തൃത്താലയിൽ10 ലക്ഷത്തിലേറെ രൂപയുടെ MDMA പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ
പാലക്കാട്: തൃത്താല കുമരനല്ലൂരിൽ വൻ ലഹരിവേട്ട. 10 ലക്ഷത്തിലേറെ രൂപ വിലവരുന്ന എംഡിഎംഎ പൊലീസ് പിടികൂടി. കെട്ടിടത്തിന്റെ അഴുക്കുചാലിലും വിവിധ ഭാഗങ്ങളിലെ വിടവുകളിലുമാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ കുമരനല്ലൂർ സ്വദേശിയുൾപ്പെടെ മൂന്ന് പേരെ തൃത്താല പൊലീസ് പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശവാസിയായ മുഹമ്മദ് റാഫിയെയും രണ്ട് കൂട്ടുകാരെയും പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇവരെ പിന്തുടർന്നാണ് കുമരനല്ലൂർ വെള്ളാളൂർ ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പൊലീസ് എത്തിയത്. […]
Read more