Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുംബൈ കോര്‍പറേഷനില്‍ ചരിത്രവിജയം നേടി ബിജെപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: മഹാരാഷ്ട്രയില്‍ 29 മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ ബിജെപി സഖ്യം വന്‍ വിജയത്തിലേക്ക്. മുംബൈയില്‍ താക്കറെ കുടുംബത്തിനുള്ള സ്വാധീനം കുറയുന്നതയാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കന്നത്.

2869 വാര്‍ഡുകളിലേക്ക് നടന്ന മത്സരത്തില്‍ 1161 ഇടത്ത് ബിജെപി മുന്നിട്ട് നില്‍ക്കുന്നു. 293 ഇടത്ത് ശിവസേന ഷിന്ദെ വിഭാഗവും 218 ഇടത്ത് കോണ്‍ഗ്രസും ലീഡ് ചെയ്യുന്നുണ്ട്. എന്‍സിപി എപി 130 ഇടങ്ങളിലും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 136 ഇടങ്ങളിലും എഐഎംഐഎം 75 ഇടങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്.

രാജ്യത്തെ ഏറ്റവും സമ്പന്നമായ മുംബൈ കോര്‍പ്പറേഷന്‍ ഭരണം ബിജെപി സഖ്യം പിടിച്ചു. ഇതാദ്യമായാണ് മുംബൈ കോര്‍പറേഷന്‍ ബിജെപി ഭരണം പിടിക്കുന്നത്. ഇതോടെ രണ്ടരപതിറ്റാണ്ട് നീണ്ട ശിവസേന ഭരണത്തിന് അറുതിയായി.

താക്കറെ സഹോദരന്മാര്‍ ഒന്നിച്ചതിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ തുടക്കത്തില്‍ ശിവസേന ഉദ്ധവ് വിഭാഗം വലിയ മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് മഹായൂതി സഖ്യം തിരിച്ചുപിടിച്ചു.

114 സീറ്റുകള്‍ മഹായുതി സഖ്യം പിന്നിട്ടു. 227 വാര്‍ഡുകളിലേക്കാണ് മത്സരം നടന്നത്. ബിജെപി 88 ഇടങ്ങളില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 74 ഇടങ്ങളിലും മുന്നേറുന്നുണ്ട്. ശിവസേന ഷിന്ദെ വിഭാഗം 28 സീറ്റുകളിലും കോണ്‍ഗ്രസ് 8 ഇടങ്ങളിലും മുന്നിട്ട് നില്‍ക്കുന്നു.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer