Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: entertainment

‘ചെറിയതല്ല, എമ്പുരാൻ വലിയ ഒരു സിനിമ’; സന്തോഷം പങ്കുവെച്ച് കന്നഡ നടൻ കിഷോർ

മോഹൻലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം എമ്പുരാൻ ഒരു ചെറിയ സിനിമയാണ് എന്നാണ് ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ് പലപ്പോഴും പറയാറുള്ളത്. അമിത പ്രതീക്ഷകൾ വെച്ച് പുലർത്താതിരിക്കാനുള്ള ഒരു മുൻകരുതൽ എന്നോണമാണ് പൃഥ്വിരാജ് ഇങ്ങനെ പറയുന്നത്. എന്നാൽ എമ്പുരാൻ വലിയ ഒരു ചിത്രമാണ് എന്ന് പറയുകയാണ് കന്നട നടൻ കിഷോർ. മലയാളം, തമിഴ് ഇൻഡസ്‍ട്രി മൊത്തം എമ്പുരാൻ സിനിമയില്‍ ഉണ്ടെന്നും കിഷോർ പറയുകയാണ്. മാത്രമല്ല ഇന്ത്യയിലെ ചരിത്രമാകാൻ പോകുന്ന സിനിമയുടെ ഭാഗമായതിൽഭാഗമായതിൽ അഭിമാനമുണ്ടെന്നും കിഷോർ പറയുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ […]
Read more

മൂക്കുത്തി അമ്മനാകാൻ തയ്യാറെടുത്ത് നയൻതാര

2020ൽ റിലീസ് ചെയ്ത് നയൻതാര ചിത്രമാണ് മൂക്കുത്തി അമ്മൻ. ഇപ്പോഴിതാ മുക്കൂത്തി അമ്മന്റെ രണ്ടാം ഭാ​ഗത്തിന് തുടക്കമായിരിക്കുകയാണ്.നടനും സംവിധായകനുമായ സുന്ദർ സി അണിയിച്ചൊരുക്കുന്ന ‘മുക്കൂത്തി അമ്മൻ 2’ ന്റെ പൂജ ചടങ്ങുകൾ പൂർത്തിയായിരിക്കുകയാണ്. മൂക്കുത്തി അമ്മൻ രണ്ടാം ഭാഗത്തിനായി നയൻ‌താര ഒരു മാസത്തെ വ്രതത്തിലാണെന്നാണ് നിർമാതാവ് ഇഷാരി കെ ഗണേഷ് പറയുന്നത്. നയൻ‌താര മാത്രമല്ല അവരുടെ കുട്ടികൾ പോലും വ്രതത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. സിനിമ ഒരു പാൻ ഇന്ത്യൻ ചിത്രമാകുമെന്നും നിർമാതാവ് വ്യക്തമാക്കി. ഇംഗ്ലീഷ് മാധ്യമം പുറത്തുവിട്ടിരിക്കുന്നത് […]
Read more

രാജമൗലി ചിത്രത്തിൽ വില്ലൻ പൃഥ്വിരാജ്; സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത് മലയാളികളുടെ പ്രിയ നടൻ പൃഥ്വിരാജ് സുകുമാരനാണ്. നായികയായി എത്തുക പ്രിയങ്ക ചോപ്രയും. ഒഡീഷയിലെ കോറാട്ട്പുട്ടിൽ, നടക്കുന്ന രണ്ടാഴ്ച നീണ്ട ഷെഡ്യൂളിൽ മഹേഷ് ബാബുവും പ്രിത്വിരാജും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ അണിയറപ്രവർത്തകരും അഭിനേതാക്കളും ഒത്തുകൂടിയ ചടങ്ങിൽ നിന്നുള്ള, ഇരുവരും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ചിത്രം അണിയറ പ്രവർത്തകർ പങ്കുവെച്ചതല്ലെന്നും ലീക്ക് ആയവയാണെന്നും വാർത്ത വന്നിരുന്നു. എന്നാൽ അതേ […]
Read more

നയന്‍താരയ്ക്ക് എങ്ങനെയാണ് ”ലേഡി സൂപ്പര്‍സ്റ്റാര്‍” എന്ന പദവി കിട്ടിയത്

തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര തന്നെ ഇനി ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി എത്തിയിരുന്നു. എന്നാല്‍ താരത്തിന് എങ്ങനെയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവി കിട്ടിയത്. ഡയാന കുര്യനായിരുന്ന താരം നയന്‍താര എന്ന പേരിലാണ് സിനിമാ രംഗത്ത് എത്തിയത്. 2003-ല്‍ മനസ്സിനക്കരെ എന്ന ചിത്രത്തില്‍ നായികയായി എത്തി. 2005-ല്‍ തമിഴ് സിനിമയിലെ അയ്യ എന്ന ശരത് കുമാര്‍ ചിത്രത്തില്‍ നായികയായി എത്തി. വര്‍ഷങ്ങള്‍ക്കുള്ളില്‍ സൂപ്പര്‍സ്റ്റാര്‍ താരങ്ങള്‍ക്കൊപ്പം നയന്‍താരയുടെ ചിത്രങ്ങല്‍ വന്നു. ഗജനി, വില്ല, വില്ല്, യാരടി നീ […]
Read more

‘മാര്‍ക്കോ’ ടെലിവിഷനിലേക്ക് ഇല്ല; പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷൻ

തിയറ്ററുകളില്‍ വലിയ വിജയം നേടിയ ഉണ്ണിമുകുന്ദൻ ചിത്രം മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷൻ (സിബിഎഫ്‍സി) പ്രദര്‍ശനാനുമതി നിഷേധിച്ചു. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്‍സി നിരസിച്ചു. റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ സാധിക്കാത്ത അത്രയും വയലൻസ് സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. സിനിമയിലെ കൂടുതൽ സീനുകൾ വെട്ടി മാറ്റി വേണമെങ്കിൽ നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം. കഴിഞ്ഞ വർഷം പ്രദർശനത്തിനെത്തിയ ‘മാർക്കോ’ […]
Read more

ഓസ്കർ അവാ‍ർഡുകൾ നാളെ പ്രഖ്യാപിക്കും

97-ാമത് ഓസ്കർ അവാ‍ർഡുകൾ നാളെ പ്രഖ്യാപിക്കും. ഇന്ത്യൻ സമയം പുലർച്ചെ ഏഴ് മണിയോടെ ഹോളിവുഡിലെ ഡോൾബി തീയറ്ററിൽ ചടങ്ങുകൾ ആരംഭിക്കും. ഡൊണാൾഡ് ട്രംപ് രണ്ടാമതും അധികാരത്തിൽ എത്തിയതിനു ശേഷമുള്ള ആദ്യത്തെ ഓസ്കർ ആണ് ഇത്തവണത്തേത്. മികച്ച ചിത്രം, സംവിധാനം, നടൻ, നടി തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം കടുത്ത മത്സരമാണ് നടക്കുന്നത്. ഇന്തോ- അമേരിക്കൻ സംരംഭമായ നെറ്റ്ഫ്ലിക്സ് ചിത്രം അനുജ, ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ പ്രതീക്ഷയാണ്. ഡൽഹിയുടെ പശ്ചാത്തലത്തിൽ ഒരു 9 വയസ്സുകാരിയുടെ ജീവിതം […]
Read more

ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കില്ല: ജ്യോതിക

പ്രേക്ഷകർക്ക് ഏറെ സ്വീകാര്യയായ നടിയാണ് ജ്യോതിക. ഇപ്പോഴിതാ ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കില്ലെന്ന് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം. 28-ാം വയസില്‍ അമ്മയായ തനിക്ക് പിന്നീട് വലിയ താരങ്ങള്‍ക്കൊപ്പമോ ഹീറോയ്‌ക്കൊപ്പമോ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഒരു നടിയുടെ യാത്ര വളരെ ബുദ്ധിമുട്ടേറിയതാണ്. അവള്‍ ഒറ്റയ്ക്ക് തന്നെ പോരാടണം എന്നാണ് ജ്യോതിക പറയുന്നത്. പുരുഷ താരങ്ങള്‍ക്ക് പ്രായമാകുന്നത് സ്വീകാരിക്കപ്പെടുമ്പോള്‍, നടിമാര്‍ക്ക് പ്രായമാവുന്നത് ആളുകള്‍ അംഗീകരിക്കില്ല എന്ന ചര്‍ച്ചയോടാണ് ജ്യോതിക പ്രതികരിച്ചത്. […]
Read more

മന്നത്ത് ഉപേക്ഷിക്കാനൊരുങ്ങി ഷാരൂഖ് ഖാൻ

തന്റെ ആഡംബര വസതിയായ മന്നത്ത് ഉപേക്ഷിക്കാനൊരുങ്ങി ഷാരൂഖ് ഖാൻ. ഷാരൂഖ് ഖാനും കുടുംബവും മറ്റൊരു ഫ്‌ളാറ്റിലേക്ക് മാറി താമസിക്കാൻ തയ്യാറെടുക്കുകയാണ്. മുംബൈയിലെ പാലി ഹില്‍ ഏരിയയില്‍ ആണ് പുതിയ അപ്പാര്‍ട്ട്‌മെന്റ്. പ്രതിമാസം 24 ലക്ഷം രൂപ വാടക നല്‍കേണ്ടി വരുന്ന ഫ്‌ളാറ്റിലേക്കാണ് ഷാരൂഖ് ഖാനും കുടുംബവും മാറി താമസിക്കാൻ ഒരുങ്ങുന്നത്. എന്നാൽ ഷാരൂഖ് മന്നത്ത് എന്നന്നേക്കുമായി ഉപേക്ഷിക്കുകയല്ല, മറിച്ച് മന്നത് കൂടുതൽ നവീകരിക്കുന്നതിന് ഭാഗമായാണ് പുതിയ അപ്പാർട്മെന്റിലേക്ക് താമസം മാറുന്നത്. ആഡംബര അപ്പാര്‍ട്ട്മെന്റിന്റെ നാല് നിലകള്‍ ഷാരൂഖ് […]
Read more

വീണ്ടും ആരാധകരെ അമ്പരപ്പിച്ച് നിവിൻ പോളി; താരത്തിന്റെ വിന്റേജ് ലുക്ക് ഏറ്റെടുത്ത് ആരാധകർ

വിന്റേജ് ലുക്കില്‍ സോഷ്യല്‍ മീഡിയ കീഴടക്കി നിവിന്‍പോളിപുത്തന്‍ ലുക്കില്‍ വൈറലായി നിവിന്‍ പോളി. അമ്പരപ്പിക്കുന്ന മേക്കോവര്‍ കൊണ്ട് അടുത്തിടെ പല തവണ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമത്തില്‍ വീണ്ടും തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ക്ലാസിക് റെട്രോ ഫീല്‍ നല്‍കുന്ന, അള്‍ട്രാ സ്‌റ്റൈലിഷ് ലുക്കിലാണ് നിവിന്‍ പുതിയ ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗംഭീര മേക്കോവര്‍ നടത്തിയ നിവിന്‍ ഇപ്പോള്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്നത് വിന്റേജ്‌ലുക്കിലാണ്. ‘ആക്ഷന്‍ ഹീറോ ബിജു 2’ ഉള്‍പ്പെടെയുള്ള […]
Read more

‘ഫൂട്ടേജ്’ ഹിന്ദി പതിപ്പ്; മാര്‍ച്ച് 7 ന് റിലീസ്

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഫൂട്ടേജ്. 2024 ഓഗസ്റ്റില്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ ആറ് മാസങ്ങള്‍ക്ക് ശേഷം ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് തിയറ്ററുകളില്‍ എത്തുകയാണ്. ഇതിനോടനുബന്ധിച്ച്‌ ചിത്രത്തിന്റെ ഹിന്ദി ട്രെയ്‍ലറും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു […]
Read more
Advertisement
WhiteswanTV Footer