Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Drugs hunt

ലഹരി വേട്ട; പാഴ്സൽ കമ്പനിയിൽ നിന്ന് 20 കിലോ ഹാഷിഷ് ഓയിൽ പിടികൂടി

തിരുവനന്തപുരം പൂന്തുറയിൽ വൻ ലഹരിവേട്ട. പൂന്തുറയിലെ പാഴ്‌സൽ കമ്പനിയിൽ നിന്ന് 20 കിലോ ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. ആന്ധ്രാപ്രദേശിൽ നിന്ന് എത്തിച്ച ലഹരി തൂത്തുക്കുടി വഴി മാലിദ്വീപിലേക്ക് കടത്താനായിരുന്നു ശ്രമമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അൽത്താഫിനെ അറസ്റ്റ് ചെയ്തു. കുട്ടികളുടെ കളിപ്പാട്ടങ്ങളുടെ മറവിൽ ലഹരി വിദേശത്തേക്ക് അയയ്ക്കാനായിരുന്നു പദ്ധതി. പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന് അന്താരാഷ്ട്ര വിപണിയിൽ 15 കോടിയിലധികം വിലവരുമെന്ന് ഡിആർഐ അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Read more

ആലപ്പുഴയിൽ മയക്കുമരുന്ന് വേട്ട; രാസലഹരിയുമായി യുവാക്കൾ പിടിയിൽ

ആലപ്പുഴ: ജില്ലയിൽ എക്സൈസ് വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയിൽ വൻ തോതിൽ രാസലഹരിയും പണവും പിടികൂടി. സംഭവത്തിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. അൻഷാദ് (36), അർഷാദ് (23) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 150 ഗ്രാം മെത്താഫിറ്റമിനും ലഹരി ഇടപാടിലൂടെ ലഭിച്ചതായി കരുതുന്ന 4.64 ലക്ഷം രൂപയും പിടിച്ചെടുത്തു. വിപണിയിൽ ഒരു ഗ്രാം മെത്താഫിറ്റമിന് ഏകദേശം 3,000 രൂപവരെ വില വരും. ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളുള്ള ഡയറി, മഴു, എസ്-ആകൃതിയിലുള്ള കത്തി എന്നിവയും പരിശോധനയിൽ […]
Read more

സൗദിയിൽ വൻ ലഹരിവേട്ട; ലക്ഷക്കണക്കിന് ലഹരിഗുളികകൾ പിടിച്ചെടുത്തു

റിയാദ്: സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യയായ അസീർ മേഖലയിൽ വൻ ലഹരിമരുന്ന് വേട്ട. അതിർത്തി കടത്താൻ ശ്രമിച്ച രണ്ട് ലക്ഷം ലഹരിഗുളികകൾ അതിർത്തി രക്ഷാസേന പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവർക്കെതിരെ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ലഹരിമരുന്ന് കടത്ത് തടയാൻ അതിർത്തികളിൽ കർശന പരിശോധന തുടരുന്നതിനിടെയാണ് അസീറിലെ അൽ-റബൂഅ സെക്ടറിൽ ഈ വൻ ശേഖരം കണ്ടെത്തിയത്. രാജ്യത്ത് വിൽപനക്ക് നിയന്ത്രണമുള്ള 187,800-ലധികം മെഡിക്കൽ ലഹരിഗുളികകളും മയക്കുമരുന്നായ 9,600-ലധികം ആംഫെറ്റാമിൻ ഗുളികകളുമാണ് പിടികൂടിയത്. ലഹരിമരുന്ന് കടത്തോ […]
Read more

Recent News

Advertisement
WhiteswanTV Footer