ഡച്ച് രാജകുമാരിമാരെ ലക്ഷ്യമിട്ട് വധശ്രമം; 33കാരൻ അറസ്റ്റിൽ
ഹേഗ്: ഡച്ച് രാജകുടുംബാംഗങ്ങളായ രാജകുമാരിമാർക്കെതിരെ വധശ്രമം നടത്തിയതായി സംശയിക്കുന്ന 33 കാരനെ നെതർലൻഡ്സ് അധികൃതർ അറസ്റ്റ് ചെയ്തു. രാജകുമാരിമാരായ കാതറിന അമാലിയക്കും സഹോദരി അലക്സിയയ്ക്കുമെതിരെയാണ് ഇയാൾ ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയതെന്നാണ് റിപ്പോർട്ട്. പ്രതിയുടെ കൈവശത്തിൽ നിന്ന് ഒരു മഴുവും മറ്റ് സംശയാസ്പദ വസ്തുക്കളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇയാളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. ഫെബ്രുവരിയിലാണ് വധശ്രമത്തിന് പദ്ധതി തയ്യാറാക്കിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രതിയിൽ നിന്ന് പിടിച്ചെടുത്ത ചില വസ്തുക്കളിൽ “അലക്സിയ”, “മൊസാദ്” തുടങ്ങിയ വാക്കുകൾ രേഖപ്പെടുത്തിയിരുന്നതായും “സീഗ് […]
Read more

