തമിഴ്‌നാട്ടിൽ ദീപാവലി രാത്രിയിൽ അക്രമപരമ്പര; വിവിധയിടങ്ങളിലായി ഒൻപത് കൊലപാതകങ്ങൾ
ചെന്നൈ: തമിഴ്‌നാട്ടിൽ ദീപാവലി ആഘോഷങ്ങൾക്കിടെ വിവിധയിടങ്ങളിലുണ്ടായ അക്രമ സംഭവങ്ങളിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. തേനി, തിരുച്ചിറപ്പള്ളി, ശിവഗംഗ, ചെന്നൈ, പെരമ്പല്ലൂർ, കടലൂർ തുടങ്ങിയ ജില്ലകളിലാണ് കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തത്. ആഘോഷങ്ങൾക്കിടെ ഉണ്ടായ തർക്കങ്ങളും ആക്രമണങ്ങളുമാണ് സംഭവങ്ങൾക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. തേനിയിൽ റോഡ് തടഞ്ഞ് ദീപാവലി റീൽസ് ചിത്രീകരണം നടത്തിയത് ചോദ്യം ചെയ്ത പൊലീസുകാരനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയതാണ് സംഭവങ്ങളിൽ ഏറ്റവും ഞെട്ടലുണ്ടാക്കിയത്. തിരുച്ചിറപ്പള്ളിയിൽ മൂന്ന് കൊലപാതകങ്ങളും ശിവഗംഗയിൽ രണ്ടും റിപ്പോർട്ട് ചെയ്തു. ചെന്നൈ, പെരമ്പല്ലൂർ, കടലൂർ, […]
Read more