Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘നിറ’ത്തിലെ ആ ഗാനം വീണ്ടും പാടി’; വിവാഹവേദിയിൽ നടൻ ബോബൻ ആലുംമൂടന്റെ തകർപ്പൻ പെർഫോമൻസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കല്യാണ വേദിയിൽ ‘നിറം’ സിനിമയിലെ ഹിറ്റ് ഗാനത്തിനൊപ്പം പെർഫോം ചെയ്ത് നടൻ ബോബൻ ആലുംമൂടൻ. ബോബൻ ആലുംമൂടൻ തരംഗം സൃഷ്ടിച്ച ‘പ്രായം നമ്മിൽ മോഹം നൽകി’ എന്ന ഗാനത്തിനാണ് ബോബൻ വിവാഹ വേദിയിൽ തകർത്താടിയത്. കൂടെയുണ്ടായിരുന്നവരോടൊപ്പം ചുവടുവച്ചും പാട്ടു പാടിയും ആഘോഷിക്കുന്ന ബോബൻ ആലുംമൂടന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ബോബൻ ആലുംമൂടന്റെ ലുക്കിനെയാണ് പലരും അഭിനന്ദിക്കുന്നത്. ഈ പാട്ട് ഇറങ്ങിയ കാലത്തും ഇന്നും അദ്ദേഹം ഒരുപോലെയിരിക്കുന്നു എന്ന് ആരാധകർ കമന്റ് ചെയ്യുന്നു. തലമുറകൾ ഒരുപോലെ ആഘോഷമാക്കിയ പാട്ടിന്റെ ഭംഗിയെക്കുറിച്ചും പലരും കുറിച്ചു.

1999ൽ പുറത്തിറങ്ങിയ ‘നിറം’ സിനിമയിലെ ‘പ്രായം നമ്മിൽ മോഹം നൽകി’ എന്ന ഗാനം ഇപ്പോഴും ആരാധകരുള്ള പാട്ടാണ്. ഇൻസ്റ്റഗ്രാം റീലുകളിലടക്കം ഗാനം ട്രെൻഡിങ്ങിലുണ്ട്. വിദ്യാസാഗറിന്റെ സംഗീതത്തിന് ബിച്ചു തിരുമലയാണ് വരികളെഴുതിയത്. പി.ജയചന്ദ്രനും സുജാതയും ചേർന്നാണ് ഗാനം ആലപിച്ചത്.

Recent News

Advertisement
WhiteswanTV Footer