കോട്ടയം: ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷനിൽ യുഡിഎഫും ബിജെപിയും തമ്മിൽ രഹസ്യധാരണയുണ്ടെന്ന് ആരോപണം. യുഡിഎഫ് സ്ഥാനാർഥിയായ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ മേഴ്സി ജോൺ മൂലക്കാട്ടിന് വേണ്ടി വോട്ടുകൾ മറിക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നാണ് പ്രധാന ആരോപണം.
ബിജെപി സ്ഥാനാർഥി ദീപാ സുരേഷ് മത്സരരംഗത്ത് സജീവമല്ലെന്നും, ഡിവിഷനിൽ അവരുടെ പ്രചാരണ ബോർഡുകളോ പോസ്റ്ററുകളോ സ്ഥാപിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മോൻസ് ജോസഫ് എംഎൽഎയുടെ പിന്തുണയോടെയാണ് ഈ ജനവിരുദ്ധ കൂട്ടുകെട്ട് എന്നും ആരോപണമുണ്ട്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും പഞ്ചായത്തിൽ ഭരണം പിടിക്കാൻ യുഡിഎഫ് ബിജെപിയുമായി സഖ്യമുണ്ടാക്കിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. വർഗീയ ശക്തികളുമായി കൈകോർക്കുന്ന യുഡിഎഫിന്റെ ഈ അവസരവാദ രാഷ്ട്രീയത്തിനെതിരെ കിടങ്ങൂരിലെ ജനങ്ങളിൽ പ്രതിഷേധം ശക്തമാണ്. എൽഡിഎഫ് ഡിവിഷൻ പിടിച്ചെടുക്കുമെന്ന് ഉറപ്പായതോടെയാണ് യുഡിഎഫ് നേതാക്കൾ ബിജെപി ചങ്ങാത്തം തേടിയതെന്നും ആരോപണമുയരുന്നു.






