മാതൃകാ പെരുമാറ്റച്ചട്ടം; കണ്ണൂരിൽ 7128 പ്രചാരണ സാമഗ്രികൾ നീക്കി
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ആന്റി ഡീഫേസ്‌മെന്റ് സ്ക്വാഡ് വെള്ളിയാഴ്ച വരെ 7128 പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന പോസ്റ്ററുകൾ, ബാനറുകൾ, മറ്റ് പരസ്യങ്ങൾ എന്നിവയാണ് പ്രധാനമായും നീക്കം ചെയ്തത്. സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ച ഒരു ബാനറും ഇതോടൊപ്പം നീക്കം ചെയ്തിട്ടുണ്ട്.ചട്ടങ്ങൾ ലംഘിച്ചാൽ നടപടിമാതൃകാ പെരുമാറ്റച്ചട്ടപ്രകാരം, ഒരു വ്യക്തിയുടെ അനുമതിയില്ലാതെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൊടിമരം നാട്ടുന്നതിനോ, ബാനറുകൾ കെട്ടുന്നതിനോ, പരസ്യം ഒട്ടിക്കുന്നതിനോ, മുദ്രാവാക്യങ്ങൾ എഴുതുന്നതിനോ സ്വകാര്യ സ്ഥലങ്ങളോ […]
Read more