Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: entertainment

ഒടിടിയിലേക്കൊരുങ്ങി ലോക; തിയറ്ററില്‍ നിന്ന് 63 ദിവസം കൊണ്ട് എത്ര നേടി?

മലയാള സിനിമയുടെ അഭിമാന വിജയമാണ് ലോക: ചാപ്റ്റര്‍ 1 ചന്ദ്ര. മലയാളത്തില്‍ നിന്നുള്ള പുതിയ സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയുടെ ആദ്യ ചിത്രത്തില്‍ ഒരു നായിക ടൈറ്റില്‍ കഥാപാത്രമായി വന്നതുതന്നെ പുതുമയായിരുന്നു. വലിയ പ്രീ റിലീസ് പബ്ലിസിറ്റി കൂടാതെ ഓണം റിലീസ് ആയി ഓഗസ്റ്റ് 28 നാണ് ചിത്രം എത്തിയത്. എന്നാല്‍ റിലീസ് ദിനത്തില്‍ത്തന്നെ മസ്റ്റ് വാച്ച് എന്ന് അഭിപ്രായം നേടിയതോടെ ചിത്രത്തിന് ബോക്സ് ഓഫീസില്‍ പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. എന്ന് മാത്രമല്ല, ആ ബോക്സ് ഓഫീസ് കുതിപ്പ് […]
Read more

അജ്മൽ അമീറിനെതിരെ ഗുരുതര ആരോപണവുമായി തമിഴ് നടി

നടൻ അജ്മൽ അമീറിൽ നിന്നുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞ് തമിഴ് നടി നർവിനി ദേരി. ഓഡിഷനെന്ന പേരിൽ വിളിച്ചുവരുത്തി തന്നോട് മോശമായി പെരുമാറിയെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ഭാഗ്യംകൊണ്ടു മാത്രമാണ് താൻ രക്ഷപെട്ടതെന്നും നർവിനി പറഞ്ഞു. തമിഴ് യുട്യൂബ് ചാനലായ ‘ട്രെൻഡ് ടോക്സി’ന് നൽകിയ അഭിമുഖത്തലാണ് നർവിനി ഇക്കാര്യം തുറന്നു പറഞ്ഞത്. ‘സിനംകോൽ’, ‘ഉയിർവരായി ഇനിത്തായി’ എന്നീ ചിത്രങ്ങളിലെ നായികയാണ് നർവിനി. നർവിനിയുടെ വാക്കുകൾ – ‘അജ്മൽ അമീറിനെതിരെ ആദ്യം രംഗത്തുവന്നത് ഒരുപക്ഷെ ഞാനായിരിക്കും. മുൻപ് എന്റെ സുഹൃത്തിന് […]
Read more

ജോൺ പോൾ ജോർജിൻറെ സംവിധാനത്തിൽ ആശാൻ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

സൂപ്പർഹിറ്റായ ‘രോമാഞ്ച’ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘ആശാൻ’. ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രൻസ് ആണ് പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഇന്ദ്രൻസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രം പൂ‍ർണ്ണമായും നർമ്മത്തിൽ ചാലിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. ഡ്രാമഡി എന്ന ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. നൂറ്റമ്പതോളം പുതുമുഖങ്ങളാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. കോമഡി താരമായി തുടങ്ങി, ഇപ്പോൾ വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങൾ പൂർണതയോടെ അവതരിപ്പിച്ച് […]
Read more

ചിരിയും ചിന്തയും നൽകുന്ന ‘ഇന്നസൻ്റ്’ നവംബർ ഏഴിന് എത്തുന്നു

പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകമുള്ള അൽത്താഫ് സലിം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഇന്നസൻ്റ്’ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. നവംബർ ഏഴിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. സാധാരണക്കാരായ ജനങ്ങൾ ബഹുഭൂരിപക്ഷവും വ്യവസ്ഥിതികളുടെ അടിമകളാണ്. പല കാര്യങ്ങളിലും നിശബ്ദത പാലിക്കുന്നു. അപൂർവ്വം ചിലർ മാത്രം പ്രതികരിക്കുന്നു. ഒരുപക്ഷെ അവർ സമൂഹത്തിൽ ഒറ്റപ്പെടാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ തികഞ്ഞ സറ്റയറിലൂടെ ‘ഇന്നസൻ്റ്’ എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത്. നവാഗതനായ സതീഷ് തൻവി ഈ സംവിധാനം […]
Read more

പ്രദീപ്‌ നായർ സംവിധാനത്തിൽ ‘ചെറുക്കനും പെണ്ണും’; ട്രെയിലർ പുറത്ത്

ശ്രീജിത്ത്‌ വിജയ്, ദിലീഷ് പോത്തൻ, ദീപ്തി, റിയ സൈറ, മിഥുൻ, അഹമ്മദ് സിദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രദീപ്‌ നായർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്ര൦ “ചെറുക്കനും പെണ്ണും” എന്ന റൊമാൻ്റിക് ത്രില്ലർ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്ത്. നന്തിയാട്ട് ഫിലിംസിന്റെ ബാനറിൽ സജി നന്തിയാട്ട് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനോജ്‌ മുണ്ടയാട്ടാണ്. പ്രദീപ്‌ നായർ,രാജേഷ് വർമ്മ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. റഫീഖ് അഹമ്മദ്, ശ്രീപ്രസാദ് എന്നിവരുടെ വരികൾക്ക് […]
Read more

‘ഹാൽ’കണ്ട് ഹൈക്കോടതി; നിർമാതാക്കളുടെ ഹർജി 30-ന് വീണ്ടും പരിഗണിക്കും

കൊച്ചി: സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ പതിനഞ്ചിലധികം കട്ടുകൾ വേണമെന്ന് സെൻസർ ബോർഡ് നിർദേശിച്ച ‘ഹാൽ’ സിനിമ ഹൈക്കോടതി ശനിയാഴ്ച കണ്ടു. ജസ്റ്റിസ് വി.ജി. അരുൺ ആണ് ശനിയാഴ്ച വൈകീട്ട് ഏഴിനുശേഷം കാക്കനാട് പടമുകൾ കളർ പ്ലാനറ്റ് സ്റ്റുഡിയോയിൽ സിനിമ കണ്ടത്. അദ്ദേഹത്തോടൊപ്പം കേസിലെ കക്ഷികളുടെ അഭിഭാഷകരും ഉണ്ടായിരുന്നു. സെൻസർ ബോർഡിന്റെയും റിവൈസിങ് കമ്മിറ്റിയുടെയും നിർദേശങ്ങൾക്കെതിരേ സിനിമയുടെ നിർമാതാവ് ജൂബി തോമസും സംവിധായകൻ മുഹമ്മദ് റഫീഖും നൽകിയ ഹർജി ഹൈക്കോടതി ഒക്ടോബർ 30-ന് വീണ്ടും പരിഗണിക്കും. ഷെയ്ൻ നിഗം […]
Read more

ധ്രുവ് വിക്രം അനുപമ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ബൈസൺ തീയറ്ററുകളിൽ എത്ര നേടി

ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത ‘ബൈസൺ’ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി തീയറ്ററുകളിൽ മുന്നേറുന്നു. സാക്നിൽക് റിപ്പോർട്ട് പ്രകാരം. റിലീസ് ചെയ്ത് പത്ത് ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്ന് മാത്രം 32 കോടി രൂപയാണ് നെറ്റ് കളക്ഷനായി ചിത്രം നേടിയിരിക്കുന്നത്. ജാതി അതിക്രമങ്ങളെയും അനീതിയെയും കബഡി മത്സരത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന സിനിമ തിരുനൽവേലിയിൽ ഉണ്ടായ യഥാർത്ഥ സംഭവ വികാസങ്ങളെ ആസ്പദമാക്കിയാണ് ബൈസൺ ഒരുക്കിയിരിക്കുന്നത്. ദേശീയ കബഡി താരവും അർജുന അവാർഡ് ജേതാവുമായ മനതി ഗണേശന്റെ […]
Read more

രശ്‌മിക- ദീക്ഷിത് ഷെട്ടി ഒന്നിക്കുന്ന ‘ഗേൾഫ്രണ്ട്’ ട്രെയ്‌ലർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ദി ഗേൾഫ്രണ്ട്’ എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 7 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ഗീത ആർട്‌സും ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റും സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രം പ്രശസ്ത നിർമ്മാതാവ് അല്ലു അരവിന്ദ് ആണ് അവതരിപ്പിക്കുന്നത്. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത ചിത്രം മനോഹരമായ ഒരു പ്രണയകഥയാണ് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. ധീരജ് മൊഗിലിനേനിയും വിദ്യ കൊപ്പിനീടിയും ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം. നേരത്തെ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ […]
Read more

പ്ലേലിസ്റ്റിൽ ‘പ്രേമവതി’ തരംഗം; ‘അതിഭീകര കാമുകനി’ലെ പാട്ട് ട്രെൻഡിംഗിൽ

മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ലുക്മാൻ അടിമുടി ഒരു കാമുകന്‍റെ റോളിൽ എത്തുന്ന ‘അതിഭീകര കാമുകൻ’ സിനിമയിലെ ആദ്യ ഗാനമായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘പ്രേമവതി…’ ഗാനം തരംഗമാകുന്നു. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ ഇതിനകം സിനിമാ സംഗീത ലോകത്തെ സെൻസേഷനായി മാറിയ സിദ്ധ് ശ്രീറാം ആലപിച്ച ഗാനം ആസ്വാദക ഹൃദയങ്ങല്ൾ കവർന്നിരിക്കുകയാണ്. അടുത്തിടെ സിദ്ധ് ആലപിച്ച ‘മിന്നൽവള…’ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 100 മില്ല്യൺ കാഴ്ചക്കാരെ ഈ ഗാനം യൂട്യൂബിൽ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ‘പ്രേമവതി’ മണിക്കൂറുകള്‍ കൊണ്ട് […]
Read more

സ്വിമ്മിങ് പൂളിൽ സാധകം ചെയ്ത് ബിന്നി കൃഷ്ണകുമാറും ഭർത്താവും; ഏറ്റെടുത്ത് ആരാധകർ

സ്വിമ്മിങ് പൂളിൽ സാധകം ചെയ്ത് ഗായകരായ ബിന്നി കൃഷ്ണകുമാറും ഭർത്താവ് കൃഷ്ണകുമാറും. വെള്ളം കിട്ടുന്ന അവസരത്തിൽ വെള്ളത്തിൽ നിന്ന് സാധകം ചെയ്യണം എന്നും ഗായിക പറയുന്നുണ്ട്. രസകരമായ വിഡിയോയ്ക്ക് വലിയ ജനശ്രദ്ധയാണ് ലഭിക്കുന്നത്. മധു ബാലകൃഷ്ണൻ, അമൃത സുരേഷ്, ഗായത്രി അശോകൻ, ശിവാംഗി, തുടങ്ങി നിരവധി ഗായകരാണ് വിഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. കൃഷ്ണകുമാർ പാടുന്ന സ്വരങ്ങൾ ബിന്നി അതുപോലെ ആവർത്തിച്ച് പരസ്പരം മത്സരിച്ചാണ് സ്വിമ്മിങ് പൂളിലെ ഇരുവരുടെയും പ്രകടനം. ‘വെള്ളം ശബ്ദത്തെ പ്രതിഫലിപ്പിക്കില്ല. അതുകൊണ്ട് തന്നെ ശബ്ദത്തിന്റെ […]
Read more
Advertisement
WhiteswanTV Footer