കേരള സർവകലാശാല കലാലയ രാഷ്ട്രീയ കരട് മാർഗരേഖ; ഉദ്യോഗസ്ഥർക്ക് വീഴ്ചയെന്ന് സിന്‍ഡിക്കേറ്റ്
തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിവാദ കലാലയ രാഷ്ട്രീയ കരട് മാർഗരേഖയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി സിന്‍ഡിക്കേറ്റ്. ഉപസമിതി കൺവീനറുടെ അംഗീകാരം വാങ്ങാതെയാണ് കരട് പുറത്തുവന്നതെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് രേഖാമൂലം വിശദീകരണം തേടാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. കരട് മാർഗരേഖ തയ്യാറാക്കാൻ സിന്‍ഡിക്കേറ്റ് ഉപസമിതി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ തയ്യാറാക്കിയ രേഖ നടപടിക്രമം പാലിച്ച് ഉപസമിതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കുകയോ കൺവീനറുടെ അംഗീകാരം നേടുകയോ ചെയ്തില്ല. ഇതിന് പിന്നാലെയാണ് കരട് പുറത്തായത്. […]
Read more







