തൃശ്ശൂർ: ആഴ്ചകൾ നീണ്ട പ്രചാരണം ഇന്ന് വൈകിട്ട് ആറോടെ അവസാനിക്കുന്നു. മൂന്ന് മുന്നണികളും പ്രചാരണ സമാപനത്തിന് ശക്തമായ ഒരുക്കങ്ങളിലാണ്.
ഗുരുവായൂരിൽ ഇന്ന്യു വൈകീട്ട്ഡി അഞ്ചുമണി മുതൽ യൂഡിഎഫ് മമ്മിയൂർ കൈരളി ജംഗ്ഷനിലും, എൽഡിഎഫ് മഞ്ജുളാൽ പരിസരത്തും, എൻഡിഎ പടിഞ്ഞാറേ നടയിലും കലാശക്കൊട്ട് പരിപാടികൾ സംഘടിപ്പിക്കും.എല്ലാ കേന്ദ്രങ്ങളിലും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർയും പോലീസും കർശന നിരീക്ഷണം നടത്തും. രാഷ്ട്രീയ സംഘടനകൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ പോലിസ് നേരത്തെ നൽകിയിട്ടുണ്ട്.
അവസാന ദിന പ്രചാരണമായതിനാൽ പഞ്ചായത്ത് തല അനൗൺസ്മെന്റുകൾ ഇന്ന് തെരുവുകളെ ശബ്ദമുഖരിതമാക്കും. ചെറിയ പാർട്ടികളും സ്വതന്ത്രരും ശക്തമായ സാന്നിധ്യം തുടരുന്നു. മുന്നണികൾ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ നിറഞ്ഞ ആവേശ പ്രചാരണത്തിന് ഇന്നു വിരാമം. കലാശക്കൊട്ടിന് പിന്നാലെ നാളെ നിശ്ശബ്ദ പ്രചാരണ ദിനമാണ്.
കേരളത്തിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെയായിരിക്കും. പതിന്മൂന്നാം തീയതി വോട്ടെണ്ണൽ നടക്കും. വിവിധ കേന്ദ്രങ്ങളിൽ പോളിങ് സമഗ്രികളുടെ വിതരണത്തിനുള്ള ഒരുക്കങ്ങളും ഉദ്യോഗസ്ഥർ ശക്തമാക്കി വരുന്നു.




