Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: entertainment

മമ്മൂട്ടി- ജോമോൻ ചിത്രം “സാമ്രാജ്യം” 4K റീ റിലീസ് ടീസർ പുറത്ത്; റിലീസ് സെപ്റ്റംബർ 19 ന്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയ്ത് 1990 ൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ‘സാമ്രാജ്യ’ത്തിന്റെ 4K റീ റിലീസ് ടീസർ പുറത്ത്. മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിൻ്റെ റീമാസ്റ്റർ പതിപ്പിൻ്റെ ടീസർ പുറത്ത് വിട്ടിരിക്കുന്നത്. 4K ഡോൾബി അറ്റ്മോസിൽ റീ മാസ്റ്റർ ചെയ്ത ചിത്രത്തിൻ്റെ റീ റിലീസ് 2025 സെപ്റ്റംബർ 19 നാണ്. ആരിഫ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജ്മൽ ഹസൻ നിർമ്മിച്ച ഈ ചിത്രം രചിച്ചത് ഷിബു ചക്രവർത്തിയാണ്. ആരിഫ റിലീസ് ആണ് […]
Read more

‘എല്ലാവർക്കും നന്ദി… സ്‌നേഹം’; പിറന്നാൾ ദിനത്തിൽ കുറിപ്പുമായി മമ്മൂട്ടി

കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലും പുറത്തുമുള്ള ചലച്ചിത്ര പ്രേമികളെല്ലാം ഇന്ന് മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ പ്രിയതാരത്തിന് പിറന്നാളാശംസ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റുകളുടേയും കമന്റുകളുടേയും കുത്തൊഴുക്കാണ്. ഇതിനിടെ മമ്മൂട്ടിയുടേതായി വന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് വലിയതോതില്‍ ശ്രദ്ധേയമായിയിരുന്നു. തന്റെ ജന്മദിനത്തില്‍ എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നാണ് മമ്മൂട്ടി കുറിച്ചത്. കടലിന്റെ വിദൂരതയിലേക്ക് നോക്കി കാറിനടുത്ത് നില്‍ക്കുന്ന തന്റെ ചിത്രത്തിനൊപ്പമാണ് മമ്മൂട്ടി ഇത് പോസ്റ്റ് ചെയ്തത്. ‘എല്ലാവര്‍ക്കും സ്‌നേഹവും നന്ദിയും; സര്‍വശക്തനും’ -ഇതാണ് ഒറ്റവരിയായി മമ്മൂട്ടി കുറിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മാസങ്ങളോളം […]
Read more

കാടിനുനടുവിൽനിന്ന് ആകാശത്തിനരികിലേക്ക്; മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കി അട്ടപ്പാടിയിലെ കുട്ടികൾ

കൊച്ചി: ‘ഞങ്ങളെ ഒന്ന് പാലക്കാട് കാണിക്കാമോ…ബസിൽ കയറ്റാമോ…’ഇതായിരുന്നു അട്ടപ്പാടിയിൽ നിന്ന് ഇരുപതുകിലോമീറ്ററകലെ കാടിനുള്ളിൽ പാർക്കുന്ന ആ കുട്ടികൾ ചോദിച്ചത്. അതിന് ഉത്തരം പറഞ്ഞത് മമ്മൂട്ടിയാണ്. അങ്ങനെ ആ കുട്ടികൾ പാലക്കാടല്ല,കൊച്ചിയെന്ന മഹാനഗരത്തിലെത്തി. മെട്രോയിൽ കയറി, ഒടുവിൽ വിമാനം പറക്കുന്നത് കണ്ടു. അതിനെ തൊട്ടു. ജീവിതത്തിൽ ഒരിക്കൽപോലും സ്വപ്നം കാണാതിരുന്ന ആ നിമിഷത്തിൽ അവർ ഒറ്റസ്വരത്തിൽ വിളിച്ചത് ഒരേയൊരു പേര്…മമ്മൂക്കാ….! പാലക്കാട് അട്ടപ്പാടിയിലെ ആനവായ് ഗവൺമെൻ്റ് എൽ.പി. സ്‌കൂളിൽ നിന്നുള്ള 19 വിദ്യാർത്ഥികളും 11 അധ്യാപകരും അടങ്ങുന്ന സംഘമാണ് […]
Read more

ശ്രീ ഗോകുലം മൂവീസ് – എസ് ജെ സൂര്യ ചിത്രം ‘കില്ലർ’ ; നായിക പ്രീതി അസ്രാനിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന, എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന “കില്ലർ” എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന പ്രീതി അസ്രാനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പ്രീതിയുടെ ജന്മദിനം പ്രമാണിച്ച് ആണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. എസ് ജെ സൂര്യ പ്രധാന വേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും എസ് ജെ സൂര്യയുടെ നിർമാണ […]
Read more

മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ‘സാമ്രാജ്യം’; സെപ്റ്റംബർ 19 ന് റീ റിലീസ്

ആരിഫാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജ്മൽ ഹസ്സൻ നിർമ്മിച്ച് ജോമോൻ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത് വൻ വിജയം നേടിയ സാമ്രാജ്യം എന്ന ചിത്രം പുതിയ ദൃശ്യവിസ്മയത്തിൻ്റെ കാഴ്ച്ചാനുഭവവുമായി 4k ഡോൾബി അറ്റ്മോസ് പതിപ്പിൽ എത്തുന്നു. സെപ്റ്റർ പത്തൊമ്പതിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. 1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ വലിയ വിജയം നേടിയ ചിത്രമെന്നതിനു പുറമേ അക്കാലത്തെ ഏറ്റം മികച്ച സ്റ്റൈലിഷ് ചിത്രമെന്ന ഖ്യാതിയും നേടുകയുണ്ടായി. ചിത്രത്തിൻ്റെ അവതരണഭംഗിയുടെ മികവ് സാമ്രാജ്യം സിനിമയെ മലയാളത്തിനു പുറത്ത് വിവിധ ദക്ഷിണേന്ത്യൻ […]
Read more

രവീന്ദ്ര നീ എവിടെ ഒടിടി യിലേക്ക്

മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. അനൂപ് മേനോന്‍, ഷീലു എബ്രഹാം, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടന്‍ സംവിധാനം ചെയ്ത രവീന്ദ്രാ നീ എവിടെ എന്ന ചിത്രമാണ് സ്ട്രീമിംഗിന് എത്തിയിരിക്കുന്നത്. ജൂലൈ 18 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ഒന്നര മാസത്തിന് ഇപ്പുറമാണ് ഒടിടി റിലീസ്. സൈന പ്ലേയിലൂടെയാണ് എത്തിയിരിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായ രവീന്ദ്രന്റെ രസകരമായ കഥയുമായി എത്തിയ ചിത്രമാണ് രവീന്ദ്രാ നീ എവിടെ?. അനൂപ് […]
Read more

വേറിട്ട ലുക്കിൽ നിഷാന്ത് സാഗർ; ‘ഹാല്‍’ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഷെയിന്‍ നിഗം ചിത്രം ‘ഹാല്‍’ സിനിമയിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ ഡേവീസ് എന്ന കഥാപാത്രമായി എത്തുന്ന നിഷാന്ത് സാഗറിനെയാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. പ്രണയം നിറച്ച ‘കല്യാണ ഹാല്‍…’ എന്ന ഗാനം അടുത്തിടെ ഏവരുടേയും ശ്രദ്ധ കവര്‍ന്നിരുന്നു. സെപ്റ്റംബര്‍ 12-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായി എത്തുന്ന ‘ഹാല്‍’ സിനിമയില്‍ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്.ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്‍, […]
Read more

ഡോ ബിജുവിന്റെ ‘പപ്പ ബുക്ക’; ട്രെയ്‌ലർ പുറത്ത്

ഡോ. ബിജു സംവിധാനം ചെയ്ത ‘പപ്പ ബുക്ക’യുടെ ട്രെയ്‌ലർ പുറത്ത്. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പപ്പുവ ന്യൂ ഗിനിയുടെ ഈ വർഷത്തെ ഔദ്യോഗിക ഓസ്കർ എൻട്രി കൂടിയാണ് ചിത്രം. ചരിത്രത്തില്‍ ആദ്യമായാണ് പാപ്പുവ ന്യൂ ഗിനി ഒസ്കാറിനായി ഔദ്യോഗികമായി ഒരു സിനിമ സമര്‍പ്പിക്കുന്നത്. പാപ്പുവ ന്യൂ ഗിനിയുടെ ഓസ്കാര്‍ സെലക്ഷന്‍ കമ്മിറ്റി ആണ് ചിത്രം തിരഞ്ഞെടുത്തത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സംവിധായകന്‍ സംവിധാനം ചെയ്ത ചിത്രം ഔദ്യോഗികമായി ഓസ്കാറില്‍ മറ്റൊരു രാജ്യത്തെ പ്രതിനിധീകരിക്കുവാനായി തിരഞ്ഞെടുക്കപ്പെടുന്നത് എന്ന […]
Read more

വിവാഹം വൈകിയതെന്തുകൊണ്ട്? മറുപടിയുമായി നടൻ വിശാൽ

തമിഴ്നടൻ വിശാൽ അടുത്തിടെ തൻ്റെ ജന്മദിനം ഒരു ഗംഭീര ചടങ്ങോടെയാണ് ആഘോഷിച്ചത്. അത് നടി സായ് ധൻസികയുമായുള്ള അദ്ദേഹത്തിൻ്റെ വിവാഹനിശ്ചയം കൂടിയായിരുന്നു. ധൻസികയുമായുള്ള വിവാഹം വൈകിയതെന്തുകൊണ്ടെന്നുള്ള താരത്തിന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്. ഓഗസ്റ്റ് 29-ന് വിവാഹിതരാകാനാണ് ആദ്യം തീരുമാനിച്ചിരുന്നതെന്നും എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ വിവാഹം മാറ്റിവയ്ക്കുകയായിരുന്നുവെന്നും വിശാൽ വെളിപ്പെടുത്തി. തമിഴ് സിനിമാ താരസംഘടനയായ നടികർ സംഘത്തിന്റെ തിരഞ്ഞെടുപ്പ് സമയത്ത്, സംഘടനയ്ക്ക് ഒരു പുതിയ കെട്ടിടം നിർമ്മിക്കുമെന്ന് വിശാൽ വാഗ്ദാനം ചെയ്തിരുന്നു. നടികർസംഘം കെട്ടിടം ഉദ്ഘാടനം കഴിയുന്നതുവരെ കാത്തിരിക്കണമെന്ന് താൻ […]
Read more

അമ്മമാരോട് ഇങ്ങനെ ചെയ്യരുത്; നെഗറ്റീവ് കമന്റുകളെക്കുറിച്ച് താര കല്യാൺ

മലയാളികൾക്ക് ഏറെ പ്രിയമേരിയെ താരകുടുംബമാണ് നടിയും നർത്തകിയുമായ താര കല്യാണിന്റേത്. താര കല്യാണിന്റെ അമ്മ സുബലക്ഷ്മിയും നടിയായിരുന്നു. മകൾ സൗഭാഗ്യ സോഷ്യൽ മീഡിയയിലെ താരമാണെങ്കിൽ മരുമകൻ അർജുൻ സോമശേഖർ അഭിനയരംഗത്ത് സജീവമാണ്. കുടുംബത്തിലെ വിശേഷങ്ങളും നല്ല നിമിഷങ്ങളുമെല്ലാം താരയും സൗഭാഗ്യയും അർജുനുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. താര കല്യാണിന്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു അര്‍ജുന്‍. അവിടെവച്ചുള്ള പരിചയമാണ് സൗഭാഗ്യയുമായുള്ള സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിയൊരുക്കിയത്. അടുത്തിടെ താര കല്യാണിന്റെയും അർജുന്റെയും ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. താര കല്യാണിനെ അർജുൻ […]
Read more
Advertisement
WhiteswanTV Footer