പകുതി വില തട്ടിപ്പ്; അനന്തു കൃഷ്ണന്റെ ജീവനക്കാരിൽ പലരും ഒളിവിൽ
തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണന്റെ ജീവനക്കാരില്‍ പലരും ഒളിവിലാണെന്ന് പൊലീസ്. അനന്തുവിന്റെ അക്കൗണ്ടന്റ് അടക്കമുള്ള ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യും. ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആയ നിലയിലാണ്. നിലവില്‍ പൊലീസ് അറസ്റ്റ് ചെയ്ത അനന്തു കൃഷ്ണനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അതേസമയം അനന്തുവിനെ ഇന്ന് കൊച്ചിയിലെ ഓഫീസുകളിലും ഫ്‌ളാറ്റുകളിലുമെത്തിച്ച് തെളിവെടുത്തേക്കും. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അനന്തുവിനെതിരെ കൂടുതല്‍ പരാതികള്‍ […]
Read more