തിരുവനന്തപുരം പൂന്തുറയിൽ വൻ ലഹരിവേട്ട. പൂന്തുറയിലെ പാഴ്‌സൽ കമ്പനിയിൽ നിന്ന് 20 കിലോ ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. ആന്ധ്രാപ്രദേശിൽ നിന്ന് എത്തിച്ച ലഹരി തൂത്തുക്കുടി വഴി മാലിദ്വീപിലേക്ക് കടത്താനായിരുന്നു ശ്രമമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അൽത്താഫിനെ അറസ്റ്റ് ചെയ്തു. കുട്ടികളുടെ കളിപ്പാട്ടങ്ങളുടെ മറവിൽ ലഹരി വിദേശത്തേക്ക് അയയ്ക്കാനായിരുന്നു പദ്ധതി. പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന് അന്താരാഷ്ട്ര വിപണിയിൽ 15 കോടിയിലധികം വിലവരുമെന്ന് ഡിആർഐ അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.






