Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോട്ടയം ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പ്; പോളിംഗ് 54.13%

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ 54.13% പോളിംഗ് രേഖപ്പെടുത്തി. ജില്ലയിലെ ആകെ 16,41,176 വോട്ടർമാരിൽ 8,88,393 പേർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.

ലിംഗഭേദമനുസരിച്ചുള്ള കണക്കുകളിൽ, ആകെ 8,56,321 സ്ത്രീ വോട്ടർമാരിൽ 4,49,045 പേർ (52.44%) വോട്ട് ചെയ്തു. 7,84,842 പുരുഷ വോട്ടർമാരിൽ 4,39,346 പേർ (55.98%) പോളിംഗ് രേഖപ്പെടുത്തി. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ആകെ 13 വോട്ടർമാരുള്ളതിൽ 2 പേരാണ് (15.38%) വോട്ട് ചെയ്തത്.

നഗരസഭകളിൽ ഈരാറ്റുപേട്ടയാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്—66.15%. മറ്റ് പ്രധാന നഗരസഭകളിലെ പോളിംഗ് ശതമാനം ഇപ്രകാരമാണ്: വൈക്കം (58.42%), ഏറ്റുമാനൂർ (54.83%), പാലാ (53.14%), ചങ്ങനാശേരി (52.76%), കോട്ടയം (52.75%).

ബ്ലോക്ക് പഞ്ചായത്തുകളിൽ വൈക്കം (57.82%), കടുത്തുരുത്തി (55.63%), പാമ്പാടി (55.15%), പള്ളം (54.88%), വാഴൂർ (54.8%) എന്നിവ താരതമ്യേന ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയപ്പോൾ, ളാലം ബ്ലോക്കിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് (51.17%) രേഖപ്പെടുത്തിയത്. ഏറ്റുമാനൂർ ബ്ലോക്കിൽ 53.66%, കാഞ്ഞിരപ്പള്ളിയിൽ 53.53%, ഈരാറ്റുപേട്ടയിൽ 53.81%, ഉഴവൂരിൽ 52.37%, മാടപ്പള്ളിയിൽ 52.25% എന്നിങ്ങനെയാണ് മറ്റ് ബ്ലോക്ക് പഞ്ചായത്തുകളിലെ പോളിംഗ് ശതമാനം.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer