Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Election

തദ്ദേശ തെരഞ്ഞെടുപ്പ്; മലപ്പുറം ജില്ലയിൽ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

മലപ്പുറം: ജില്ലയിൽ  പോളിങ് സ്റ്റേഷനുകളായും സ്വീകരണ വിതരണ കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് വോട്ടെടുപ്പിൻ്റെ തലേ ദിവസമായ ഡിസംബർ 10നും (ബുധൻ) വോട്ടെടുപ്പ് ദിവസമായ ഡിസംബർ 11 നും (വ്യാഴം), വോട്ടെണ്ണൽ കേന്ദ്രങ്ങളായി നിശ്ചിയച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് ഡിസംബർ 13 നും (ശനി) ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ മലപ്പുറം ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ബ്ലോക്ക്, നഗരസഭ തലങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പെടെയുള്ള 27 സ്വീകരണ വിതരണ- വോട്ടെണ്ണൽ കേന്ദ്രങ്ങളും 4343 […]
Read more

പാങ്ങോടിന് ത്രിശങ്കു ശങ്ക

തിരുവനന്തപുരം: പാങ്ങോട്, കഴിഞ്ഞ തവണ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത അനിശ്ചിതത്വം ഇത്തവണ തിരുത്തപ്പെടുമോ എന്ന കാത്തിരിപ്പാണ് പാങ്ങോട് ഗ്രാമപ്പഞ്ചായത്തിൽ. 2020-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആകെയുള്ള 19 വാർഡിൽ സിപിഎം-8, കോൺഗ്രസ്-7, എസ്ഡിപിഐ-2, വെൽഫയർ പാർട്ടി-2 എന്നിങ്ങനെയായിരുന്നു കക്ഷിനില. ആദ്യത്തെ രണ്ട് പ്രാവശ്യത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ എൽഡിഎഫിന് വോട്ട് ചെയ്തെങ്കിലും എൽഡിഎഫ് വർഗീയ പാർട്ടികളുടെ വോട്ട് വേണ്ടാ എന്നനിലപാടിൽ രാജിവയ്ക്കുകയായിരുന്നു. തുടർന്ന് വെൽഫെയർ പാർട്ടിയുടെ പിന്തുണയോടെ യുഡിഎഫിലെ എം.എം. ഷാഫി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വെൽഫയർ പാർട്ടിയിലെ റജീന […]
Read more

മാറ്റത്തിന് ഒരു വോട്ട്, വികസനത്തിന് ഒരു വോട്ട്

കോട്ടയം: ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ 32-ാം വാർഡിൽ കഴിഞ്ഞ പത്ത് വർഷമായി ബി.ജെ.പി. അംഗം ഭരിച്ചിട്ടും അടിസ്ഥാന വികസനങ്ങളോ ശ്രദ്ധയോ ലഭിക്കാതെ വാർഡ് പൂർണ്ണമായും അവഗണിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് ശക്തമായി രംഗത്ത്. വാർഡിലെ പല റോഡുകളും ഇപ്പോഴും ശോചനീയാവസ്ഥയിലാണ്; മെയിൻ റോഡുകളിലേക്കുള്ള ഗ്രാമീണ പാതകളെല്ലാം പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായി. മഴക്കാലമാകുമ്പോൾ വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതും, റോഡുകളുടെ ഇരുവശങ്ങളിലും കാടുകൾ വളർന്ന് വന്യജീവിശല്യം വർധിക്കുന്നതും ജനജീവിതം ദുസ്സഹമാക്കുന്നു. ഇതിനെല്ലാമുപരി, പല പ്രധാന വഴികളിലും തെരുവുവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ പൂർണ്ണമായും ഇരുളടഞ്ഞ അവസ്ഥയിലാണ്. വികസനം […]
Read more

ബിജെപി മലപ്പുറം വണ്ടൂർ മണ്ഡലം കൺവൻഷനും സ്ഥാനാർത്ഥി സംഗമവും നടത്തി

മലപ്പുറം: ഭാരതിയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ വണ്ടൂരിൽ എൻഡിഎ കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും നടത്തി. ബിജെപി ഈസ്റ്റ് ജില്ല ഓഫീസിൽ വെച്ച് നടന്ന കൺവെൻഷൻ മലപ്പുറം ഈസ്റ്റ് ജില്ലാ പ്രഭാരി സജി ശങ്കർ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് പി ആർ രശ്മിൽനാഥ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലത്തിൽ നിന്നും ത്രിതല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളും , പ്രവർത്തകരും പങ്കെടുത്തു. ബിജെപിക്ക് ഈ തെരഞ്ഞെടുപ്പ് ഫൈനൽ പോരാട്ടമാണെന്നും, നമ്മുടെ ജില്ലാ അതിർത്ഥി കഴിഞ്ഞാൽ ഇടതും വലതും തോളോട് […]
Read more

കോട്ടയം ജില്ലയിലെ ഇലക്ഷൻ ഒരുക്കങ്ങൾ പൂർത്തിയാകുന്നു; ഇവിഎം കമ്മീഷനിംഗ് ഇന്ന് അവസാനിക്കും

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോട്ടയം ജില്ലയിലെ വരണാധികാരികളുടെ കൈവശം ലഭ്യമാക്കിയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ഇ.വി.എം. കമ്മീഷനിംഗ് നടപടികൾ വെള്ളിയാഴ്ച (ഡിസംബർ 5) പൂർത്തിയാകും. ജില്ലയിലെ 11 ബ്ലോക്കുകളിലും ആറ് നഗരസഭകളിലുമായി ആകെ 17 കേന്ദ്രങ്ങളിലാണ് കമ്മീഷനിംഗ് നടന്നത്. ഇതിൽ ഏറ്റുമാനൂർ, വൈക്കം നഗരസഭകളിലെ കമ്മീഷനിംഗ് നടപടികളാണ് ഇന്ന് അവസാനിക്കുന്നത്. കമ്മീഷനിംഗ് പൂർത്തിയാക്കിയ ഇ.വി.എമ്മുകൾ അതത് സ്ട്രോങ് റൂമുകളിൽ നിശ്ചിത സ്ഥലങ്ങളിൽ ക്രമീകരിച്ചു കഴിഞ്ഞു. വോട്ടെടുപ്പിന് തലേദിവസം സ്ട്രോങ് റൂം തുറന്ന് പോളിംഗ് ഉദ്യോഗസ്ഥർക്ക് മെഷീനുകൾ […]
Read more

യുഡിഎഫ് വന്നാൽ 34 ഇനം വികസനം; കുമരകം മാറാനൊരുങ്ങുന്നു

കോട്ടയം: കുമരകം ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ നടപ്പാക്കാനുദ്ദേശിക്കുന്ന 34 ഇന കർമ്മ പദ്ധതികൾ ഉൾപ്പെടുത്തി പ്രകടന പത്രിക പുറത്തിറക്കി. കുമരകത്തെ മുതിർന്ന കോൺഗ്രസ് പ്രവർത്തകനായ കെ.സി. ജോൺ കുന്നക്കരിക്ക് നൽകി മണ്ഡലം പ്രസിഡൻ്റ് സി.ജെ. സാബുവാണ് പ്രകാശന കർമ്മം നിർവഹിച്ചത്. കുമരകത്തെ മുഴുവൻ ഗ്രാമീണ റോഡുകളും സഞ്ചാരയോഗ്യമാക്കുമെന്നും, തോടുകൾ ആഴം കൂട്ടി ഉൾനാടൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു. ഉൾനാടൻ ടൂറിസത്തിൻ്റെ ഭാഗമായി വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കും, അതുപോലെ ദിശാബോർഡുകളും വഴി വിളക്കുകളും സ്ഥാപിക്കുന്നതിന് […]
Read more

മലപ്പുറം ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങൾ വിതരണ കേന്ദ്രങ്ങളിലേക്ക് മാറ്റി തുടങ്ങി

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിനായി ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവര്‍ത്തന സജ്ജമായ വോട്ടിങ് യന്ത്രങ്ങൾ മലപ്പുറം ജില്ലയിലെ 15 ബ്ലോക്ക് വരണാധികാരികൾക്കും 12 നഗരസഭ വരണാധികാരികൾക്കും കൈമാറി  തുടങ്ങി. നാളെ (വെള്ളിയാഴ്ച)  കൈമാറ്റം പൂര്‍ത്തിയാകും. കളക്ടറേറ്റിലെ ഇ.വി.എം.ഡിപ്പോയിൽ നിന്ന് ബ്ലോക്ക്, നഗരസഭ വരണാധികാരികൾക്ക് കൈമാറുന്ന ഇ.വി.എമ്മുകൾ വിതരണ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കും. ജില്ലയിൽ 27 വിതരണ കേന്ദ്രങ്ങളാണുള്ളത്. വോട്ടെടുപ്പിന്റെ തലേ ദിവസമായ ഡിസംബർ 10 ന് രാവിലെ മുതൽ പോളിങ് ഉദ്യോഗസ്ഥർക്ക് ഇവിടെ നിന്ന് വിതരണം ചെയ്യും. ബുധനാഴ്ച […]
Read more

നരിക്കുനിയിൽ എൽ.ഡി.എഫ് റാലി; മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൽ.ഡി.എഫ് നരിക്കുനി പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഇന്നലെ വൈകീട്ട് നടന്ന റാലി മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു.നരിക്കുനിയിൽ ഭരണം തിരിച്ചു പിടിക്കുക എന്ന ഉദ്ദേശത്തോടെ വലിയ പ്രചാരണങ്ങളാണ് വാർഡുകൾ തോറും നടന്നു വരുന്നത്. 15 വാർഡുകളിൽ നിന്ന് 17 വാർഡുകളായി വിഭജനം നടന്ന നരിക്കുനി പഞ്ചായത്തിൽ വരാനിരിക്കുന്ന അഞ്ച് വർഷവും ആര് ഭരിക്കുമെന്ന ചോദ്യമുയരുമ്പോഴും തിരിച്ചു പിടിക്കുമെന്ന് തന്നെയാണ് എൽ.ഡി.എഫ് പ്രവർത്തകർ പറയുന്നത്. ഈ തവണ ശക്തമായ തിരിച്ചടികൾ കഴിഞ്ഞ […]
Read more

എസ് ഐ ആർ നിർത്തിവെക്കണം; ലോകസഭയിൽ അടിയന്തര പ്രമേയ നോട്ടീസ്

ഡൽഹി: എസ്ഐആർ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ്. കോൺഗ്രസ് എംപി മാണിക്കം ടാഗോറാണ് നോട്ടീസ് നൽകിയത്.ബിഎൽഒമാരുടെ മരണത്തിൽ കോൺഗ്രസ് എംപി രേണുക ചൗധരിയും പ്രത്യേകം നോട്ടീസ് നൽകി. എസ്ഐആറുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയും അബ്ദുൽ വഹാബ് എംപിയും നോട്ടീസ് നൽകി.പാർലമെന്‍റിന്‍റെ ശൈത്യകാലസമ്മേളനത്തിന് ഇന്ന് തുടക്കമായിരിക്കുകയാണ്. ആണവോർജബിൽ, ഉന്നതവിദ്യാഭ്യാസ കമ്മിഷൻ, ദേശീയപാത ഭേദഗതി ബിൽ ഉൾപ്പെടെ 10 ബില്ലുകളാണ് ഈ സമ്മേളനത്തിൽ അവതരിപ്പിക്കുക. മോദിഅധികാരത്തിലേറിയതിനുശേഷം നടക്കാൻ പോകുന്ന ഏറ്റവും ചുരുങ്ങിയ സഭാ സമ്മേളനമാണ് ഇത്തവണ […]
Read more

എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

കോട്ടയം: കുമരകത്ത് മിനി സിവിൽ സ്റ്റേഷൻ; പൊങ്ങലക്കരി, പള്ളിത്തോപ്പ് പ്രദേശങ്ങൾക്ക് പ്രത്യേക പാക്കേജ്; എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. കുമരകം പഞ്ചായത്തിൽ 2025 ഡിസംബറിൽ നടക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്കുള്ള എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. കുമരകത്തെ സർക്കാർ കാര്യാലയങ്ങൾ ഒരു കുടക്കീഴിലാക്കാൻ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുമെന്നതാണ് പ്രകടനപത്രികയിലെ പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്ന്. കൂടാതെ, 8-ാം വാർഡിലെ പൊങ്ങലക്കരിക്കും, 16-ാം വാർഡിലെ പള്ളിത്തോപ്പിനും പ്രത്യേക വികസന പാക്കേജുകൾ നടപ്പാക്കുമെന്നും വാഗ്ദാനം ചെയ്യുന്നുണ്ട്. കുമരകം ചന്തക്കവലയിലെ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ […]
Read more

Recent News

Advertisement
WhiteswanTV Footer