Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Election

മലപ്പുറം കൊണ്ടോട്ടി ചെറുകാവ് പഞ്ചായത്തിൽ യു.ഡി.എഫ്ൽ ഭിന്നത രൂക്ഷം

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി ചെറുകാവ് പഞ്ചായത്തിൽ UDFൽ ഭിന്നത രൂക്ഷം. മുസ്ലിം ലീഗ് നേതൃത്വത്തിൻ്റെ ഗ്രൂപ്പ് പോരിൻ്റെ ഭാഗമായിട്ടുള്ള പ്രവർത്തനങ്ങളും ഹരിതശ്രീ , സീമാർട്ട് സൂപ്പർ മാക്കറ്റ് അഴിമതി, ചെറുകാവ് സഹകരണ ബാങ്കിലെ കോടികളുടെ അഴിമതി എന്നിവ ചൂണ്ടികാട്ടിയാണ് മൂന്നാം വാർഡ് കൊടപ്പുറം ലീഗ് പ്രവർത്തകർ വനിതാ ലീഗ് നേതാവിനെ വിമത സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുന്നത്. ലീഗ് കൊണ്ടോട്ടി നിയോജക മണ്ഡലം നേതാക്കളും, കൊണ്ടോട്ടി എം എൽ എ TV ഇബ്രാഹീം പഞ്ചായത്ത് […]
Read more

മുക്കത്ത് ഏഴ് പേരെ പുറത്താക്കി കോണ്‍ഗ്രസ്സ്; മുഹമ്മദ് ദിശാലും പുറത്ത്

കോഴിക്കോട്: തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥികള്‍ക്കെതിരെ മത്സരിക്കുകയും മത്സരിക്കുന്നവർക്ക് സഹായം ചെയ്യുകയും ചെയ്ത ഏഴ് പേരെ കോണ്‍ഗ്രസ്സിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി. കൊടിയത്തൂർ 11ാം വാർഡില്‍ വിമതനായി മത്സരിക്കുന്ന പി കുട്ടി ഹസ്സൻ, ഭാര്യ മറിയം കുട്ടി ഹസ്സൻ, 12ാം വാർഡിലെ വിമത സ്ഥാനാർഥി ബശീർ കുന്താണിക്കാവ്, 14ാം വാർഡില്‍ വിമതനായി ജനവിധി തേടുന്ന കെ ടി ലത്വീഫ്, റശീദ്മാണി പഴംപറമ്പ്, ശറഫലി ചെറുവാടി എന്നിവരെയാണ് പുറത്താക്കിയതെന്ന് നേതാക്കള്‍ പറഞ്ഞു.പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ ആരെയും അനുവദിക്കില്ല. പഞ്ചായത്തില്‍ യുഡിഎഫ് […]
Read more

യുഡിഎഫ് ഓമശ്ശേരി പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ഓമശ്ശേരി ഗ്രാമപഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടെറിയേറ്റ് അംഗവും മുൻ എം.എൽ.എയുമായ വി.എം ഉമ്മർ മാസ്റ്റർ നിർവഹിച്ചു. ഓമശ്ശേരി പഞ്ചായത്തിലെ ഐക്യ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വേണ്ടിയാണ് ഓഫീസ് സജ്ജീകരിച്ചതെന്ന് യു.ഡി. എഫ് കൺവീനർ യു. കെ ഹുസൈൻ പറഞ്ഞു. ചടങ്ങിൽ കെ.കെ അബ്ദുള്ളക്കുട്ടി, പിവി സാദിഖ്‌, സൂപ്പർ അഹ്മദ് കുട്ടി ഹാജി , പി വി അബ്ദുറഹിമാൻ മാസ്റ്റർ, റസാഖ്‌ മാസ്റ്റർ , ഒ എം […]
Read more

മണ്ണാർക്കാട് അട്ടപ്പാടിയിൽ യുഡിഎഫ് സ്ഥാനാർത്ഥി സംഗമം സംഘടിപ്പിച്ചു

പാലക്കാട്: മണ്ണാർക്കാട് അട്ടപ്പാടിയിൽ യുഡിഎഫ് മുന്നണിയുടെ നേതൃത്വത്തിൽ സ്ഥാനാർഥി സംഗമം നടത്തി. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക്‌ പഞ്ചായത്ത്,  ജില്ലാ പഞ്ചായത്ത് സ്ഥലങ്ങളിൽ മത്സരിക്കുന്ന 64 യുഡിഎഫ് സ്ഥാനാർഥികളും സംഗമത്തിൽ പങ്കെടുത്തു. പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പ്രവർത്തകരും പ്രവർത്തകരും അട്ടപ്പാടി ബ്ലോക്ക്‌ യുഡിഎഫ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് അഗളിയിൽ പരിപാടി സംഘടിപ്പിച്ചത്.ചടങ്ങിൽ മണ്ണാർക്കാട് എംഎൽഎ അഡ്വ. എൻ ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. അട്ടപ്പാടിയിലെ യുഡിഎഫ് മുന്നേറ്റത്തിന്റെ ശക്തി വിളിച്ചോതുന്ന സംഗമം ആയിരുന്നു […]
Read more

പൊതുസ്ഥലങ്ങളിലെ അനധികൃത ബാനറുകളും തോരണങ്ങളും നീക്കും; നടപടിയെടുക്കാൻ നിർദേശം

കോട്ടയം: പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ അടിയന്തരമായി നീക്കം ചെയ്യാൻ ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന തദ്ദേശ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ട നിരീക്ഷണസമിതി യോഗം നിർദേശം നൽകി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള തുടർനടപടികൾ ഇക്കാര്യത്തിൽ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, […]
Read more

ജസ്റ്റ് 21 ഇയേഴ്സ് ഓൾഡ്; ‘കുട്ടി’ സ്ഥാനാർഥികളിലേറെയും പെൺകുട്ടികൾ, ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി അജന്യ

തിരുവനന്തപുരം: വോട്ടവകാശം കിട്ടിയാലും മൂന്നു വർഷം കഴിഞ്ഞേ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകൂ. 21 വയസ്സു പൂർത്തിയാകണം. കാത്തിരുന്നു കാത്തിരുന്ന് 21 വയസ്സായ ഉടൻ സ്ഥാനാർഥികളായവരാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ ‘ബേബി’കൾ. ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി മലയിൻകീഴ് പഞ്ചായത്തിലാണ്. ഒന്നാം വാർഡ് തച്ചോട്ടുകാവിലെ എൽഡിഎഫ് സ്ഥാനാർഥി മച്ചിനാട് അജി ഭവനിൽ അജന്യ എസ്. അജിക്ക് 21 വയസ്സു തികഞ്ഞത് തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കുന്നതിന് 4 ദിവസം മുൻപു മാത്രമാണ്. മലയിൻകീഴ് മാധവ കവി സ്മാരക ഗവ. ആർട്സ് കോളജിലെ […]
Read more

വോട്ടർ പട്ടിക പരിഷ്‌കരണം; എന്യുമറേഷൻ ആദ്യം പൂർത്തിയാക്കിയ ബിഎൽഒയ്ക്ക് ജില്ലാ കളക്ടറുടെ ആദരം

കോട്ടയം: പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട എന്യുമറേഷൻ നടപടികൾ ജില്ലയിൽ ആദ്യമായി പൂർത്തീകരിച്ച ബൂത്ത് ലെവൽ ഓഫീസർക്ക് (ബി.എൽ.ഒ.) ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ ആദരം. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ 56-ാം പോളിംഗ് ബൂത്തിലെ ബി.എൽ.ഒ ആയ എസ്.ആർ. സന്തോഷ് കുമാറിനാണ് ഈ അംഗീകാരം ലഭിച്ചത്. എന്യുമറേഷൻ ഫോമുകളുടെ വിതരണവും ഡിജിറ്റൈസേഷനും ഇദ്ദേഹം സമയബന്ധിതമായി പൂർത്തിയാക്കി. ജില്ലാ കളക്ടർ ചേതൻകുമാർ മീണ സന്തോഷ് കുമാറിന് സർട്ടിഫിക്കറ്റും മെമൻ്റോയും നൽകി ആദരിച്ചു. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഷീബ […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രിസൈഡിംഗ്, പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഇന്ന് തുടങ്ങും

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രിസൈഡിംഗ് ഉദ്യോഗസ്ഥർക്കും ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം ഇന്ന് (ചൊവ്വാഴ്ച്ച, നവംബർ 25) മുതൽ ആരംഭിക്കും. ജില്ലയിലെ 20 കേന്ദ്രങ്ങളിലായാണ് പരിശീലനം നടക്കുക. നവംബർ 28 വരെ വിവിധ ബാച്ചുകളിലായി നടക്കുന്ന ക്ലാസുകൾക്ക് ജില്ലാതല പരിശീലകരുടെ നേതൃത്വത്തിൽ ബ്ലോക്ക്, നഗരസഭാ പരിശീലകരാണ് നേതൃത്വം നൽകുന്നത്. പോളിംഗ് ബൂത്തിലെ ക്രമീകരണങ്ങളും മറ്റ് നടപടിക്രമങ്ങളും വിശദീകരിക്കുന്നതിനൊപ്പം, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇ.വി.എം.) സംബന്ധിച്ച പ്രായോഗിക പരിശീലനവും ഇവർക്ക് ലഭിക്കും. പരിശീലന കേന്ദ്രങ്ങളിൽ ഒന്നായ […]
Read more

നഗരസഭകൾ പിടിക്കാൻ മുന്നണികൾ

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ നാല് നഗരസഭകളിലും ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നത്. വർക്കല, നെയ്യാറ്റിൻകര നഗരസഭകളിൽ വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിലും കൂടുതൽ വാർഡുകൾ നേടിയ എൽഡിഎഫ് ഭരിക്കുകയായിരുന്നു. നെടുമങ്ങാട്ടും ആറ്റിങ്ങലിലുമാണ് എൽഡിഎഫിന് വ്യക്തമായ മേൽക്കൈയുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഈ വരുന്ന തിരഞ്ഞെടുപ്പിൽ നഗരസഭകൾ ഏത് മുന്നണിക്കൊപ്പവും മറിയാം. അതുകൊണ്ടുതന്നെ പലയിടത്തും അട്ടിമറികളും പ്രതീക്ഷിക്കാം. വർക്കല മൂന്ന് മുന്നണികളും വർക്കല നഗരസഭയുടെ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പലപ്പോഴും മൂന്ന് മുന്നണികൾക്കും ശക്തമായ വോട്ടുവിഹിതമുണ്ടായിരുന്നു. 33 വാർഡുകളുണ്ടായിരുന്ന വർക്കല നഗരസഭയിൽ എൽഡിഎഫ്-12, […]
Read more

മലപ്പുറം നന്നമ്പ്ര പഞ്ചായത്തിൽ സ്ഥാനാർഥിയുടെ വീടിന് നേരെ കല്ലേറ്; ജനലിന്റെ ഗ്ളാസ്സുകൾ തകർന്നു

മലപ്പുറം: സ്ഥാനാർഥിയുടെ വീടിന് നേരെ കല്ലേറ്, വീടിൻറെ ഗ്ളാസ്സുകൾ തകർന്നു. മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് എട്ടാം വാർഡ് കുണ്ടൂരിലെ സേവ് നന്നമ്പ്ര സ്ഥാനാർഥി പുളിക്കൽ പറമ്പിൽ ശാലിനി ശശിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. എൽഡിഎഫ് ഉൾപ്പെടെയുള്ള പാർട്ടികൾ ചേർന്ന കൂട്ടായ്മയാണ് സേവ് നന്നമ്പ്ര. വീടിൻറെ മുൻഭാഗത്തെ ജനലിന്റെ ഗ്ളാസ്സുകൾ തകർന്നു. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. വീട്ടിൽ സ്ഥാനാർത്ഥിയുടെ ഭർത്താവാണ് ഉണ്ടായിരുന്നത്. അദ്ദേഹം അകത്ത് ശുചിമുറിയിൽ പോയ നേരത്താണ് സംഭവം ഉണ്ടായത്. ശബ്ദം കേട്ട് പുറത്തുവന്നു […]
Read more

Recent News

Advertisement
WhiteswanTV Footer