Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: entertainment

‘ജൂറിക്ക് മാർക്കിടാനല്ല പ്രേക്ഷകർക്ക് വേണ്ടിയാണ് സിനിമ’: പൃഥ്വിരാജ് സുകുമാരൻ

താൻ സിനിമയെടുക്കുന്നത് ഏതെങ്കിലും ജൂറിയിലുള്ള 10 പേർക്ക് കണ്ട് മാർക്കിടാനല്ല, മറിച്ച് പ്രേക്ഷകർക്ക് വേണ്ടിയാണെന്ന് പൃഥ്വിരാജ് സുകുമാരൻ. ഷാർജയിൽ നടന്ന ഓണ മാമാങ്കം പരിപാടിയിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്. “സിനിമയെടുക്കുന്നത് നിങ്ങൾക്ക് വേണ്ടിയാണ്. അല്ലാതെ ഏതെങ്കിലും ഒരു ജൂറിയിലുള്ള ഒരു പത്ത് പേർക്ക് കണ്ട് മാർക്കിടാനോ, ഏതെങ്കിലുമൊരു ഇന്റർനാഷണൽ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയോ അല്ല പ്രധാന ഉദ്ദേശം. എല്ലാത്തിനും അതിന്റെതായ ഗുണങ്ങളുണ്ട്, ഇല്ലെന്നു ഞാൻ പറയില്ല. പക്ഷെ അടിസ്ഥാനപരമായി സിനിമ ചെയ്യുന്നത് നിങ്ങളെ ഉദ്ദേശിച്ചായതിനാൽ, ആടുജീവിതം എന്ന സിനിമയ്ക്ക് […]
Read more

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ‘കാന്താര ചാപ്റ്റർ 1’ ഒക്ടോബർ 2 ന് കേരളത്തിലേക്ക്

ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ് അറിയിച്ചിരിക്കുകയാണ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ്. ചിത്രം ഒക്ടോബർ 2 ന് വേൾഡ് വൈഡ് ആയി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിൽ ആരാധകർക്ക് മുന്നിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറിയിരുന്ന കാന്താര ആദ്യഭാഗത്തിന്റെയും വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസായിരുന്നു. കന്നഡ സിനിമകളെ അപേക്ഷിച്ച് […]
Read more

ഹൈദരാബാദിൽ ചേരികളുടെ ബ്രഹ്മാണ്ഡ സെറ്റ് ഒരുക്കി നാനി – ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തിനായി ഹൈദരാബാദിൽ നിർമ്മിക്കുന്ന ചേരികളുടെ സെറ്റ് ആണ് ഇപ്പൊൾ ശ്രദ്ധ നേടുന്നത്. 30 ഏക്കർ വലുപ്പത്തിൽ നിർമ്മിക്കുന്ന ഈ ചേരി സെറ്റ് ഇന്ത്യയിൽ തന്നെ ഒരു ചിത്രത്തിനായി ഒരുക്കിയ ഏറ്റവും വലിയ സെറ്റുകളിൽ ഒന്നാണ്. 2026 മാർച്ച് 26 നാണ് ചിത്രം ആഗോള റിലീസായി എത്തുക. ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- […]
Read more

കളർപ്ലാനറ്റ് സ്റ്റുഡിയോസ് വാർഷികാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി ഋഷഭ് ഷെട്ടി

കാക്കനാട് പ്രവർത്തിക്കുന്ന കളർപ്ലാനറ്റ് സ്റ്റുഡിയോസിന്‍റെ വാർഷികാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി എത്തി കന്നഡയിലെ ശ്രദ്ധേയ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി. അദ്ദേഹം ഭദ്രദീപം കൊളുത്തി സ്റ്റുഡിയോയുടെ ഒന്നാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സ്റ്റുഡിയോയുടെ ഡയറക്ടർ ബോര്‍ഡ് അംഗങ്ങളായ ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഗിരീഷ് എ.ഡി, രമേഷ് സി പി , ഡോ. ബിനു സി നായർ, ലീമ ജോസഫ് തുടങ്ങിയവരും ചടങ്ങിന്‍റെ ഭാഗമായി. ‘സു ഫ്രം സോ’യിൽ പ്രധാന കഥാപാത്രങ്ങളായെത്തിയ ഷാനൽ ഗൗതം, അനിരുദ്ധ് മഹേഷ് […]
Read more

‘രോമാഞ്ച’ത്തിന് ശേഷം ഗപ്പി സിനിമാസിന്റെ പുതിയ ചിത്രം ‘ആശാൻ; ടൈറ്റിൽ പോസ്റ്റർ പുറത്ത്

സൂപ്പർ ഹിറ്റായ ‘രോമാഞ്ച’ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. ‘ഗപ്പി’ക്കും ‘അമ്പിളി’ക്കും ശേഷം ജോൺപോള്‍ ജോര്‍ജ്ജ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ആശാൻ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രം പൂ‍ർണ്ണമായും നർമ്മത്തിൽ ചാലിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. ഡ്രാമഡി എന്ന ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. നൂറ്റമ്പതോളം പുതുമുഖങ്ങളാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഉത്രാട ദിനത്തിൽ ഇന്ദ്രൻസ് കഥകളി വേഷത്തിൽ എത്തിയ ഒരു ചിത്രം സോഷ്യൽ […]
Read more

സുധീർ സുകുമാരനൊപ്പം പാരഡി ആലപിച്ച് ഷറഫുദ്ദീനും കാളിദാസ് ജയറാമും

രസകരമായ പാരഡികളിലൂടെ ശ്രദ്ധനേടിയ സുധീർ സുകുമാരനൊപ്പം പാരഡി ആലപിച്ച് നടന്മാരായ ഷറഫുദ്ദീനും കാളിദാസ് ജയറാമും. ഗൗരവ ഭാവത്തിലാണ് സുധീറും ഷറഫുദ്ദീനും ഗാനം ആലപിക്കുന്നത്. ഭക്ഷണത്തെ കുറിച്ചാണ് പാരഡി ഗാനം. ‘ചൂടാക്കി തന്നില്ലാ… കരിമീൻ കറി’ എന്ന അടിക്കുറിപ്പോടെയാണ് ഷറഫുദ്ദീനും കാളിദാസും വിഡിയോ പങ്കുവച്ചത്. വലിയ ജനശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. പ്രേക്ഷകർക്കൊപ്പം മഞ്ജു പിള്ള, രമേഷ് പിഷാരടി, സുരേഷ് കൃഷ്ണ തുടങ്ങി നിരവധി താരങ്ങളും വിഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ‘ഒരു പ്രത്യേക തരം കഴിവുള്ള ആളാണ് സുധീർ’ എന്നാണ് […]
Read more

“ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രം ചെയ്യണമെന്നുണ്ട്, ചില തിരക്കഥാകൃത്തുക്കളോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്”: മനസ്സുതുറന്ന് ശോഭന

മലയാളത്തിൽ മികച്ച സിനിമകളുടെ ഭാഗമായ താരമാണ് ശോഭന. ഇന്നും മലയാളത്തിൽ നിരവധി ആരാധകരാണ് താരത്തിനുള്ളത്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത് 1984 ൽ പുറത്തിറങ്ങിയ ‘ഏപ്രിൽ 18’ എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് മികച്ച സിനിമകളുടെ ഭാഗമായി നിരവധി മികച്ച കഥാപാത്രങ്ങളാണ് ശോഭന മലയാളത്തിന് സമ്മാനിച്ചത്. ഇപ്പോഴിതാ തനിക്ക് ഒരു ട്രാൻസ്‌ജെൻഡർ കഥാപാത്രം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ചില തിരക്കഥാകൃത്തുക്കളോട് ഇക്കാര്യം താൻ പറഞ്ഞിരുന്നുവെന്നും എന്നാൽ തന്നെ ആളുകൾ അംഗീകരിക്കില്ല എന്നാണ് […]
Read more

നവാഗതനായ വിഷ്ണു വെഞ്ഞാറമൂടിന്റെ സംവിധാനത്തിൽ ‘ശ്രീ അയ്യപ്പൻ’; ചിത്രീകരണം പുരോഗമിക്കുന്നു

നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ശ്രീ അയ്യപ്പൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ശബരിമലയിലും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു. ആദി മീഡിയ, നിഷാ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ യുഎഇ യിലെ പ്രമുഖ വ്യവസായ പ്രമുഖനും സംഘാടകനുമായ ഡോ. ശ്രീകുമാർ (എസ്.കെ. മുംബൈ), ഷാജി പുന്നല എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും ത്രില്ലർ മൂഡില്‍ അവതരിപ്പിക്കപ്പെടുന്ന ചിത്രമനാണ് ഇത്. ഹിന്ദി അടക്കം അഞ്ച് ഭാഷകളിൽ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറക്കാര്‍ പറയുന്നു. അനീഷ് രവി, റിയാസ് ഖാൻ, […]
Read more

സൈമ അവാർഡ്സ് 2025; മികച്ച നടൻ പൃഥ്വിരാജ്, മികച്ച സംവിധായകൻ മികച്ച നവാഗത നിർമാതാവ് ഷരീഫ് മുഹമ്മദ്

‘മാർക്കോ’ സിനിമയുടേയും ഇറങ്ങാനിരിക്കുന്ന ‘കാട്ടാളൻ’ സിനിമയുടേയും പ്രൊഡ്യൂസറായ ഷരീഫ് മുഹമ്മദിനെ തേടി സൈമ അവാർഡ്സ് 2025 മികച്ച നവാഗത നിർമ്മാതാവിനുള്ള പുരസ്കാരം. ദുബായിൽ വെച്ച് നടന്ന ചടങ്ങിലാണ് ‘മാർക്കോ’ എന്ന സിനിമ നിർമ്മിച്ചതിലൂടെ മികച്ച നവാഗത നിർമ്മാതാവിനുള്ള പുരസ്കാരം ഷരീഫ് മുഹമ്മദിനെ തേടിയെത്തിയത്. സൈമ അവാർഡ്സിൽ മലയാളത്തിൽ നിന്നും പൃഥ്വിരാജ് സുകുമാരനാണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. തെലുങ്കിൽ നിന്ന് അല്ലു അർജ്ജുനും തമിഴിൽ നിന്ന് ശിവകാർത്തികേയനും കന്നഡയിൽ നിന്ന് സുധീപും മികച്ച നടന്മാർക്കുള്ള പുരസ്കാരം നേടി. മലയാളത്തിൽ […]
Read more

വിവാഹം മുടക്കുന്നവരുടെ ഗ്രാമം; വിചിത്രകഥയുമായി ‘വത്സലാ ക്ലബ്ബ്’

ഭാരതക്കുന്ന് എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ വർഷങ്ങളായി നിലനിന്നു പോരുന്ന വിചിത്രമായ വിവാഹം മുടക്കൽ സമ്പ്രദായത്തിൻ്റെ പശ്ചാത്തലത്തിലൂടെ അണിയിച്ചൊരുക്കുന്ന ചിത്രമാണ് വത്സലാ ക്ലബ്ബ്. അന്നാട്ടുകാർക്ക് ഈ വിവാഹം മുടക്കൽ എന്ന് പറയുന്നത് ഒരു മത്സരവും ആഘോഷവും ആണ്. ആൺ, പെൺ വ്യത്യാസമില്ലാതെ തലമുറ തലമുറ കൈമാറി ഈ കാര്യം നിലനിന്നു പോരുന്നു. സ്വന്തം മക്കളുടെ വിവാഹം പോലും മുടക്കുന്നതിൽ ഇവർക്ക് തെല്ലും ദുഃഖമില്ല. ഏറ്റവും കൂടുതൽ കല്യാണം മുടക്കുന്നവർക്ക് മുടക്കു ദണ്ഡ് എന്ന പാരിതോഷികം വരെ നൽകും. ഇവിടെ […]
Read more
Advertisement
WhiteswanTV Footer