Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: entertainment

നവ്യ നായർ- സൗബിൻ ഷാഹിർ ചിത്രം ‘പാതിരാത്രി’; മ്യൂസിക് അവകാശം സ്വന്തമാക്കി ടി സീരീസ്

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം സ്വന്തമാക്കി വമ്പൻ മ്യൂസിക് ബാനർ ആയ ടി സീരീസ്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ/മ്യൂസിക് അവകാശം വമ്പൻ തുകക്കാണ് ടി സീരീസ് സ്വന്തമാക്കിയത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രം കേരളത്തിൽ […]
Read more

ഇളയരാജയുടെ പാട്ടുകള്‍ ഇല്ല; ‘ഗുഡ് ബാഡ് അഗ്ലി’ പുതിയ പതിപ്പ് നെറ്റ്ഫ്‌ളിക്‌സില്‍

ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് നീക്കംചെയ്ത അജിത് കുമാര്‍ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ തിരിച്ചെത്തി. ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ ഉള്‍പ്പെട്ട ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കുന്നത് താത്കാലികമായി വിലക്കിയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. മൂന്നുപാട്ടുകളും നീക്കംചെയ്ത ശേഷമാണ് ‘ഗുഡ് ബാഡ് അഗ്ലി’ നെറ്റ്ഫ്‌ളിക്‌സില്‍ തിരിച്ചെത്തിയത്. ഇളയരാജയുടെ ‘നാട്ടുപുരപാട്ട്’ എന്ന ചിത്രത്തിലെ ഒത്ത രൂപ താരേന്‍, ‘സകലകലാവല്ലവനി’ലെ ഇളമൈ ഇതോ ഇതോ, ‘വിക്ര’ത്തിലെ എന്‍ ജോഡി മഞ്ഞക്കുരുവി എന്നീ പാട്ടുകളായിരുന്നു ചിത്രത്തില്‍ ഉപയോഗിച്ചത്. ഇതില്‍ […]
Read more

ഷൂട്ടിങ്ങിനിടെ ജൂനിയർ എൻ‌ടി‌ആറിന് പരിക്ക്

പരസ്യചിത്രീകരണത്തിനിടെ നടൻ ജൂനിയർ എൻ‌ടി‌ആറിന് പരിക്ക്. പരിക്ക് ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നടന്റെ ടീം അറിയിച്ചു. എൻ‌ടി‌ആറിന്റെ പരിക്ക് സംബന്ധമായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വ്യാജ വാർത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാഴ്ചത്തെ പരിപൂർണ വിശ്രമം ആണ് ജൂനിയർ എന്‍ടിആറിന് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ആരാധകർ പൊതുജനങ്ങളും ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് നടന്റെ ഓഫീസ് അഭ്യർത്ഥിച്ചു.
Read more

ജോയ്സി പോൾ ജോയ് നിർമ്മിക്കുന്ന മറാത്തി ചിത്രം ‘തു മാത്സാ കിനാരാ റിലീസ് ഒക്ടോബർ 31 ന്

കൊച്ചി: മറാത്തി ചലച്ചിത്ര രംഗത്തെ ആദ്യ മലയാളി നിര്‍മ്മാതാവ് ജോയ്സി പോള്‍ ജോയ്,” ലയൺഹാർട്ട് പ്രാഡക്ഷൻസി”ന്റെ ബാനറിൽ ഒരുക്കുന്ന മറാത്തി ചിത്രം ‘തു മാത്സാ കിനാരാ’ ഒക്ടോബർ 31 ന് തിയേറ്ററിലെത്തും. ചലച്ചിത്ര രംഗത്തും കലാരംഗത്തും സജീവമായി തുടരുന്ന “ക്രിസ്റ്റസ് സ്റ്റീഫനാണ് “ചിത്രം സംവിധാനം ചെയ്യുന്നത്. പ്രവാസിയും മുംബൈ മലയാളിയുമായ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് “ജോയ്സി പോള്‍, സഹനിര്‍മ്മാതാക്കളായ “ജേക്കബ് സേവ്യര്‍, സിബി ജോസഫ്” എന്നിവരും മുംബൈയിലെ മലയാളികള്‍ക്കിടയിലെ സുപരിചിതരും സാംസ്ക്കാരിക സംഘടനകളിലെ പ്രവര്‍ത്തകരുമാണ്. ജീവിതത്തിന്‍റെ ആകസ്മികതകളെ ഏറെ […]
Read more

പ്രശംസകൾ നേടി കലാഭവൻ നവാസിന്റെ ‘ഇഴ’ യുട്യൂബിൽ

മലയാള സിനിമാ രം​ഗത്തെ വലിയ വേദനയായിരുന്നു കലാഭവൻ നവാസിന്റെ വിയോഗം. കഴിഞ്ഞ ഓ​ഗസ്റ്റിലായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് നവാസ് അന്തരിച്ചത്. നവാസും ഭാര്യയും നടിയുമായ രഹ്നയും അഭിനയിച്ച ‘ഇഴ’ എന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനകം 2.2 മില്യൺ ആളുകൾ കണ്ടുകഴിഞ്ഞു. നവാഗതനായ സിറാജ് റെസയാണ് ഇഴയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത്. രഹന ഏറെ നാളുകൾക്ക് ശേഷം നായികയായി മലയാള സിനിമയിലേക്ക് തിരിച്ചുവന്ന ചിത്രം കൂടിയായിരുന്നു ഇത്. ഇരുവരുടെയും മക്കളാണ് നവാസിന്റെ ഫേസ്ബുക്ക് […]
Read more

‘മാസ്സ് പിള്ളേർ വേണം’; ബേസിൽ ജോസഫ് നിർമിക്കുന്ന ആദ്യ ചിത്രം, കാസ്റ്റിം​ഗ് കോൾ എത്തി

നടനും സംവിധായകനുമായ ബേസിൽ ജോസഫ് ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത്. ഡോക്ടർ അനന്തു എൻ്റർടെയ്ൻമെൻ്റ്‌സിൻ്റെ ബാനറിൽ ഡോക്ടർ അനന്തു എസിനൊപ്പം ചേർന്നാണ് ബേസിൽ ജോസഫ് ആദ്യ ചിത്രം നിർമ്മിക്കുന്നത്. “മാസ്സ് ബങ്ക് അടിക്കാൻ പറ്റിയ മാസ്സ് പിള്ളേർ വേണം” എന്ന കുറിപ്പോടെയാണ് ഈ ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത് വിട്ടിരിക്കുന്നത്. 18 മുതൽ 26 വയസ്സ് വരെ പ്രായമുള്ള യുവതി – യുവാക്കളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപര്യമുള്ളവർ അവരുടെ ഫോട്ടോസ്, 1 മിനിറ്റിൽ […]
Read more

‘ടിക്കി ടാക്ക’ മലയാളത്തിന്റെ കെജിഎഫോ? – ആസിഫ് അലി പറയുന്നു

ടൊവിനോ തോമസ് നായകനായി എത്തിയ കളയ്ക്ക് ശേഷം രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം ടിക്കി ടാക്ക മലയാളത്തിന്റെ കെജിഎഫ് ആകുമോയെന്ന് ആസിഫ് അലി പറയുന്നു. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ടിക്കി ടാക്ക ആസിഫ് അലിയുടെ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്. ആസിഫ് അലിയ്ക്ക് പുറമെ നസ് ലൻ, ഹരീശ്രീ അശോകൻ, വാമീഖ ഗബ്ബി, സഞ്ജന നടരാജ്, ലുക്മാൻ അവറാൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ടിക്കി ടാക്കയ്ക്ക് വേണ്ടി എടുത്ത എഫോർട്ടുകളെ കുറിച്ച് ആസിഫ് അലി […]
Read more

ആസിഫിക്ക കുട്ടേട്ടനെ കെട്ടിപിടിച്ചുള്ള ആ സീൻ ഇപ്പോൾ കണ്ടാലും ഞാൻ കരയും; തുറന്ന് പറഞ്ഞ് അപർണ ബാലമുരളി

കഴിഞ്ഞ വർഷത്തെ അപ്രതീക്ഷിത സൂപ്പർ ഹിറ്റായിരുന്നു ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത ആസിഫ് അലി- അപർണ ബാലമുരളി ജോഡികളായി എത്തിയ കിഷ്കിന്ധാകാണ്ഡം. ഒരു വർഷത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിറാഷിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. കിഷ്കിന്ധാകാണ്ഡത്തിന് കിട്ടിയ അപ്രതീക്ഷിത വിജയം തന്ന സന്തോഷത്തെ കുറിച്ച് അപർണ ബാലമുരളി ഇപ്പോൾ മനസുതുറന്നിരിക്കുകയാണ്. ‘കിഷ്കിന്ധാകാണ്ഡത്തിന്റെ ചിത്രീകരണ വേളയിൽ പോലും ഇങ്ങനെയൊരു സിനിമയാണ് ചെയ്യുന്നതെന്ന സൂചന പോലും ലഭിച്ചിരുന്നില്ല. ദിൻജിത് ചേട്ടനും ബാഹുൽ ചേട്ടനുമെല്ലാം ചിത്രീകരണ വേളയിൽ വളരെ […]
Read more

ഷെയ്നും പ്രീതി അസ്രാണിയും പ്രണയിതാക്കളായെത്തുന്ന ‘ജാലക്കാരീ’; ട്രെൻഡിങ്ങിൽ ഒന്നാമത്

യുട്യൂബിൽ മാത്രം 20 കോടിയിലേറെ കാഴ്ചക്കാരെ നേടിയ കച്ചിസേറ, ആസ കൂടെ തുടങ്ങിയ തമിഴ് സിംഗിളുകളിലൂടെ അടുത്തകാലത്ത് യൂത്ത് സെൻസേഷനായി മാറിയ തെന്നിന്ത്യൻ ഇൻഡി സംഗീതസംവിധായകൻ സായ് ആഭ്യങ്കറുടെ ആദ്യ മലയാളഗാനം ഇരുകാതുംനീട്ടി സ്വീകരിച്ചു കഴിഞ്ഞു മലയാളികൾ. ഷെയ്ൻ നിഗം നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘ബാൾട്ടി’യിലെ ‘ജാലക്കാരി’ എന്നു തുടങ്ങുന്ന റൊമാന്റിക് നമ്പറാണ് ഇപ്പോൾ മ്യൂസിക് ആപ്പുകളിലും ഇൻസ്റ്റ റീലുകളിലും തരംഗമാകുന്നത്. ഷെയ്നും പ്രീതി അസ്രാണിയും പ്രണയിതാക്കളായെത്തുന്ന ഈ ലവ് ട്രാക്ക് ആലപിച്ചിരിക്കുന്നത് സായിയും സുബ്ലാഷിണിയും […]
Read more

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ‘മഹിയാണ് നായകൻ’

പുതുമുഖങ്ങളായ ലാൽ ഹരി, വിനു ഭായ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ ലക്ഷ്മൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മഹിയാണ് നായകൻ. ചിത്രത്തിൻ്റെ പൂജ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ വച്ച് നടന്നു. ജയൻ ചേർത്തല ഭദ്രദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു. ജയൻ ചേർത്തല, ടോണി, മൻരാജ്, നാരായണൻ കുട്ടി, ഉല്ലാസ് പന്തളം, ഉണ്ണി നായർ, കോട്ടയം പുരുഷു, രാജാ സാഹിബ്, സീമ ജി നായർ, ലതാ ദാസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. […]
Read more
Advertisement
WhiteswanTV Footer