കാസർഗോഡ് : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന്റെ ഭാഗമായി കുമ്പള ടൗണിൽ റോഡ് ഷോ നടത്തുന്നതിന് പൊലീസ് അനുമതി നിഷേധിച്ചു. എന്നാൽ പാർട്ടികൾക്കും മുന്നണികൾക്കും വ്യത്യസ്‌ത സ്ഥലങ്ങളിൽ കോർണർ യോഗം നടത്താൻ അനുമതി നൽകിയിട്ടുണ്ടെന്നു കുമ്പള പൊലീസ് ഇൻസ്പെക്ടർ ടി കെ മുകുന്ദൻ പറഞ്ഞു.
കൊട്ടിക്കലാശം സമാധാന പരമായി നടത്തുന്നതിനു എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അതേസമയം സീതാംഗോളിയിൽ റോഡ് ഷോ നടത്തുന്നതിന് എൽ ഡി എഫിനും ബി ജെ പിക്കും പൊലീസ് അനുമതി നൽകി. വ്യത്യസ്‌ത സമയങ്ങളിൽ രണ്ടിടത്തായി റോഡ് ഷോ നടത്തുന്നതിനാണ് അനുമതി.
അതേസമയം തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കൊട്ടിക്കലാശം സമാധാന പരമായി നടത്തുന്നതിന് പൊലീസ് വലിയ മുന്നൊരുക്കങ്ങളാണ് നടത്തിയത്. ഇതിന്റെ ഭാഗമായി ദ്രുതകർമ്മസേനയും ലോക്കൽ പൊലീസും വിവിധ സ്ഥലങ്ങളിൽ റൂട്ട് മാർച്ച് നടത്തി.




