Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Election

ആഭ്യന്തര വിഷയങ്ങള്‍ മാധ്യങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കരുത്, ലംഘിച്ചാല്‍ കര്‍ശന നടപടി:മുന്നറിയിപ്പുമായി താര സംഘടന

കൊച്ചി: അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം വിലക്കി താരസംഘടന. വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് തെരഞ്ഞെടുപ്പ് വരണാധികാരികള്‍. അമ്മയിലെ ആഭ്യന്തര വിഷയങ്ങള്‍ മാധ്യങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കരുതെന്നും അറിയിപ്പ്. തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് അതിനിടെ സംഘടനക്കുള്ളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ചൂട് പിടിക്കുകയാണ്. ശ്വേത മേനോന് എതിരായ കേസുമായി ബന്ധപ്പെട്ട് നടന്‍ ബാബുരാജിനെതിരെ നടത്തിയ മാല പാര്‍വതിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടി പൊന്നമ്മ ബാബു രംഗത്തു വന്നിട്ടുണ്ട്.. മാല പാര്‍വതിയുടെ ശ്രമം മാധ്യമ […]
Read more

‘അമ്മ’ തിരഞ്ഞെടുപ്പില്‍ നിന്ന് ജഗദീഷ് പിന്മാറി, ഇനി ശ്വേതമേനോന്‍ -ദേവന്‍ മത്സരം

കൊച്ചി: അമ്മ സംഘടനാ തിരഞ്ഞെടുപ്പില്‍ നിന്ന് നടന്‍ ജഗദീഷ് പിന്മാറി. ഇന്നലെയാണ് പത്രിക പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്. ‘വനിത ‘പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതിനെ അംഗീകരിച്ചാണ് ജഗദീഷിന്റെ പിന്‍മാറ്റം. ജഗദീഷ് പത്രിക പിന്‍വലിച്ചതോടെ ‘അമ്മ’ അധ്യക്ഷപദവിയിലെത്താന്‍ മത്സരം ശ്വേതാ മേനോനും ദേവനും തമ്മിലായി. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ജഗദീഷ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്. ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്ക് ബാബുരാജും കുക്കു പരമേശ്വരനും രവീന്ദ്രനും മത്സരിക്കും. പ്രസിഡന്റ്സ്ഥാനത്തേക്ക് പത്രികനല്‍കിയ ജയന്‍ ചേര്‍ത്തല, രവീന്ദ്രന്‍ എന്നിവര്‍ […]
Read more

വീണ്ടും പെട്ടി വിവാദം: നിലമ്പൂരില്‍ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനത്തില്‍ പൊലീസ് പരിശോധന

മലപ്പുറം: നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനത്തില്‍ പരിശോധന. ഇന്നലെ രാത്രിയാണ് ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ വാഹനത്തില്‍ പരിശോധന നടന്നത്. ഷാഫി പറമ്പിലാണ് വാഹനം ഓടിച്ചിരുന്നത്. ഒപ്പം രാഹുല്‍ മാങ്കൂട്ടത്തിലുമുണ്ടായിരുന്നു. നിലമ്പൂര്‍ നഗരത്തിലേക്ക് വരികയായിരുന്നു ഇരുവരും. വാഹനത്തിലെ പെട്ടിയില്‍ വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് ഉണ്ടായിരുന്നത്. ഏകപക്ഷീയമായ പരിശോധനയെന്ന് നേതാക്കള്‍ ആരോപിക്കുന്നു.ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു പരിശോധന. നിലമ്പൂര്‍ വടപുറത്ത് വച്ചായിരുന്നു നടപടി. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്തും സമാനമായ സംഭവം ഉണ്ടായിരുന്നു.
Read more

കാനഡ ഇന്ന് പോളിങ് ബൂത്തിലേക്ക്; അഭിപ്രായ സര്‍വേകളില്‍ മാര്‍ക് കാര്‍ണി മുന്നില്‍

ഓട്ടവ: കാനഡ ഇന്ന് പോളിങ് ബൂത്തിലേക്ക്. 343 അംഗ ജനപ്രതിനിധിസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയും പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുമാണ് ഏറ്റുമുട്ടുക. പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയും കണ്‍സര്‍വേറ്റീവ് നേതാവ് പിയേര്‍ പോളിയേവുമാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നവരില്‍ പ്രധാനികള്‍. അഭിപ്രായസര്‍വേകളില്‍ കാര്‍ണിക്കാണ് മുന്‍തൂക്കം. അതേസമയം പരാജയപ്പെട്ടാല്‍ കാനഡയിലെ ഏറ്റവും കാലാവധി കുറഞ്ഞ പ്രധാനമന്ത്രിയായിരിക്കും മാര്‍ക് കാര്‍ണി. നാല് അറ്റ്‌ലാന്റിക് പ്രവിശ്യകളിലെയും വോട്ടെടുപ്പ് അവസാനിച്ച ശേഷം കനേഡിയന്‍ സമയം രാത്രി 7 നും 7:30 നും ഇടയില്‍ ആദ്യ […]
Read more

തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടെണ്ണൽ ഇന്ന്. രാവിലെ 10 മണി മുതൽ വിവിധ കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക. 28 തദ്ദേശ വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീവരാഹം വാർഡ് ഉൾപ്പെടെ നാല് തദ്ദേശ സ്ഥാപനങ്ങളിലെ നാല് വാർഡുകളിൽ തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫിനും യുഡിഎഫിനും ഒപ്പം എൻഡിഎയും വാശിയേറിയ പ്രചാരണമാണ് ഉപതെരഞ്ഞെടുപ്പിൽ നടത്തിയത്. ആകെ 87 സ്ഥാനാർഥികളാണ് ജനവിധി […]
Read more

30 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 24ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 30 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം നാളെ പുറപ്പെടുവിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍വാര്‍ഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, 24 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് നടത്തുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ആറാണ്. സൂക്ഷ്മപരിശോധന ഫെബ്രുവരി ഏഴിന് വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തും. ഫെബ്രുവരി […]
Read more

പ്രവാസി ഇന്ത്യക്കാർക്ക് വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള ആവേശം വോട്ട് ചെയ്യാനില്ല: തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാർക്ക് വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള ആവേശം വോട്ടുചെയ്യുന്നതിലില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഈ വർഷം രജിസ്റ്റർചെയ്ത ആകെ പ്രവാസിവോട്ടർമാരുടെ എണ്ണം 1,19,374 ആണ് അതിൽ 75 ശതമാനവും (89,839) മലയാളികളാണ്. ഇതിൽ ലോക്‌സഭയിലേക്ക് വോട്ടുചെയ്യാനെത്തിയതാകട്ടെ 2958 പേരും. ഇതിൽ തന്നെ ഇതിൽ 2670 പേർ കേരളത്തിൽനിന്നുള്ളവരാണ്. തമിഴ്‌നാട്, ഗോവ, കർണാടക, ഉത്തർപ്രദേശ്, അസം, ബിഹാർ എന്നിവിടങ്ങളിൽ നിന്ന് ഒരാളുപോലും വോട്ട് ചെയ്തില്ല. ഗുജറാത്തിലെ 885 പ്രവാസികളിൽ രണ്ടുപേർ മാത്രമാണ് ലോക്‌സഭ വോട്ടുചെയ്തത്. 2019-ലെ ലോക്‌സഭാ […]
Read more

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: തൃശൂര്‍ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് തെരഞ്ഞെടുപ്പ് ഹര്‍ജി പരിഗണിക്കുന്നത്. എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നല്‍കിയ ഹര്‍ജിയില്‍ സുരേഷ് ഗോപി ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കിയേക്കും. വോട്ടെടുപ്പ് ദിനത്തില്‍ മതചിഹ്നങ്ങളുപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നാണ് എഎസ് ബിനോയ് നല്‍കിയ ഹര്‍ജിയിലെ പ്രധാന ആക്ഷേപം. സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി സുഹൃത്ത് വഴി വോട്ടര്‍മാര്‍ക്ക് പെന്‍ഷന്‍ […]
Read more

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുക്കാത്തത് എന്തുകൊണ്ട്: വടകര കോടതി

കോഴിക്കോട്: മതസ്പര്‍ദ്ധയുണ്ടാക്കാന്‍ കാഫിര്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് എടുക്കാത്തതിനെ ചോദ്യം ചെയ്ത് വടകര കോടതി. അമ്പാടിമുക്ക് സഖാക്കള്‍ ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിന്‍ മനീഷ്, റെഡ് ബറ്റാലിയന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത അമല്‍ റാം, റെഡ് എന്‍കൗണ്ടര്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത റിബേഷ്, പോരാളി ഷാജി ഫേസ്ബുക് പേജിന്റെ അഡ്മിന്‍ വഹാബ് എന്നിവരെ കേസില്‍ പ്രതി ചേര്‍ക്കാത്തത് എന്തുകൊണ്ടാണെന്നാണ് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ചോദിച്ചിരിക്കുന്നത്. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതും […]
Read more

മുഖ്യമന്ത്രി ആരാകണം! പ്രതിസന്ധിയിൽ മഹായുതി സഖ്യം

മുംബൈ: തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടും മുഖ്യമന്ത്രി പദവി സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാനാവാതെ മഹായുതി സഖ്യം. മഹാരാഷ്ട്രയിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച മഹായുതി സഖ്യത്തിന് നിയമസഭ തെരെഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷവും മുഖ്യമന്ത്രി ആരാവണം എന്ന തീരുമാനത്തിൽ അന്തിമ നിലപാടിൽ എത്താൻ സാധിച്ചില്ല എന്ന് ഏക്നാഥ് ഷിന്ദെ അറിയിച്ചു. മുന്നണിയിൽ ഏറ്റവുമധികം സീറ്റുകൾ നേടിയ ബി.ജെ.പി. മുഖ്യമന്ത്രി സ്ഥാനത്തിനായി വാദിക്കുന്നുണ്ട് .എന്നാൽ, മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്ഷം വീതമായി പങ്കിടണമെന്ന് ശിവസേന നേതാവ് എക്നാഥി ഷിന്ദെ ആവശ്യപ്പെട്ടു. ഉപമുഖ്യമന്ത്രി […]
Read more

Recent News

Advertisement
WhiteswanTV Footer