DYSP റാങ്ക് പട്ടിക വിവാദം; മുൻ SFI നേതാവിനെതിരായ ആരോപണങ്ങൾ തള്ളി PSC
തിരുവനന്തപുരം: മുൻ എസ്എഫ്ഐ നേതാവ് ഡിവൈഎസ്പി റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോപണങ്ങൾ തള്ളി പിഎസ്‌സി. പരീക്ഷാ നടത്തിപ്പിൽ യാതൊരു ക്രമക്കേടും ഉണ്ടായിട്ടില്ലെന്നും ചട്ടങ്ങൾ പാലിച്ചാണ് റാങ്ക് പട്ടിക തയ്യാറാക്കിയതെന്നും പിഎസ്‌സി വിശദീകരിച്ചു. പ്രിലിമിനറി, മെയിൻ പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. എഴുത്തുപരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചത് ജിതിൻ കെ. ജെയ്ക്കിനാണെന്നും പിഎസ്‌സി വ്യക്തമാക്കി. പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ജിതിൻ ഉൾപ്പെട്ടിരുന്നില്ലെന്ന ആരോപണവും പിഎസ്‌സി തള്ളി. കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള ജിതിന്റെ അഡ്വൈസ് മെമ്മോയുടെ […]
Read more