Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Election

നിയമസഭാ സ്ഥാനാർത്ഥിയെ വാർഡിൽ പരീക്ഷിക്കാൻ ഒരുങ്ങി ഇടത് മുന്നണി

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനില്‍ മത്സരിക്കുന്ന എൽഡിഎഫിന്റെ 70 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആകെ 76 ഡിവിഷനുകളാണ് കോര്‍പ്പറേഷനിലുള്ളത്. ആറ് ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്‌. സിപിഐഎം 59, സിപിഐ 8, കേരള കോണ്‍ഗ്രസ് മാണി 3, ജെഡിഎസ് 2, എന്‍സിപി 2, കോണ്‍ഗ്രസ് എസ്, ഐഎന്‍എല്‍ എന്നിവയ്ക്ക് ഒന്നു വീതം എന്നിങ്ങനെയാണ് സീറ്റ് വിഹിതം. പൂണിത്തൂറ, മട്ടാഞ്ചേരി, ഗിരിനഗര്‍, കടവന്ത്ര, പെരുമാനൂര്‍, പനമ്പിള്ളി നഗര്‍ തുടങ്ങിയവയാണ് പ്രഖ്യാപിക്കാന്‍ ബാക്കിയുള്ള ഡിവിഷനുകള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍ […]
Read more

കെ ജെ ഷൈനിനെ മത്സരരംഗത്തിറക്കാൻ എൽഡിഎഫ്

കൊച്ചി: പറവൂര്‍ നഗരസഭയില്‍ ഇക്കുറി മികച്ച മത്സരം കാഴ്ചവെക്കാന്‍ ഒരുങ്ങി എല്‍ഡിഎഫ്. മികച്ച സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി നഗരസഭ പിടിച്ചെടുക്കാനാണ് എല്‍ഡിഎഫ് ശ്രമം. നവംബര്‍ പതിമൂന്നോടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും. 30 സീറ്റില്‍ 21 എണ്ണം സിപിഐഎമ്മിനും ഏഴെണ്ണം സിപിഐക്കും ഒന്നുവീതം കോണ്‍ഗ്രസ് എസിനും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനും നല്‍കും. ഓരോ സീറ്റിലെയും സ്ഥാനാര്‍ത്ഥികളെ കുറിച്ച് ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും എതിര്‍സ്ഥാനാര്‍ത്ഥികളെ പരിഗണിച്ച് ഇതില്‍ മാറ്റം വന്നേക്കും. നിലവില്‍ നഗരസഭയിലെ ശാന്തിനഗറില്‍ നിന്നുള്ള കൗണ്‍സിലര്‍ കൂടിയായ കെ ജെ ഷൈനിനെ […]
Read more

മത്സരത്തിന്റെ യോഗ്യതകളും അയോഗ്യതകളും; സർക്കുലർ പുറത്തുവിട്ട് ഇലക്ഷൻ കമ്മീഷൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർഥികളെ തീരുമാനിക്കും മുൻപ് അവർക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ നിഷ്കർഷിക്കുന്ന യോഗ്യതയുണ്ടോയെന്ന് പാർട്ടികൾ ഉറപ്പാക്കണം. ഇല്ലെങ്കിൽ, ചിലപ്പോൾ നാമനിർദേശ പത്രിക നിരസിക്കപ്പെട്ടേക്കും. മത്സരിക്കാനുള്ള യോഗ്യത വിശദമാക്കി ഇലക്ഷൻ കമ്മീഷൻ സർക്കുലർ ഇറക്കി. പാർട്ട്-ടൈം തൊഴിലാളികൾക്ക് മത്സരിക്കനാവില്ല തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നയാൾക്ക് അവിടത്തെ ഏതെങ്കിലും വാർഡിലെ വോട്ടർപട്ടികയിൽ പേരുണ്ടാകണം. നാമനിർദേശപത്രിക നൽകുന്ന ദിവസം 21 വയസ്സു തികയണം. സ്ഥാനാർഥിയെ നാമനിർദേശം ചെയ്യുന്നയാൾ അതേ വാർഡിലെ വോട്ടറായിരിക്കണം. സംവരണ സീറ്റിൽ മത്സരിക്കുന്നവർ തഹസിൽദാരിൽനിന്നുള്ള ജാതി സർട്ടിഫിക്കറ്റു […]
Read more

ആലപ്പുഴ ഇനി വനിതകള്‍ നയിക്കും,വിജ്ഞാപനമിറങ്ങി

ആലപ്പുഴ : ജില്ലയിലെ 45 തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനം വനിതകള്‍ക്കു സംവരണം ചെയ്തു വിജ്ഞാപനമിറങ്ങി. 72 പഞ്ചായത്തുകളില്‍ 36 ഇടത്തും 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ 6 ഇടത്തും 6 നഗരസഭകളില്‍ 3 ഇടത്തും അധ്യക്ഷസ്ഥാനം വനിതകള്‍ക്കാണ്. ഇതില്‍ ഒരു ബ്ലോക്ക് പഞ്ചായത്തിലും 4 പഞ്ചായത്തുകളിലും പട്ടികജാതി സ്ത്രീക്കള്‍ക്കാണു സംവരണം. പൊതുവിഭാഗത്തിനായി നീക്കിവച്ച തദ്ദേശ സ്ഥാപനങ്ങളിലും വനിതകള്‍ക്കു പ്രസിഡന്റാകാന്‍ അവസരമുള്ളതിനാല്‍ തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കി വനിതാ അധ്യക്ഷന്‍മാരുടെ എണ്ണത്തില്‍ വര്‍ധനയുമുണ്ടാകാം. ജില്ലയില്‍ കായംകുളം നഗരസഭയിലും 3 […]
Read more

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടികയില്‍ 2.84 കോടി വോട്ടര്‍മാര്‍

തിരുവനന്തപുരം: ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,84,46,762 വോട്ടര്‍മാര്‍. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിംഗ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടര്‍പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇതിനു പുറമെ, പ്രവാസി വോട്ടര്‍പട്ടികയില്‍ 2798 പേരുണ്ട്. 14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാര്‍ഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാര്‍ഡുകളിലെയും ആറ് കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലെയും അന്തിമ വോട്ടര്‍പട്ടികയാണ് […]
Read more

കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍: വോട്ടര്‍പട്ടിക ഒരിക്കല്‍കൂടി പുതുക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍. വോട്ടര്‍ പട്ടിക ഒരുവട്ടംകൂടി പുതുക്കുമെന്നും ഡിസംബര്‍ 20-ന് മുമ്പ് പുതിയ ഭരണസമിതി ചുമതല ഏല്‍ക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിന് ശേഷം തീയതികള്‍ നിശ്ചയിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ തീരുമാനം കൈക്കൊള്ളും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നീട്ടിവെക്കണം എന്ന് കമ്മീഷനോട് […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ-ഡിസംബർ മാസങ്ങളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബറും ഡിസംബറും ഉൾപ്പടെയുള്ള മാസങ്ങളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഡിസംബര്‍ 20ന് മുമ്പ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കുന്ന തരത്തിലാണ് തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക ഒരു ഘട്ടം കൂടി പുതുക്കാൻ തീരുമാനം ഇതിനോടകം എടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കറും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ. ഷാജഹാനും ചേര്‍ന്ന് ചർച്ച നടത്തി.ഇതിനിടെ, സംസ്ഥാനത്ത് പുരോഗമിക്കുന്ന തീവ്ര […]
Read more

തിരഞ്ഞെടുപ്പ് കമ്മീഷനെ ഇംപീച്ച്‌മെന്റ് ചെയ്യാന്‍ നീക്കം: ഇന്ത്യ മുന്നണിയുടെ പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഇംപീച്ച്‌മെന്റിനൊരുങ്ങി ഇന്ത്യ മുന്നണി. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള ചര്‍ച്ച. ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത നീക്കമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനെ ഇംപീച്ച് ചെയ്യാനുള്ള സാധ്യതകളാണ് ഇന്ത്യാ മുന്നണി പരിശോധിക്കുന്നത്. ഇന്ന് രാവിലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പാര്‍ലമെന്റ് ഓഫീസില്‍ ചേര്‍ന്ന ഇന്ത്യ മുന്നണി യോഗത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാനുള്ള ചര്‍ച്ചകള്‍ നടന്നത്. പ്രാഥമിക ഘട്ട ചര്‍ച്ചകളാണ് നടന്നത്. വോട്ട് ചോരി ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ കൂടുതല്‍ […]
Read more

അമ്മയുടെ അധ്യക്ഷ സ്ഥാനത്ത് ഒരു വനിത; മാറ്റം ഉണ്ടാകണമെന്ന് ഹണി റോസ്

കൊച്ചി: സംഘടന തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന അമ്മയുടെ അധ്യക്ഷ സ്ഥാനത്ത് ഒരു വനിത വരണമെന്നാണ് ആ​ഗ്രഹമെന്ന് നടി ഹണി റോസ്. സംഘടനയ്ക്ക് വനിതാ അധ്യക്ഷ വേണം. മാറ്റം ഉണ്ടാകണമെന്നും ഒരു വനിതാ അധ്യക്ഷ വരാൻ ഭയങ്കരമായി ആഗ്രഹിക്കുന്നുവെന്നും ഹണി റോസ് അഭിപ്രായപ്പെട്ടു. സ്ത്രീ പക്ഷത്തുനിന്ന് ചിന്തിക്കുന്ന സംഘടന കൂടിയാകണം അമ്മ എന്ന് ഹണി റോസ് പറഞ്ഞു. ശ്വേതാ മേനോന് എതിരായ കേസിന്റെ രാഷ്ട്രീയം അറിയില്ല. വാർത്തകളിലൂടെയാണ് വിവരം അറിഞ്ഞതെന്നും ഹണി റോസ് കൂട്ടിച്ചേർത്തു. താരസംഘടനയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ […]
Read more

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് അന്വേഷിക്കാന്‍ നിയമ വകുപ്പിന് നിര്‍ദേശം നല്‍കി സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടകയിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധി പുറത്തുവിട്ട രേഖകള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വോട്ടര്‍ പട്ടിക ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് നേരത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. കര്‍ണാടകയിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. മഹാദേവപുര എന്ന നിയമസഭാ മണ്ഡലത്തില്‍ ഇരട്ട, വ്യാജവോട്ടുകള്‍ വ്യാപകമായി […]
Read more

Recent News

Advertisement
WhiteswanTV Footer