Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: drown death

നദിയിലേക്ക് വീണ ചെരുപ്പ് എടുക്കാനുള്ള ശ്രമത്തിനിടെ 20കാരന് ദാരുണാന്ത്യം

സിയോനി: നദിയിലേക്ക് വീണ ചെരിപ്പ് എടുക്കാനുള്ള ശ്രമത്തിനിടെ യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ സിയോനി ജില്ലയിലാണ് സംഭവം. പരേവാ ഖോഹ് എന്ന സ്ഥലത്ത് അവധി ആഘോഷത്തിനായി എത്തിയ ആയുഷ് എന്ന 20 വയസുകാരനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. നദിയിലേക്ക് ധരിച്ചിരുന്ന ചെരിപ്പുകളിലൊന്ന് വീണത് തിരിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ആയുഷ് നദിയിലേക്ക് വീഴുകയും ശക്തമായ ഒഴുക്കിൽ പെടുകയുമായിരുന്നു. കൂട്ടുകാരും സമീപത്തുണ്ടായിരുന്നവരും യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വരികയായിരുന്നു. ഞായറാഴ്ചയാണ് ആയുഷിന്റെ മൃതദേഹം തെരച്ചിൽ സംഘത്തിന് കണ്ടെത്താനായ്.
Read more

ചാലക്കുടി പുഴയിലേക്ക് ചാടിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ: ചാലക്കുടി പുഴയിൽ ചാടിയ 53-കാരൻ്റെ മ‍‍ൃതദേഹം കണ്ടെത്തി. പ്രശസ്ത ചിത്രകാരൻ പുത്തൻചിറ പണിക്കശ്ശേരി വീട്ടിൽ സുഗതൻ ആണ് മരിച്ചത്. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. സമ്പാളൂർ ഞർലക്കടവ് പാലത്തിൽ നിന്നാണ് സു​ഗതൻ പുഴയിലേക്ക് ചാടിയത്. ഇന്ന് രാവിലെ ഏഴ് മണിയോടെ നാട്ടുകാരാണ് മൃതദേഹം പൊന്തിക്കിടന്ന നിലയിൽ കണ്ടത്. വിവരമറിഞ്ഞ് ചാലക്കുടി അഗ്നിരക്ഷാസേന എത്തി മൃതദേഹം കരയ്ക്കെത്തിച്ചു. ചാടിയ സ്ഥലത്തു നിന്ന് നൂറ് മീറ്റർ മാറി മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ എട്ടിനാണ് സുഗതൻ നാട്ടുകാർ നോക്കി നിൽക്കെ […]
Read more

ഏഴര കടപ്പുറത്തു കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: ഏഴര കടപ്പുറത്തു കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കായലോട് സ്വദേശി ഫർഹാൻ റൗഫിൻ്റെ മൃതദേഹം ആണ് ഇന്ന് പുലർച്ചെ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് അപകടം നടന്നത്. കൂട്ടുകാർക്കൊപ്പം കടപ്പുറത്തുള്ള പാറയുടെ മുകളിൽ നിൽക്കുമ്പോൾ തിരയടിച്ചു ഫർഹാൻ കടലിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തുടർന്ന് ഫർഹാനായി തിരച്ചിൽ ആരംഭിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

തളങ്കര മാലിക് ദിനാർ പള്ളിയുടെ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

കാസർകോട്: തളങ്കര മാലിക് ദിനാർ പള്ളിയുടെ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ബെംഗളൂരു സ്വദേശി ഫൈസാൻ (22) ആണ് മരിച്ചത്. പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയ സംഘത്തിലെ ആളാണ് മരിച്ച ഫൈസാൻ. ഫൈസാനോപ്പം മുങ്ങിപ്പോയ ഒരാളെ രക്ഷപ്പെടുത്തി. മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Read more

26 കാരിയെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡില്‍ അസം സ്വദേശിയായ 26 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. 26-കാരിയായ റോഷ്മിതയാണ് ഋഷികേശിലെ ഒരു നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുങ്ങിമരണമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡിന്‍റെ (ആര്‍ആര്‍ബി) പരീക്ഷ എഴുതാന്‍ വേണ്ടി ഡല്‍ഹിയിലേക്കുള്ള യാത്രയുടെ ഒരുക്കത്തിലായിരുന്നു റോഷ്മിത. ജൂണ്‍ അഞ്ചിന് വീട്ടിലേക്ക് ഫോണ്‍ ചെയ്ത് യുവതി പറഞ്ഞത് തിരിച്ച് അസമിലേക്ക് മടങ്ങുന്നു എന്നാണ്. ഫോണില്‍ റോഷിതയെ ബന്ധപ്പെടാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തിൽ ഡല്‍ഹി സ്വദേശിയായ […]
Read more

പുഞ്ചയിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു

ആലപ്പുഴ: പുഞ്ചയിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. ഹരിപ്പാട് പിലാപ്പുഴ ചക്കാട്ട് കിഴക്കതിൽ സ്റ്റീവ് രാജേഷ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ പള്ളിപ്പാട് പുഞ്ചയിലെ കുരീത്തറ ഭാഗത്ത് സുഹൃത്തുക്കൾക്കൊപ്പം ചെറുവള്ളത്തിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിയുകയായിരുന്നു. വള്ളം മുങ്ങിയപ്പോൾ ഒപ്പമുണ്ടായിരുന്നവർ നീന്തിരക്ഷപ്പെടുകയും സ്റ്റീവ് മാത്രം വെള്ളത്തിൽ മുങ്ങിപ്പോവുകയുമായിരുന്നു. തുടർന്ന് സുഹൃത്തുക്കളാണ് അഗ്നിരക്ഷാ സേനയെ വിളിച്ച് വരുത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തത്. കുടുംബസമേതം ഒഡീഷയില്‍ താമസിക്കുന്ന സ്റ്റീവ് 10 ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. ഞായറാഴ്ച തിരിച്ചുപോകാന്‍ […]
Read more

കാപ്പില്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് രണ്ട് മരണം

തിരുവനന്തപുരം:വര്‍ക്കല കാപ്പില്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു.കൊല്ലം ശീമാട്ടി സ്വദേശിയായ അല്‍ അമീന്‍ (24 വയസ്സ്), കൊട്ടാരക്കര സ്വദേശിയായ അന്‍വര്‍ (34 വയസ്സ്) എന്നിവരാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് 12.30 ഓടുകൂടിയായിരുന്നു സംഭവം.ഇരുവരും കടലില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.അല്‍ അമീന്റെ സഹോദരിയുടെ ഭര്‍ത്താവാണ് അന്‍വര്‍.
Read more

ഏച്ചൂരില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

കണ്ണൂര്‍:മാച്ചേരി ഏച്ചൂരില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.മുഹമ്മദ് മിസ്ബല്‍ ആമീന്‍ (10) ,ആദില്‍ ബിന്‍ മുഹമ്മദ് (13) എന്നിവരാണ് മരിച്ചത്.സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.കുളത്തില്‍നിന്ന് പുറത്തെടുക്കുമ്പോഴേക്കും ഒരു കുട്ടി മരിച്ചിരുന്നു. രണ്ടാമത്തെയാള്‍ ആശുപത്രിയിലെത്തിച്ച ശേഷവും മരിച്ചു.ഒരു കുട്ടിയുടെ മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും മറ്റൊരു കുട്ടിയുടെ മൃതദേഹം കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലുമാണ്.
Read more

കൊല്ലത്ത് തിരയില്‍പ്പെട്ട് കാണാതായ നേഴ്‌സിന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം:കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ യുവ നേഴ്‌സിന്റെ മൃതദേഹം കണ്ടെത്തി.കൊല്ലം പുന്തലത്താഴം സ്വദേശി അമല്‍രാജിന്റെ മൃതദേഹമാണ് കിട്ടിയത്.ഇന്നലെ രാത്രിയോടെ തിരയില്‍പ്പെട്ട് അമല്‍രാജിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിനായിരുന്നില്ല. ഇന്ന് കൊല്ലം പോര്‍ട്ടിനുള്ളില്‍ നിന്നാണ് മൃതദേഹം കിട്ടിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Read more

പൊന്നാനിയില്‍ മത്സ്യബന്ധനബോട്ടില്‍ കപ്പിലിച്ച് രണ്ട് മരണം

പൊന്നാനി:മത്സ്യബന്ധനബോട്ടില്‍ കപ്പലിടിച്ചു രണ്ടു പേര്‍ മരിച്ചു.സ്രാങ്ക് അഴീക്കല്‍ സ്വദേശി അബ്ദുല്‍സലാം,ജീവനക്കാരനായ പള്ളിപ്പടി സ്വദേശി ഗഫൂര്‍ എന്നിവരാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ ഒന്നരയ്ക്കാണ് അപകടമുണ്ടായത്.മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചതിനെ തുടര്‍ന്ന് ബോട്ട് രണ്ടായി പിളര്‍ന്ന് കടലില്‍ താഴുകയായിരുന്നു.രണ്ടു പേരുടെയും മൃതദ്ദേഹം കണ്ടെത്തി. പുതുവൈപ്പ് ബീച്ചിലെ അപകടം:മരണം മൂന്നായി അഴീക്കല്‍ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള ‘ഇസ്ലാഹി’ എന്ന ബോട്ടാണ്അപകടത്തില്‍പ്പെട്ടത്.ബോട്ടിലുണ്ടായിരുന്ന ആറുപേരില്‍ നാലുപേരെ കപ്പലുകാര്‍ രക്ഷപ്പെടുത്തി.രണ്ടുപേരെ കാണാതാവുകയായിരുന്നു.മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇരുവരുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു.കവരത്തിയില്‍ നിന്ന് ബേപ്പൂരിലേക്ക് ചരക്കുമായി പോയ കപ്പലിടിച്ചാണ് അപകടമുണ്ടായത് […]
Read more

Recent News

Advertisement
WhiteswanTV Footer