Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Election

കോട്ടയം ജില്ലയിൽ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി; നാളെ രാവിലെ 8 മണിക്ക് ആരംഭിക്കും

കോട്ടയം: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായുള്ള എല്ലാ ക്രമീകരണങ്ങളും കോട്ടയം ജില്ലയിൽ പൂർത്തിയായി. നാളെ (ശനിയാഴ്ച, ഡിസംബർ 13) രാവിലെ 8 മണിക്ക്, പോളിംഗ് സാമഗ്രികളുടെ വിതരണവും സ്വീകരണവും നടന്ന 17 കേന്ദ്രങ്ങളിൽ തന്നെയാണ് വോട്ടെണ്ണൽ ആരംഭിക്കുക. കൂടാതെ, ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തപാൽ വോട്ടുകൾ എണ്ണുന്നതിനായി ജില്ലാ പഞ്ചായത്ത് ഹാളിൽ ഒരു ഡിവിഷന് ഒന്നുവീതം 23 ടേബിളുകൾ സജ്ജീകരിച്ചിട്ടുണ്ട്. സ്ട്രോങ്ങ് റൂമുകളിൽ സൂക്ഷിച്ചിട്ടുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ കൺട്രോൾ യൂണിറ്റുകൾ രാവിലെ 7 മണിക്ക് വോട്ടെണ്ണൽ ഹാളുകളിലേക്ക് […]
Read more

ജനവിധി നാളെ; പൂർണഫലം ഉച്ചയോടെ അറിയാം

കോഴിക്കോട് : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഫലം അറിയാനുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഇനി ആകാംക്ഷയുടെ 24 മണിക്കൂർ മാത്രം. വോട്ടെണ്ണൽ നാളെ (ശനിയാഴ്ച) രാവിലെ എട്ട് മണിക്ക് ആരംഭിക്കും. ആദ്യ ഫലസൂചനകൾ 8.15 ഓടെ ലഭിച്ചുതുടങ്ങും.കുറവ് വാർഡുകളുള്ള പഞ്ചായത്തുകളുടെ ഫലം ഒമ്പത് മണിയോടെ പുറത്തുവരും. ഉച്ചയോടെ മുഴുവൻ പഞ്ചായത്തുകളുടെയും പൂർണ്ണ ഫലം ലഭ്യമാകും. വോട്ടെണ്ണൽ നടപടിക്രമങ്ങൾ എട്ട് ബൂത്തുകൾക്ക് ഒരു ടേബിൾ എന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വോട്ടെണ്ണൽ നില തത്സമയം സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ ട്രെൻഡ് (Trend) […]
Read more

“വോട്ട് ചെയ്യാൻ ആരെങ്കിലും ബാക്കിയുണ്ടോ?” അവസാന നിമിഷം വിളിച്ചു ചോദിച്ചു പ്രസൈഡിങ് ഓഫീസർ

തൃശൂർ : ഗുരുവായൂർ, തദ്ദേശ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ അവസാന നിമിഷങ്ങളിൽ പോലും ഒരു പേരും വോട്ടിംഗ് ഒഴിവാകാതിരിക്കാനായി പ്രസൈഡിങ് ഓഫീസർ ബൂത്തിലെ നിന്ന് പുറത്തേക്ക് ഇറങ്ങി വന്ന് വിളിച്ചു ചോദിച്ചു: “വോട്ട് ചെയ്യാൻ ആരെങ്കിലും ബാക്കിയുണ്ടോ?” വോട്ടിംഗ് സമയം അവസാനിക്കാൻ പോകുമ്പോഴും ചിലർ എത്തിയേക്കാമെന്ന സാധ്യത കണക്കിലെടുത്താണ് പ്രസിഡിങ് ഓഫീസറുടെ ഈ ഇടപെടൽ. ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് അവസാന നിമിഷം എത്തിയവരെ സഹായിക്കുകയായിരുന്നു.
Read more

രണ്ടാംഘട്ട വോട്ടെടുപ്പ്; ആറ് ജില്ലകളിലെ പ്രശ്നബാധിത ബൂത്തുകൾ കർശന നിരീക്ഷണത്തിൽ

കോഴിക്കോട് : 18274 പോളിങ് സ്റ്റേഷനുകളിൽ നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രശ്നബാധിത ബൂത്തുകളായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള 2055 എണ്ണം കർശന നിരീക്ഷണത്തിൽ. അധിക പൊലീസ് സുരക്ഷയും, വെബ്കാസ്റ്റിങ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. തൃശ്ശൂർ 81, പാലക്കാട് 180, മലപ്പുറം 295, കോഴിക്കോട് 166, വയനാട് 189, കണ്ണൂർ 1025 എന്നിവയാണ് പ്രശ്നബാധിത ബൂത്തുകളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഈ ബൂത്ത‍ുകളിലെ വോട്ടെടുപ്പ് പ്രക്രിയ പൂർണ്ണമായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ മേൽനോട്ടത്തിലായിരിക്കും. അതോടൊപ്പം അതത് ജില്ലകളിലെ കളക്ടറേറ്റുകളിൽ കൺട്രോൾ റൂമുകളിൽ സജ്ജീകരിച്ചിട്ടുള്ള […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ്; മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും വോട്ട് ചെയ്തു

മലപ്പുറം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മലപ്പുറം ജില്ലയിൽ പോളിംഗ് പുരോഗമിക്കുന്നു. രാവിലെ നേരത്തെ തന്നെ എല്ലാ ബൂത്തുകളിലും വോട്ടിംഗ് ആരംഭിച്ചു. മലപ്പുറം പാണക്കാട് സ്കൂളിലെത്തി മുസ്ലിംലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് സ്വദിക്കലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ തുടങ്ങിയവർ വോട്ട് ചെയ്തു. ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫ് വലിയതോതിലുള്ള മുന്നേറ്റം നടത്തുമെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
Read more

ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷനിൽ യുഡിഎഫ്-ബിജെപി രഹസ്യധാരണയെന്ന് ആരോപണം

കോട്ടയം: ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷനിൽ യുഡിഎഫും ബിജെപിയും തമ്മിൽ രഹസ്യധാരണയുണ്ടെന്ന് ആരോപണം. യുഡിഎഫ് സ്ഥാനാർഥിയായ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ മേഴ്സി ജോൺ മൂലക്കാട്ടിന് വേണ്ടി വോട്ടുകൾ മറിക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നാണ് പ്രധാന ആരോപണം. ബിജെപി സ്ഥാനാർഥി ദീപാ സുരേഷ് മത്സരരംഗത്ത് സജീവമല്ലെന്നും, ഡിവിഷനിൽ അവരുടെ പ്രചാരണ ബോർഡുകളോ പോസ്റ്ററുകളോ സ്ഥാപിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മോൻസ് ജോസഫ് എംഎൽഎയുടെ പിന്തുണയോടെയാണ് ഈ ജനവിരുദ്ധ കൂട്ടുകെട്ട് എന്നും ആരോപണമുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും പഞ്ചായത്തിൽ ഭരണം പിടിക്കാൻ […]
Read more

യുഡിഎഫ് സ്ഥാനാർഥിക്ക് അജ്ഞാതരുടെ ആക്രമണത്തിൽ പരുക്ക്

കോഴിക്കോട്: കൂടരഞ്ഞിയിൽ യുഡിഎഫ് സ്ഥാനാർഥിക്ക് അജ്ഞാതരുടെ ആക്രമണത്തിൽ പരുക്കേറ്റതായി പരാതി. കൂടരഞ്ഞി പഞ്ചായത്തിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥി ജെയിംസ് വേളശ്ശേരിക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. മീറ്റിംഗ് കഴിഞ്ഞ് മാങ്കയത്തെ വീട്ടിലേക്ക് പോകുന്ന വഴിയിൽ ഹെൽമെറ്റ് വെച്ച രണ്ടുപേർ ആക്രമിക്കുകയായിരുന്നെന്ന് ജെയിംസ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ജെയിംസിന്റെ മുഖത്തും കൈക്കുമാണ് പരുക്കേറ്റത്. സംഭവത്തിൽ തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

സ്വർണവും ചെമ്പും കോഴിയും; കലാശക്കൊട്ടിൽ ആവേശവും കൗതുകവും ഉണർത്തി ഇടത് വലത് മുന്നണികൾ

കോഴിക്കോട്: വടക്കൻ കേരളത്തിൽ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ചുകൊണ്ട് നടന്ന കലാശക്കൊട്ട് കൗതുകവും ആവേശവും ജനിപ്പിക്കുന്നതായി. രാഹുൽ മാങ്കുട്ടലിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ഇടതുമുന്നണി പ്രവർത്തകർ കോഴിയുമായി നൃത്തം വെച്ചപ്പോൾ ശബരിമല സ്വർണ്ണക്കുള്ള സൂചിപ്പിച്ചുകൊണ്ട് സ്വർണ്ണമാലകളും ചെമ്പും ഉയർത്തിക്കാട്ടിയാണ് യുഡിഎഫ് പ്രവർത്തകർ നേരിട്ടത്. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ കലാശക്കൊട്ടിൽ പ്രതീകാത്മകമായി ചിത്രീകരിച്ചത് കാണികൾക്ക് ഒരേസമയം ആവേശവും കൗതുകവും ജനിപ്പിക്കുന്നതായി.
Read more

ഓമശ്ശേരിയിൽ തെരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടെ കത്തിവീശി സിപിഎം പ്രവർത്തകൻറെ പരാക്രമം

കോഴിക്കോട്: തെരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടെ യുഡിഎഫ് പ്രവർത്തകർക്ക് നേരെ കത്തി വീശി സിപിഎം പ്രവർത്തകൻ. കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയിലാണ് സംഭവം. ഡിവൈഎഫ്ഐ മുൻ മേഖലാ പ്രസിഡണ്ട് അബ്ദുൽ സലാമാണ് കത്തി വീശിയത് എന്നാണ് യുഡിഎഫ് പ്രവർത്തകർ ആരോപിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ടൗൺ ഉൾപ്പെടുന്ന മൂന്ന് വാർഡുകൾക്ക് പുറമേ പഞ്ചായത്തിന്റെ ആസ്ഥാനം കൂടിയാണ് ഓമശ്ശേരി. സമാധാനപരമായി ഇന്നലെ നടന്ന കലാശക്കൊട്ടിനിടെയാണ് ചെറിയ വാക്കേറ്റവും അതിനെ തുടർന്ന് കത്തി വീശലും ഉണ്ടായത്. നാട്ടുകാരും പ്രവർത്തകരും […]
Read more

ആവേശമായി മലപ്പുറത്ത് കൊട്ടിക്കലാശം; വ്യാഴാഴ്ച പോളിംഗ് ബൂത്തിലേക്ക്

മലപ്പുറം: ദിവസങ്ങൾ നീണ്ടുനിന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ഇന്ന് കൊട്ടിക്കലാശത്തോടെ സമാപനമായി. മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളിൽ വിവിധ പാർട്ടികൾ ആവേശമായി കൊട്ടിക്കലാശം നടത്തി. മുസ്ലിംലീഗിന് ആധിപത്യം ഉള്ള ജില്ലയായതിനാൽ പലയിടങ്ങളിലും മുസ്ലിംലീഗിന്റെ വലിയ പ്രകടനങ്ങൾ നടന്നു. നാളെ സ്ഥാനാർത്ഥികളും പ്രവർത്തകരും നിശബ്ദ പ്രചാരണത്തിന് ഇറങ്ങും. വ്യാഴാഴ്ച രാവിലെ പോളിംഗ് ബൂത്തിലേക്ക്.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ 94 ഗ്രാമപഞ്ചായത്തുകളിൽ 3777 പോളിംഗ് ബൂത്തുകളും, 12 മുനിസിപ്പാലിറ്റികളിലായി 566 പോളിംഗ് […]
Read more

Recent News

Advertisement
WhiteswanTV Footer