Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: entertainment

പാട്ടുപാടി നൃത്തം ചെയ്ത് മോഹൻലാലും പ്രകാശ് വർമയും

ഒരുമിച്ച് പാട്ടുപാടി നൃത്തം ചെയ്ത് നടൻ മോഹൻലാലും പരസ്യസംവിധായകനും നടനുമായ പ്രകാശ് വർമയും. ‘പാപ്പാ കഹ് തേ ഹേ ബഡാ നാം കരേഗാ’ എന്ന ഗാനമാണ് രണ്ടുപേരും ചേർന്ന് പാടി നൃത്തം ചെയ്യുന്നത്. ‘തുടരും’ സിനിമയിലെ സ്റ്റെപ്പും ഇരുവരും ചേർന്ന് മനോഹരമായി പുനരാവിഷ്കരിച്ചിട്ടുണ്ട്. ഖത്തറിൽ നടന്ന ‘ഹൃദയപൂർവം മോഹൻലാൽ’ എന്ന പരിപാടിയിലേതാണ് വിഡിയോ. വലിയ പ്രേക്ഷക ശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. സകലകലാവല്ലഭൻ ആണ് മോഹൻലാൽ എന്നാണ് പലരും പറയുന്നത്. ‘അടിപൊളി’, ‘സൂപ്പർ’, ‘65 വെറും നമ്പർ ആണെന്ന് […]
Read more

ജീവിതത്തിൽ മാറ്റിനിർത്താൻ പറ്റാത്ത രണ്ടുപേർ; തുറന്ന് പറഞ്ഞ് മഞ്ജു പിള്ള

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ശ്രദ്ധിക്കപ്പെടുന്ന താരങ്ങളാണ് മഞ്ജു പിള്ളയും വീണ നായരും. അടുത്ത സുഹൃത്തുക്കൾ കൂടിയാണ് ഇരുവരും. തട്ടീം മുട്ടീം എന്ന പരമ്പരയിൽ ഇവർ ഒന്നിച്ച് അഭിനയിച്ചിരുന്നു. പരമ്പരയിൽ മഞ്ജു അവതരിപ്പിച്ച മോഹനവല്ലിയുടെ നാത്തൂൻ കഥാപാത്രമായ കോകിലയെ അവതരിപ്പിച്ചത് വീണ ആയിരുന്നു. തനിക്ക് സ്പെഷ്യലായ ഒരാളാണ് മഞ്ജു പിള്ളയെന്ന് വീണാ നായർ പല തവണ പറഞ്ഞിട്ടുമുണ്ട്. ഇപ്പോളിതാ വീണാ നായരുടെ യൂട്യൂബ് ചാനലിൽ മഞ്ജു പിള്ള നൽകിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. ”ജീവിതത്തെ പിടിച്ചുനിർത്തിയ വ്യക്തികൾ ആരാണെന്ന […]
Read more

ഹൊറര്‍ കോമഡിയുമായി ‘പ്രകമ്പനം’; വൈറല്‍ ആയി അമീന്‍റെ ഡബ്ബിംഗ് വീഡിയോ

സാഗർ സൂര്യ, ഗണപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറർ കോമഡി എന്റർടെയ്നര്‍ ചിത്രമാണ് പ്രകമ്പനം, ഇൻസ്റ്റഗ്രാം റീല്‍സുകളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച അമീനും ഈ ചിത്രത്തിൽ മുഖ്യ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പ്രകമ്പനത്തിലെ ഹോററും കോമഡിയും ചേർന്നുള്ള ഒരു സീനിന്റെ ഡബ്ബിംഗ് ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഗണപതി, സാഗർ സൂര്യ, അമീൻ എന്നിവർക്ക് പുറമേ അസീസ് നെടുമങ്ങാട്, മല്ലിക സുകുമാരൻ, അനീഷ് ഗോപാൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്. നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത്, ബ്ലെസി, […]
Read more

കാന്താര’ ഇതുവരെ നേടിയത് എത്ര? ഔദ്യോ​ഗിക കണക്കുകൾ പുറത്ത് വിട്ട് നിര്‍മ്മാതാക്കള്‍

ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് കാന്താര: ചാപ്റ്റര്‍ വണ്ണിനോളം കാത്തിരിപ്പ് ഉയര്‍ത്തി എത്തിയ മറ്റൊരു ചിത്രമില്ല. ഭാഷാഭേദമന്യെ ഈ ചിത്രത്തിന്മേലുള്ള പ്രേക്ഷക പ്രതീക്ഷകള്‍ വ്യക്തമാക്കുന്നതായിരുന്നു ചിത്രത്തിന് ലഭിച്ച അഡ്വാന്‍സ് ബുക്കിംഗ്. പ്രതീക്ഷയുടെ അമിതഭാരവുമായെത്തിയ ചിത്രം ഭൂരിഭാഗം പ്രേക്ഷകരുടെയും ആഗ്രഹങ്ങള്‍ക്കൊത്ത് ഉയര്‍ന്നപ്പോള്‍ ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കിലുക്കമാണ്. റിലീസ് ദിനം മുതല്‍ ഇന്നുവരെ അതില്‍ മാറ്റമേതുമില്ല. ഇപ്പോഴിതാ ഏറ്റവും പുതിയ ഒഫിഷ്യല്‍ കളക്ഷന്‍ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ്. രണ്ട് ആഴ്ചത്തെ ആഗോള ബോക്സ് ഓഫീസ് കളക്ഷനാണ് […]
Read more

മലയാളസിനിമയിലെ ‘ക്രൂരനായ വില്ലന്‍’; അഭ്രപാളിയിൽ ടി.ജി രവിയുടെ അമ്പതാണ്ട്

മലയാളസിനിമയിലെ ‘ക്രൂരനായ വില്ലന്‍’ എന്ന പട്ടം പതിറ്റാണ്ടുകളോളം ‘കൈവശംവെച്ച’ ടി.ജി. രവി എന്ന തൃശ്ശൂര്‍ക്കാരുടെ രവിയേട്ടന് സിനിമാഭിനയത്തില്‍ അരനൂറ്റാണ്ട്. സ്വയം നിര്‍മിച്ച സിനിമയില്‍ത്തന്നെ വില്ലന്‍വേഷം ചെയ്ത്, ആ വഴിയില്‍ ഏറെക്കാലം തുടര്‍ന്ന അദ്ദേഹം മുന്നൂറിലധികം കഥാപാത്രങ്ങളായി വേഷമിട്ടുകഴിഞ്ഞു. സിനിമയില്‍ അമ്പതാണ്ട് ആയെങ്കിലും രവിയുടെ കലാജീവിതത്തിന് പ്രായം 75 കവിയും. എണ്‍പത്തൊന്നുകാരനായ അദ്ദേഹം ആറാംവയസ്സില്‍ മൂര്‍ക്കനിക്കരയിലെ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലാണ് ആദ്യമായി സ്റ്റേജിലെത്തിയത്. പിന്നീട് സിനിമയിലെത്തുംവരെ നാടകം പലപ്പോഴായി കൂടെയുണ്ടായിരുന്നു. റേഡിയോനാടകത്തിലൂടെ പരിചയപ്പെട്ട തിക്കൊടിയനായിരുന്നു ആദ്യ സിനിമയിലേക്ക് കൈപിടിച്ചത്, […]
Read more

രൺവീർ സിങ് – ആദിത്യ ധർ ചിത്രം “ധുരന്ദർ” ടൈറ്റിൽ ട്രാക്ക് പുറത്ത്; റിലീസ് 2025 ഡിസംബർ 5 ന്

ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ “ധുരന്ദർ” ടൈറ്റിൽ ട്രാക്ക് പുറത്ത്. ചിത്രത്തിന്റെ കാത്തിരിപ്പിനെ കൂടുതൽ ആവേശഭരിതമാകുന്ന ഒരു ഗാനമാണ് ടൈറ്റിൽ ട്രാക്ക് ആയി പുറത്തു വിട്ടിരിക്കുന്നത്. ശാശ്വത് സച്ച്ദേവും ചരൺജിത് അഹൂജയും ചേർന്നാണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ചിത്രം 2025 ഡിസംബർ 5 ന് ആഗോള റിലീസായെത്തും. ജിയോ സ്റ്റുഡിയോസ് , B62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, […]
Read more

കുതിപ്പുകൾ തുടർന്ന് 50ന്റെ നിറവിൽ ലോക; ഒടുവിൽ 300 കോടി തൊട്ട ചരിത്രവും

വലിയ പ്രീ റിലീസ് ഹൈപ്പൊന്നും ഇല്ലാതെ എത്തി മലയാള സിനിമയിൽ ചരിത്രം കുറിച്ച ചിത്രം. അതാണ് ഇന്ന് ലോക ചാപ്റ്റർ 1 ചന്ദ്ര. മലയാള സിനിമാസ്വാദകർക്ക് പുത്തൻ ദൃശ്യവിസ്മയം സമ്മാനിച്ച ചിത്രത്തിന്റെ കുതിപ്പ് മുൻവിധികളെ മാറ്റി മറിച്ചു കൊണ്ടായിരുന്നു. ആദ്യദിനം ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ മസ്റ്റ് വാച്ച് പടം എന്ന ലേബലണിഞ്ഞ ചിത്രം കള്ളിയങ്കാട്ട് നീലി എന്ന മിത്തിനെ ആസ്പദമാക്കി ആയിരുന്നു ഒരുങ്ങിയത്. കല്യാണി പ്രിയദർശൻ നീലി എന്ന ചന്ദ്രയായി എത്തിയ ലോക സംവിധാനം ചെയ്തത് […]
Read more

പ്രദീപ് നായരിന്റെ സംവിധാനത്തിൽ ‘ചെറുക്കനും പെണ്ണും’; ഒക്ടോബർ 31 ന് റിലീസ്

ശ്രീജിത്ത്‌ വിജയ്, ദിലീഷ് പോത്തൻ, ദീപ്തി, റിയ സൈറ, മിഥുൻ, അഹമ്മദ് സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രദീപ്‌ നായർ സംവിധാനം ചെയ്യുന്ന റൊമാൻ്റിക് ത്രില്ലർ ചിത്രമായ ചെറുക്കനും പെണ്ണും ഒക്ടോബർ 31 ന് പ്രദർശനത്തിനെത്തുന്നു. നന്തിയാട്ട് ഫിലിംസിന്റെ ബാനറിൽ സജി നന്തിയാട്ട് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം മനോജ്‌ മുണ്ടയാട്ട് നിർവ്വഹിക്കുന്നു. പ്രദീപ്‌ നായർ, രാജേഷ് വർമ്മ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭക്ഷണവും എഴുതിയിരിക്കുന്നത്. റഫീഖ് അഹമ്മദ്, ശ്രീപ്രസാദ് എന്നിവരുടെ വരികൾക്ക് അരുൺ സിദ്ധാർഥ്, രതീഷ് […]
Read more

പ്രതീപ് മമിത കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഡ്യൂഡ്; ‘എൻ കണ്ണുക്കുള്ളേ കത്താത’ പ്രണയഗാനം പുറത്ത്

തമിഴകത്തെ യുവ താരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ പ്രദീപ് രംഗനാഥനും മലയാളത്തിന്‍റെ സ്വന്തം മമിത ബൈജുവും നായകനും നായികയുമായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഡ്യൂഡ്’ റിലീസിനൊരുങ്ങുന്നു. ദീപാവലി റിലീസായി ഒക്ടോബർ 17നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സംഗീത ലോകത്തെ പുത്തൻ സെൻസേഷൻ ആയ സായ് അഭ്യങ്കർ ഈണമിട്ട് ചിത്രത്തിലേതായി ഇറങ്ങിയ പാട്ടുകളെല്ലാം തന്നെ ഇതിനകം സോഷ്യൽ മീഡിയ ലോകത്ത് വലിയ വൈറലായി കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലെ യുവ നായികമാരിൽ ശ്രദ്ധ നേടിയ മമിത നായികയായെത്തുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് ‘ഡ്യൂഡ്’. […]
Read more

റിമ കല്ലിങ്കൽ നായികയായെത്തുന്ന തിയേറ്റർ ദ് മിത്ത് ഓഫ് റിയാലിറ്റി; ചിത്രത്തിലെ പുള്ളുവൻ പാട്ട് പുറത്ത്

റിമ കല്ലിങ്കൽ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘തിയേറ്റർ ദ് മിത്ത് ഓഫ് റിയാലിറ്റി’ റിലീസിനൊരുങ്ങുകയാണ്. സജിൻ ബാബുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിലെ പ്രകടനത്തിന് റിമയ്ക്ക് ഈ വർഷത്തെ ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പുള്ളുവന്‍പാട്ട് എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സയീദ് അബ്ബാസ് സംഗീതം ഒരുക്കിയ പാട്ടിനു വരികള്‍ എഴുതിയത് മോഹനന്‍ പുള്ളുവനാണ്. പാര്‍വതി ദേവി, ശബരിനാഥ്, രാമചന്ദ്രന്‍, നാരായണന്‍ എന്നിവരാണ് ആലപിച്ചത്. ഒക്ടോബർ 16-നാണ് തിയേറ്റർ ദി […]
Read more
Advertisement
WhiteswanTV Footer