ട്രംപ് – സെലന്‍സ്‌കി കൂടിക്കാഴ്ച, സമാധാനത്തിലെത്തിയില്ല; ഇനി ത്രികക്ഷി സമ്മേളനം
വാഷിംഗ്ടണ്‍: ട്രംപ് സെലന്‍സ്‌കി ഉച്ചകോടിയില്‍ സമാധാന പ്രഖ്യാപനമുണ്ടായില്ല. വൈറ്റ് ഹൗസില്‍ നടന്ന യുക്രൈയിന്‍ പ്രസിഡന്റ് വോലോഡിമിര്‍ സെലെന്‍സ്‌കിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയാണ് വന്‍ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ അവസാനിച്ചത്. വെടിനിര്‍ത്തലടക്കമുള്ള പ്രഖ്യാപനങ്ങളും കൂടിക്കാഴ്ചയില്‍ ഉണ്ടായില്ല. അതേസമയം, യൂറോപ്യന്‍ രാജങ്ങളും അമേരിക്കയും പങ്കുവഹിച്ചുകൊണ്ട് യുക്രൈയ്‌ന് ഭാവിയില്‍ സുരക്ഷാ ഉറപ്പ് നല്‍കാന്‍ ധാരണയായി. ഭൂമി വിട്ടുകൊടുക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി സെലന്‍സ്‌കി-പുടിന്‍ നേര്‍ക്കുനേര്‍ കൂടിക്കാഴ്ച്ച ഒരുക്കുമെന്ന് ട്രംപ് അറിയിച്ചു. വേദിയുടെ കാര്യത്തില്‍ ധാരണയായില്ല. പിന്നീട് തീരുമാനിക്കും. ശേഷം, വെടിനിര്‍ത്തലടക്കം […]
Read more