Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: entertainment

ഡോ. ശ്രീചിത്ര പ്രദീപ് ഒരുക്കിയ ‘ഞാന്‍ കര്‍ണ്ണന്‍’ രണ്ടാം ഭാഗം ചിത്രീകരണം പൂർത്തിയായി

കൊച്ചി: കുടുംബ ജീവിതത്തിന്‍റെ വൈകാരിക മുഹൂര്‍ത്തങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ ‘ഞാന്‍ കര്‍ണ്ണന്‍’ ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക്. ദാമ്പത്യ ജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ കഥയൊരുക്കിയതിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ കിട്ടിയ ചിത്രമായിരുന്നു ‘ഞാന്‍ കര്‍ണ്ണന്‍’ ശ്രിയാ ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഡോ. ശ്രീചിത്ര പ്രദീപാണ് ‘ഞാന്‍ കര്‍ണ്ണന്‍’ സംവിധാനം ചെയ്യുന്നത്. പ്രദീപ് രാജാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആദ്യഭാഗത്തിന് കഥയും തിരക്കഥയും ഒരുക്കിയ മുതിര്‍ന്ന എഴുത്തുകാരന്‍ എം.ടി അപ്പനാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനും കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്.എം ടി അപ്പന്‍റെ […]
Read more

‘ബീഫ് ബിരിയാണിയും, ധ്വജപ്രണാമവും വേണ്ട’ എന്ന് സെൻസർ ബോർഡ്; ഷെയ്ൻ നി​ഗം പടം ‘ഹാൽ’ പ്രതിസന്ധിയിൽ

ഷെയ്ൻ നിഗം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഹാൽ’ സെൻസർ കുരുക്കിൽ. ചിത്രത്തിലെ ‘ധ്വജപ്രണാമം, സംഘം കാവലുണ്ട്’ എന്നീ ഡയലോഗുകൾ ഒഴിവാക്കണമെന്നും ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യണമെന്നുമാണ് സെൻസർ ബോർഡ് നിദേശിച്ചിരിക്കുന്നത്. ചിത്രത്തിന് ഇതുവരെയും സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ആകെ 19 കട്ടുകളാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ സെൻസർ ബോർഡിന്റെ നടപടിക്കെതിരെ നിർമ്മാതാക്കളായ ജെവിജെ പ്രൊഡക്ഷൻസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിൻ നിഗം നായകനാകുന്ന ‘ഹാല്‍’ സെപ്റ്റംബർ 12 […]
Read more

‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’; 24 ന് തീയറ്ററുകളിലേക്ക്

മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ എന്ന ഹൊറർ കോമഡി ത്രില്ലർ ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്. 2025 ഒക്ടോബർ 24 നാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ഫാന്റസിക്കൊപ്പം കോമഡിയും സസ്‍പെൻസും എല്ലാം കോർത്തിണക്കിയ ഈ ത്രില്ലർ ചിത്രം വലിയ പ്രതീക്ഷയാണ് സിനിമാ പ്രേമികൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. ആകാംക്ഷയും ഉദ്വേഗവും സമ്മാനിക്കുന്ന ചിത്രത്തിന്റെ ടീസറിന് വലിയ വരവേൽപ്പാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്. ഹൊറർ, മിസ്റ്ററി, […]
Read more

പാണാവള്ളി ഗ്രാമപഞ്ചായത്തിന്‍റെ ‘വികസനനേട്ടം’ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴ ( പാണാവള്ളി ) വികസനകുതിപ്പിലേക്ക് മുന്നേറുന്ന പാണാവള്ളി ഗ്രാമപഞ്ചായത്തിന്‍റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങളും വികസന പ്രവര്‍ത്തനങ്ങളും ചിത്രീകരിക്കുന്ന വികസന സദസ്സിന്‍റെ ഭാഗമായുള്ള ‘വികസനനേട്ടം@ 2025’ ന്‍റെ ചിത്രീകരണം ഗ്രാമപഞ്ചായത്തിന്‍റെ വിവിധ വാര്‍ഡുകളിലായി ആരംഭിച്ചു. പഞ്ചായത്തിലെ വിവിധ പദ്ധതികളും വാര്‍ഡ്തല വികസന പ്രവര്‍ത്തനങ്ങളുമടങ്ങുന്ന നേട്ടങ്ങളുടെ നേര്‍ക്കാഴ്ചയായ വികസനനേട്ടങ്ങളുടെ ചിത്രീകരണം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് രാഗിണി രമണൻ ‘ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് കെ.ഇ. കുഞ്ഞുമോൻ, വിവിധ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻമാരായ എസ്. രാജി മോൾ, […]
Read more

‘ഇത് നമ്മുടെ വിജയം’; സ്വീഡനില്‍ ട്രെൻഡായി ‘പ്രേമം’

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ് മാറിയ ‘പ്രേമം’ സിനിമയിലെ ‘പതിവായ് ഞാൻ അവളെ കാണാൻ പോകാറുണ്ടേ’ എന്ന ഗാനരംഗം പുനരാവിഷ്കരിച്ച് സ്വീഡൻ ആക്ടർ കാൾ സ്വാൻബർഗ്. സിനിമയിൽ കാണുന്നത് പോലെ പ്രണയിക്കുന്ന കുട്ടിയെ കാണാൻ സുഹൃത്തിനൊപ്പം അവളുടെ വീടിന്റെ ഗേറ്റ് തുറന്ന് കയറുന്നതും അച്ഛനെ കണ്ട് തിരിച്ച് ഓടുന്നതുമാണ് വിഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. ശബരീഷ് വർമ വരികൾ എഴുതിയ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് രാജേഷ് മുരുകേശനാണ്. ശബരീഷും രാജേഷും ചേർന്ന് ആലപിച്ച ഗാനം വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. വലിയ ജനശ്രദ്ധയാണ് […]
Read more

പൃഥ്വിരാജും 60 പുതുമുഖങ്ങളും; ‘സന്തോഷ് ട്രോഫി’ക്ക് തുടക്കം

വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം സന്തോഷ് ട്രോഫി സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു. പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സൂപ്പർസ്റ്റാർ നായകനൊപ്പം 60 പുതുമുഖങ്ങളുടെ നിര വരുന്നത്. തിരുവല്ലയിൽ വച്ച് നടന്ന ഓഡീഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളെ എറണാകുളത്തു വച്ചു നടത്തിയ ഫൈനൽ ഒഡിഷനിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു. പുതിയ കഥകളിലൂടെ അവയുടെ അവതരണത്തിലൂടെ യുവ പ്രേക്ഷകരെ കയ്യിലെടുക്കുന്ന വിപിൻ ദാസ് ‘ഗുരുവായൂർ […]
Read more

കേരളത്തിലെ മുഴുവൻ സിനിമാ തിയറ്ററുകൾക്കും ഏകീകൃത ഇ-ടിക്കറ്റിങ്

തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ സിനിമാ തിയറ്ററുകൾക്കുമായുള്ള ഏകീകൃത ഇ-ടിക്കറ്റിങ് സംവിധാനം 2026 ഫെബ്രുവരിയിൽ നിലവിൽ വരും. ഇതിനായുള്ള സോഫ്റ്റ്‌വെയർ വികസിപ്പിക്കാനുള്ള കരാറിൽ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷനും (കെ.എസ്.എഫ്.ഡി.സി.) കേരള ഡിജിറ്റൽ സർവകലാശാലയും ഒപ്പിട്ടു. മന്ത്രി സജി ചെറിയാൻ്റെ സാന്നിധ്യത്തിൽ കെ.എസ്.എഫ്.ഡി.സി മാനേജിങ് ഡയറക്‌ടർ പി.എസ് പ്രിയദർശനൻ, ഡിജിറ്റൽ സർവകലാശാല രജിസ്ട്രാർ ഡോ. എ. മുജീബ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. എം. മുകേഷ് എം.എൽ.എ, കെ.എസ്.എഫ്.ഡി.സി. ചെയർമാൻ കെ. മധു, സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ […]
Read more

എനിക്കിഷ്ടമുള്ള പാട്ട്; ശ്രുതി രാമചന്ദ്രന്റെ വിഡിയോ ഏറ്റെടുത്ത് ആരാധകർ

ഭാവാർദ്രമായ പ്രകടനവുമായി ആരാധകരുടെ മനം നിറച്ച് നടി ശ്രുതി രാമചന്ദ്രൻ. മനോഹരമായ മുഖഭാവങ്ങളിലൂടെയും കൈകളുടെ ദ്രുതചലനങ്ങളിലൂടെയും പ്രിയപ്പെട്ട ഗാനത്തിന് ദൃശ്യരൂപം ഒരുക്കുകയാണ് ശ്രുതി. ഹൃദ്യമായ ചലനങ്ങളും സുന്ദരഭാവങ്ങളുമാണ് വിഡിയോയുടെ ആകർഷണം. ‘എനിക്ക് ഈ പാട്ട് ഇഷ്ടമാണ്. എനിക്ക് നൃത്തം ചെയ്യാൻ ഇഷ്ടമാണ്. പോസ്റ്റ് ചെയ്യാൻ എനിക്ക് നാണമാണ്. പക്ഷേ ഇതാ… നിങ്ങളുടെ സമയത്തിന് നന്ദി. കൂടുതൽ സമയമുണ്ടെങ്കിൽ, ദയവായി പുതിയ രസകരമായ ഹോബികൾ നിർദേശിക്കൂ.’ എന്ന അടിക്കുറിപ്പോടെയാണ് ശ്രുതി വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘രക്ഷകൻ’ എന്ന തമിഴ് […]
Read more

ഡോ.ശ്രീചിത്ര പ്രദീപ് ഒരുക്കുന്ന ‘ഞാന്‍ കര്‍ണ്ണന്‍’; രണ്ടാം ഭാഗം കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ചു

കൊച്ചി: സ്വാര്‍ത്ഥതയും അമിതമായ പണാസക്തിയും കുടുംബ ജീവിതത്തിന്‍റെ താളം തെറ്റിക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ ‘ഞാന്‍ കര്‍ണ്ണന്‍’ ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക്. ദാമ്പത്യ ജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ കഥയൊരുക്കിയതിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ കിട്ടിയ ചിത്രമായിരുന്നു ‘ഞാന്‍ കര്‍ണ്ണന്‍’ ശ്രിയാ ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഡോ. ശ്രീചിത്ര പ്രദീപാണ് ‘ഞാന്‍ കര്‍ണ്ണന്‍’ സംവിധാനം ചെയ്യുന്നത്. പ്രദീപ് രാജാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആദ്യഭാഗത്തിന് കഥയും തിരക്കഥയും ഒരുക്കിയ മുതിര്‍ന്ന എഴുത്തുകാരന്‍ എം.ടി അപ്പനാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനും കഥയും […]
Read more

ലാലേട്ടനെ കാണുമ്പോൾ സ്വന്തം നാട്ടുകാരനാണെന്ന ഫീൽ; വെളിപ്പെടുത്തി ഋഷഭ് ഷെട്ടി

കൊച്ചി: താൻ മോഹൻലാൽ ഫാൻ ആണെന്നും അദ്ദേഹത്തെ കാണുമ്പോൾ സ്വന്തം നാട്ടുകാരൻ എന്ന ഫീലാണെന്നും നടൻ ഋഷഭ് ഷെട്ടി. തന്റെ ഒരു ബന്ധുവിനെ കാണാൻ ലാലേട്ടനെ പോലെയാണെന്നും ആ ഒരു ഇമോഷണൽ ബന്ധം അദ്ദേഹവുമായി ഉണ്ടെന്നും ഋഷഭ് കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ ആദ്യമായി ആശംസ അറിയിച്ച താരങ്ങളിൽ ഒരാളാണ് ഋഷഭ്. “ഞാൻ ലാലേട്ടന്റെ വലിയ ഫാനാണ്. കന്നഡ സിനിമ മേഖലയിൽ എന്റെ എക്കാലത്തെയും ഇഷ്ടനടൻ […]
Read more
Advertisement
WhiteswanTV Footer