Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: entertainment

‘കാന്താര 2’ വിലക്ക് നീക്കി ഫിയോക്ക്; ചിത്രം ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

ഹോംബാലെ ഫിലിംസിന്റെ ചിത്ര൦ കാന്താര ചാപ്റ്റർ 1 ഒക്ടോബർ 2 ന് തന്നെ കേരളത്തിൽ പ്രദർശിപ്പിക്കും. സംസ്ഥാനത്ത് സിനിമ പ്രദർശിപ്പിക്കില്ലെന്ന തീരുമാനം തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് പിൻവലിക്കുകയായിരുന്നു. ഫിലിം ചേമ്പറിന്റെ നേതൃത്വത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും ഫിയോക്കും തമ്മിൽ നടത്തിയ ചർച്ചയുടെ ഭാഗമായാണ് ഈ തീരുമാനം. സിനിമയുടെ ആദ്യ രണ്ട് ആഴ്ച്ചയിലെ കളക്ഷനിൽ 55 ശതമാനം വിതരണക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ ആദ്യത്തെ രണ്ട് ആഴ്ച (14 ദിവസം) ഹോൾഡ് ഓവർ […]
Read more

യോഗി ബാബുവും കൊറിയൻ താരം സങ് ഡോങ്- ഇല്ലും; ‘സിംഗ് സോങ്’ റിലീസിന് ഒരുങ്ങുന്നു

തമിഴിലെ സൂപ്പർ സ്റ്റാറായ ഹാസ്യതാരം യോഗി ബാബു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സിംഗ് സോങ്’. ഇപ്പോൾ ചിത്രം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. യോഗിബാബുവിനൊപ്പം കൊറിയൻ താരം സങ് ഡോങ്- ഇല്ലും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹോളിവുഡ് മൂവീസിൻ്റെ ബാനറിൽ വെട്രിസെൽവി അവതരിപ്പിച്ച് എം.എ വെട്രിവേൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 19ന് തീയേറ്ററുകളിൽ എത്തും. സൻഹാ സ്റ്റുഡിയോ ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. മലയാളം, തമിഴ് ഭാഷകളിലായി എത്തുന്ന ചിത്രത്തിൽ കാതൽ […]
Read more

“ഒരു അഭിനേതാവെന്ന നിലയിലുള്ള ജീവിതം അത്രയും നീളമുള്ളതല്ല…”; മനസ്സ് തുറന്ന് സാമന്ത

തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് സാമന്ത. തമിഴിൽ വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് സാമന്ത സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ തെലുങ്കിൽ ഇതേ ചിത്രത്തിന്റെ റീമേക് ആയ ‘യെ മായ ചെസാവെ’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. ചുരുങ്ങിയ കാലംകൊണ്ടുതന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടാനും വലിയ ആരാധകറീ സൃഷ്ടിക്കാനും സാധിച്ച താരം കൂടിയാണ് സാമന്ത. ഇപ്പോഴിതാ ഒരു താരം എന്ന നിലയിലുള്ള സിനിമ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് സാമന്ത. ഒരു താരമെന്ന […]
Read more

11 വര്‍ഷങ്ങള്‍ക്ക് ശേഷം നസ്രിയ തമിഴിലേക്ക്; ആദ്യ വെബ്‌സീരീസ് വരുന്നു

11 വര്‍ഷങ്ങള്‍ക്ക് ശേഷം നസ്രിയ വീണ്ടും തിമഴ് സിനിമാ രംഗത്തേക്കെത്തുന്നു. സോണി ലിവ് ഒരുക്കുന്ന ‘ദി മദ്രാസ് മിസ്റ്ററി: ഫാള്‍ ഓഫ് എ സൂപ്പര്‍ സ്റ്റാര്‍’ എന്ന വെബ് സീരീസിലൂടെയാണ് നസ്രിയ വീണ്ടും തമിഴകത്തേക്കെത്തുന്നത്. വെബ്‌സീരീസ് രംഗത്തേക്കുള്ള നസ്രിയയുടെ ആദ്യ ചുവടുവെപ്പുകൂടിയാണിത്. സൂര്യ പ്രതാപ് സംവിധാനം ചെയ്യുന്ന സീരീസില്‍ നാട്ടി, ശാന്തനു ഭാഗ്യരാജ്, നാസര്‍, വൈജി മഹേന്ദ്രന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സീരീസിലെ നസ്രിയയുടെ ഫസ്റ്റ് ലുക്ക് സോണി ലിവ് പുറത്തുവിട്ടു. 1940-കളുടെ പശ്ചാത്തലത്തിലാണ് ഈ വെബ്‌സീരീസ് […]
Read more

‘ലോക’യ്ക്കുവേണ്ടി ദുൽഖർ സൽമാന്റെ തമിഴ് ചിത്രത്തിന്റെ റിലീസ് നീട്ടി

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന തമിഴ് ചിത്രം ‘കാന്ത’യുടെ റിലീസ് നീട്ടി. ദുല്‍ഖര്‍ സല്‍മാന്റെ വേയ്‌ഫെറര്‍ ഫിലിംസ് നിര്‍മിച്ച കല്യാണി പ്രിയദര്‍ശന്‍ ചിത്രം ‘ലോക്: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’യുടെ ബോക്‌സ് ഓഫീസ് കുതിപ്പ് തുടരാനുള്ള സാഹചര്യം നിലനിര്‍ത്താന്‍ വേണ്ടിയാണ് റിലീസ് നീട്ടുന്നതെന്ന് സംവിധായകന്‍ സെല്‍വമണി ശെല്‍വരാജ്, നായകനും നിര്‍മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍, നിര്‍മാണത്തില്‍ പങ്കാളിയായ റാണ ദഗ്ഗുബാട്ടി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് പുറത്തുവിടും. ‘ടീസര്‍ പുറത്തിറങ്ങിയതുമുതല്‍ നിങ്ങള്‍ കാണിക്കുന്ന സ്‌നേഹം ഞങ്ങളെ സ്പര്‍ശിച്ചു. […]
Read more

ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ഓണാശംസകളുമായി കഥകളി വേഷത്തിലെത്തി ‘ആശാൻ’

ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ഓണാശംസകളുമായി കഥകളി വേഷത്തിലെത്തി ‘ആശാൻ’. ഗപ്പി സിനിമാസിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘ആശാൻ’ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ഇന്ദ്രൻസിന്‍റെ കഥകളി വേഷത്തിലുള്ള വീഡിയോയാണ് ടൈംസ് സ്ക്വയറിൽ അമേരിക്കൻ മലയാളികൾക്ക് ഓണാശംസകൾ നേർന്നുകൊണ്ട് സിനിമയുടെ അണിയറപ്രവർ‍ത്തകർ അവതരിപ്പിച്ചത്. അമേരിക്കൻ മലയാളികൾ ആവേശപൂർവ്വമാണ് ഈ വീഡിയോ ഏറ്റെടുത്തത്. സൂപ്പർ ഹിറ്റായ ‘രോമാഞ്ച’ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘ആശാൻ’, ‘ഗപ്പി’ക്കും ‘അമ്പിളി’ക്കും ശേഷം ജോൺപോള്‍ ജോര്‍ജ്ജ് […]
Read more

കാന്താര രണ്ടാം ഭാഗത്തിന് കേരളത്തില്‍ വിലക്ക്

കാന്താരാ 2 വിന് വിലക്ക്. കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക്. കൂടുതൽ വിഹിതം ആവശ്യപ്പെട്ടാണ് പ്രതിഷേധം. കലക്ഷന്റെ 55% വേണമെന്ന് വിതരണക്കാർ ആവശ്യപ്പെട്ടുവെന്നാണ് വിവരം. പറ്റില്ലെന്ന് തിയേറ്റർ ഉടമ സംഘടന ഫിയോക്ക് വ്യക്തമാക്കി. ചിത്രം ഒക്ടോബർ 2 ന് വേൾഡ് വൈഡ് ആയി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിൽ ആരാധകർക്ക് മുന്നിലേക്ക് എത്താനിരിക്കേയാണ് ഫിയോക്ക് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. കന്നഡ സിനിമകളെ അപേക്ഷിച്ച് വളരെ ചെറിയ […]
Read more

‘ഞാന്‍ ജീവനോടെയുണ്ട്’ വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് കാജല്‍ അഗർവാൾ

തന്റെ വ്യാജ മരണവാര്‍ത്തയില്‍ പ്രതികരിച്ച് നടി കാജല്‍ അഗര്‍വാള്‍. താന്‍ സുരക്ഷിതയും ആരോഗ്യതിയുമാണെന്ന്‌ നടി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി. പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും ഇത്തരം ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുതെന്നും അവര്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചു. ‘ഞാന്‍ അപകടത്തില്‍ പെട്ടുവെന്നും ഇപ്പോള്‍ ജീവനോടെയില്ലെന്നും അവകാശപ്പെടുന്ന ചില അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത് തീര്‍ത്തും വാസ്തവവിരുദ്ധമാണ്. അതിനാല്‍തന്നെ ഇക്കാര്യം തനിക്ക് തമാശയായിട്ടാണ് തോന്നുന്നത്.’-കാജല്‍ കുറിച്ചു. ‘ദൈവത്തിന്റെ അനുഗ്രഹംകൊണ്ട് ഞാന്‍ സുഖമായും സുരക്ഷിതയായും ഇരിക്കുന്നു. ഇത്തരം വ്യാജവാര്‍ത്തകള്‍ […]
Read more

ഷൂട്ടിംഗ് സെറ്റില്‍ കാളയുടെ കുത്തേറ്റ് നടന്‍ അശോക് കുമാറിന് പരിക്ക്

തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ കാളയുടെ കുത്തേറ്റ് നടന്‍ അശോക് കുമാറിന് പരിക്ക്. വട മഞ്ജു വിരട്ട് എന്ന ചിത്രത്തിന്‍റെ ഡിണ്ടിഗുള്‍ ഷെഡ്യൂളിനിടെയാണ് സംഭവം. ജല്ലിക്കട്ടിന്‍റെ ഒരു വകഭേദമായ മഞ്ജു വിരട്ട് പ്രമേയമാക്കുന്ന സിനിമയാണിത്. ചിത്രീകരണത്തിനായി കൊണ്ടുവന്ന കാളയോട് നടന്‍ അടുത്ത് പെരുമാറിയ സമയത്താണ് അപ്രതീക്ഷിതമായി അപായമുണ്ടായത്. ഇതിന്‍റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നെഞ്ചിന് താഴെയായാണ് അശോക് കുമാറിന് മുറിവ് ഏറ്റത്. കൂടുതല്‍ അപായകരമായി മാറാന്‍ സാധ്യതയുണ്ടായിരുന്ന സാഹചര്യത്തില്‍ നിന്ന് നടന്‍ രക്ഷപെടുകയായിരുന്നു. ഉടന്‍ വൈദ്യസഹായം […]
Read more

ഷറഫുദ്ദീൻ – അനുപമ പരമേശ്വരൻ ചിത്രം “പെറ്റ് ഡിറ്റക്ടീവ് ഉടൻ റിലീസിന്

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടൻ ഷറഫുദീൻ നിർമ്മിക്കുന്ന “പെറ്റ് ഡിറ്റക്ടീവ്” എന്ന ചിത്രത്തിൻറ്റെ നിർമ്മാണ പങ്കാളിത്തം ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ശ്രീ ഗോകുലം മൂവീസ് ഏറ്റെടുക്കുന്നു. മലയാളത്തിലെ മുൻനിര സിനിമ നിർമ്മാണ വിതരണ കമ്പനിയായ ശ്രീ ഗോകുലം മൂവീസ് ചിത്രത്തിന്റെ ഭാഗമാകുമ്പോൾ പ്രതീക്ഷകളെറെയാണ്. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്‍തത് പ്രനീഷ് വിജയനാണ്. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രം രചിച്ചത്. സമ്പൂർണ്ണ മൃഗാധിപത്യം എന്ന […]
Read more
Advertisement
WhiteswanTV Footer