കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ 3-ാം വാർഡായ എരഞ്ഞിക്കലിൽ വ്യത്യസ്ത പാരഡി ഗാനങ്ങളുമായി എൻ.ഡി.എയുടെ കൊട്ടിക്കലാശം ശ്രദ്ധ നേടി. എൻ.ഡി.എയുടെ കീപ്പോയിൽ പുഷ്പരാജൻ നയിച്ച കൊട്ടിക്കലാശത്തിലാണ് പാരഡി ഗാനങ്ങൾ കൊണ്ട് ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. സ്വർണ്ണക്കൊള്ളയും, ചെമ്പും, സ്ത്രീ പീഢന വിഷയങ്ങളും പാരഡി ഗാനത്തിലൂടെ അവതരിപ്പിച്ചപ്പോൾ അത് ഇടത് – വലത് മുന്നണികൾക്ക് ഒരു പോലെ ക്ഷീണമായി. പെരുന്തിരുത്തിയിൽ നിന്നും ആരംഭിച്ച വാഹന ജാഥ എരഞ്ഞിക്കലിൽ എത്തിയതോടെ കൊട്ടിക്കയറി. പ്രവർത്തക ബാഹുല്യം കൊണ്ടും കൊട്ടിക്കലാശം ശ്രദ്ധേയമായി.




