Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ElectionCommission

ബംഗാള്‍ എസ്‌ഐആര്‍; തീര്‍പ്പാക്കാൻ 37 ലക്ഷം അപ്പീലുകള്‍

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (SIR) നടപടിയുമായി ബന്ധപ്പെട്ട് 37 ലക്ഷത്തിലധികം അപ്പീലുകൾ തീർപ്പാകാതെ കിടക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനെയും ഒഴിവാക്കുന്നതിനെയും ചോദ്യം ചെയ്താണ് ഈ അപ്പീലുകൾ സമർപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം പ്രകാരം ആകെ 38,20,683 അപ്പീലുകളാണ് സമർപ്പിച്ചത്. ഇതിൽ 1,02,231 അപ്പീലുകൾ തീർപ്പാക്കിയപ്പോൾ 37,18,452 അപ്പീലുകൾ ഇപ്പോഴും പരിഗണനയിലുണ്ട്. എന്നാൽ പേര് ഉൾപ്പെടുത്തുന്നതിനെതിരെയും പേര് ഒഴിവാക്കിയതിനെതിരെയും സമർപ്പിച്ച അപ്പീലുകളുടെ പ്രത്യേക […]
Read more

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ പാർട്ടി പേരും തെരഞ്ഞെടുപ്പ് ചിഹ്നവും മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗത്തിനും ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിനും ‘ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ‘പൂക്കളും പുല്ലും’ ചിഹ്നവും ഉപയോഗിക്കുന്നതിനാണ് വിലക്ക്. പാർട്ടിയുടെ പേരിനും ചിഹ്നത്തിനുമുള്ള അവകാശത്തർക്കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടക്കാല ഉത്തരവ്. ഇരുവിഭാഗങ്ങളോടും പുതിയ പേരും ചിഹ്നവും നിർദേശിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു. ഓരോ വിഭാഗവും പുതിയ പേരിനും ചിഹ്നത്തിനുമായി നിർദേശങ്ങൾ സമർപ്പിക്കണമെന്നാണ് നിർദേശം. ഇരുവിഭാഗങ്ങളും […]
Read more

ഡൽഹി വോട്ടർപട്ടികയിൽ രാഘവ് ഛദ്ദയുടെ പേര്; ക്രമക്കേട് ആരോപിച്ച് ആംആദ്മി പാർട്ടി

ന്യൂഡൽഹി: ബിജെപി എംപി രാഘവ് ഛദ്ദയുടെ പേര് ഡൽഹി വോട്ടർപട്ടികയിൽ ചേർത്തതിൽ ക്രമക്കേട് ആരോപിച്ച് ആംആദ്മി പാർട്ടി. രജീന്ദർ നഗർ നിയമസഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിലാണ് രാഘവ് ഛദ്ദയുടെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. എസ്‌ഐആർ നടപടികൾ പുരോഗമിക്കുന്നതിനിടെ ഒരു ബൂത്തിൽ 746 വോട്ടർമാരാണ് ഉണ്ടായിരുന്നത്. എന്നാൽ രാഘവ് ഛദ്ദ 747-ാമത്തെ വോട്ടറായി എങ്ങനെ പട്ടികയിൽ ഇടം നേടിയെന്ന് ആംആദ്മി പാർട്ടി ഡൽഹി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് ചോദിച്ചു. ഓഗസ്റ്റ് 31നും സെപ്റ്റംബർ 7നും ഇടയിൽ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി ആറ് […]
Read more

സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന്; വോട്ടെണ്ണൽ 29ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് ഈ മാസം 28ന് നടക്കും. വോട്ടെണ്ണൽ സെപ്റ്റംബർ 29ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഏഴ് തദ്ദേശ ജനപ്രതിനിധികൾ എംഎൽഎമാരായതിനെ തുടർന്ന് ഒഴിവുവന്ന വാർഡുകൾ ഉൾപ്പെടെയാണ് 38 വാർഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. കോഴിക്കോട് കോർപ്പറേഷൻ കുറ്റിച്ചിറ വാർഡും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷനും ഉൾപ്പെടെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്. ഫാത്തിമ തഹ്‌ലിയ, സുധീർ ഷാ പാലോട്, ദീപക് ജോയ്, ടി.എം. ശശി, സുമേഷ് അച്യുതൻ, വിനു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix