കോട്ടയം ജില്ലാ പഞ്ചായത്ത് നിയമസഭാ പോരാട്ടത്തിൻ്റെ ചൂടിൽ; മുന്നണികൾ അരയും തലയും മുറുക്കി
കോട്ടയം: ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പകുതി വിജയമായി കണക്കുകൂട്ടുന്ന മുന്നണികൾ ഇത്തവണ പോരാട്ടച്ചൂട് കനപ്പിക്കുകയാണ്. കോൺഗ്രസ്, കേരളാ കോൺഗ്രസ് ഗ്രൂപ്പുകൾ, സി.പി.എം., സി.പി.ഐ. എന്നിവർക്കെല്ലാം ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. സ്ഥാനാർഥി നിർണയത്തിൽ ചെറിയ ചർച്ചകളും തർക്കങ്ങളുമുണ്ടായെങ്കിലും പ്രചാരണം കൊഴുക്കുന്നതോടെ വിവാദങ്ങൾ മറയുമെന്നാണ് നേതാക്കൾ കരുതുന്നത്. പല ഡിവിഷനുകളിലും ഇത്തവണ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. അതിരമ്പുഴ, കുറവിലങ്ങാട്, കടുത്തുരുത്തി, കിടങ്ങൂർ, മുണ്ടക്കയം, തൃക്കൊടിത്താനം, കാഞ്ഞിരപ്പള്ളി തുടങ്ങിയവ ശക്തമായ മത്സരം നടക്കുന്ന ഡിവിഷനുകളാണ്. സ്വന്തം ജയത്തിനൊപ്പം […]
Read more