേയും വിളിച്ചത്. […]
Read more

രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ഡീൻ കുര്യാക്കോസ് എംപി ആശുപത്രിയിൽ

ന്യൂഡൽഹി: രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ഡീൻ കുര്യാക്കോസ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാഭ്യാസ കാര്യങ്ങളുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതി യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയതായിരുന്നു എംപി. ഇന്നലെ രാത്രിയോടെയാണ് ആരോഗ്യപ്രശ്നത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുന്ന ഡീൻ കുര്യാക്കോസിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.
Read more

നയിക്കാൻ ഷാഫിയും വിഷ്ണുനാഥും ഡീനും: തദ്ദേശ പോരാട്ടം കനക്കും

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തിലെ എല്ലാ മുന്നണികളെ സംബന്ധിച്ചും പാർട്ടികളെ സംബന്ധിച്ചും അതീവ നിർണായകമാണ്. ഏതു വിധേനയും ജയിക്കുവാനുള്ള തത്രപ്പാടുകളിൽ ആണ് ഓരോ മുന്നണിയും പാർട്ടികളും. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കർട്ടൻ റൈസർ ആയിട്ടാണ് പാർട്ടികൾ കരുതുന്നത്. അതുകൊണ്ടുതന്നെ പരമാവധി നഗരസഭകളും ഗ്രാമപഞ്ചായത്തുകളും പിടിച്ചെടുക്കുവാനുള്ള പ്രവർത്തനങ്ങൾ പാർട്ടികൾ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. നിലവിൽ സംസ്ഥാനത്ത് നല്ലൊരു ശതമാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഭരിക്കുന്നത് ഇടതുമുന്നണിയാണ്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടായിരുന്ന സമവാക്യങ്ങൾ അല്ല […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix