Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: entertainment

അഡ്വാന്‍സ് ബുക്കിങ്ങിലൂടെ 50 കോടി; പവന്‍ കല്യാണിന്റെ ‘ഒജി’ തിയേറ്ററുകളില്‍

തെലുങ്ക് സൂപ്പര്‍താരവും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണിനെ നായകനാക്കി സുജീത്ത് സംവിധാനം ചെയ്യുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ‘ഒജി’ (ദേ കോള്‍ ഹിം ഓജി) പുറത്തിറങ്ങി. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തില്‍ ടൈറ്റില്‍ വേഷത്തില്‍ ‘ഒജാസ് ഗംഭീര’ എന്ന ‘ഒജിയായ’ പവന്‍ കല്യാണും, നെഗറ്റീവ് റോളില്‍ ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിയുമാണ് അഭിനയിക്കുന്നത്. ആര്‍.ആര്‍.ആര്‍ നിര്‍മിച്ച ഡിവിവി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡി.വി.വി. ദനയ്യയാണ് ചിത്രം നിര്‍മിക്കുന്നത്. പ്രഭാസ് നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം സാഹോയിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് […]
Read more

മകനെ തിരഞ്ഞെടുത്തതിന് നന്ദിയുമായി അമ്മ, സദസ്സില്‍ വികാരാധീനനായി ധനുഷ്

തന്റെ പുതിയ ചിത്രമായ ‘ഇഡ്ഡലി കടൈ’യുടെ പ്രൊമോഷന്റെ തിരക്കിലാണ് ധനുഷ്. മധുരയില്‍ ബുധനാഴ്ച നടന്ന പ്രീ-റിലീസ് ഇവന്റില്‍ ആരാധകരില്‍ നിന്ന് ഹൃദ്യമായ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. പരിപാടിയില്‍, ചിത്രത്തില്‍ ധനുഷിന്റെ ബാല്യകാലം അവതരിപ്പിക്കുന്ന ബാലതാരവും അവന്റെ അമ്മയും വേദിയില്‍ എത്തിയിരുന്നു. ബാലതാരത്തിന്റെ അമ്മയുടെ വാക്കുകൾകേട്ട് വികാരാധീനനായ ധനുഷിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ”എല്ലാവര്‍ക്കും നമസ്‌കാരം. ഇന്ന് എന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുന്നു. എന്റെ മകനെ ധനുഷ് സര്‍ തന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ തിരഞ്ഞെടുത്തതില്‍ എനിക്ക് വലിയ […]
Read more

മകനുമായുള്ള വിദേശയാത്ര ഉടൻ, ‘ഈവിൾ ഐ’യിൽ വിശ്വാസമുണ്ട്; ദിയ കൃഷ്‍ണ

മകൻ നിയോമിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പുതിയ യാത്രകളെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങൾ പങ്കുവെച്ച് ഇൻഫ്ളുവൻസറും സംരംഭകയും നടൻ കൃഷ്‍ണകുമാറിന്റെ മകളുമായ ദിയ കൃഷ്‍ണ. മകനുമായി ഉടൻ തന്നെ ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെന്നാണ് ദിയ കൃഷ്‍ണ പറയുന്നത്. എവിടേക്കാണ് പോകുകയെന്ന് ദിയ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഓമിയുമൊന്നിച്ചുള്ള ആദ്യ വിദേശയാത്ര സിംഗപ്പൂരേക്ക് ആയിരിക്കുമെന്നാണ് ദിയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നിന്നും വ്യക്തമാകുന്നത്. എങ്ങനെയാണ് എപ്പോഴും പോസിറ്റീവായിരിക്കുന്നതെന്ന ചോദ്യത്തിനും ഇൻസ്റ്റഗ്രാമിലെ ക്യു ആൻഡ് എ സെക്ഷനിലൂടെ ദിയ മറുപടി നൽകി. മറ്റുള്ളവർക്ക് നല്ലത് ചെയ്താൽ പോസിറ്റീവായി ഇരിക്കുക […]
Read more

യുവന്‍ ശങ്കര്‍ രാജയുടെ ആലാപനത്തിൽ കഷ്ടം വന്താ; ‘പറന്ത് പോ’ വീഡിയോ സോംഗ് പുറത്ത്

തമിഴ് സംവിധായകന്‍ റാം ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് പറന്ത് പോ. 54-ാമത് റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തിലായിരുന്നു ചിത്രത്തിന്‍റെ പ്രീമിയര്‍. നടന്‍ ശിവയ്ക്കൊപ്പം ​ഗ്രേസ് ആന്‍റണി, അഞ്ജലി, മിഥുല്‍ റ്യാന്‍, അജു വര്‍​ഗീസ്, വിജയ് യേശുദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റാമിന്‍റെ മുന്‍ ചിത്രങ്ങളൊക്കെ സംഗീതത്തിന് പ്രാധാന്യമുള്ളവയായിരുന്നു. അവയിലെ പാട്ടുകള്‍ വലിയ ഹിറ്റുകളും ആയിരുന്നു. പറന്ത് പോയിലെ ഗാനങ്ങളും ശ്രദ്ധേയമാണ്. സന്തോഷ് ദയാനിധിയാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ഇപ്പോഴിതാ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. […]
Read more

നിറവയറിൽ കത്രീനയെ ചേർത്ത് പിടിച്ച വിക്കി; ചിത്രങ്ങൾ വൈറൽ

ബോളിവുഡ് താരദമ്പതിമാരായ കത്രീന കൈഫും വിക്കി കൗശലും മാതാപിതാക്കളാകാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾ കുറച്ചുദിവസങ്ങളായി സാമൂഹികമാധ്യമങ്ങളിൽ നിറയുന്നുണ്ട്. സസ്പെൻസിനൊടുവിൽ കത്രീനയുടെ നിറവയർ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരദമ്പതികൾ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിലൂടെയാണ് ഗർഭിണിയാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. നിറയവറുമായി നിൽക്കുന്ന കത്രീനയുടെ വയറിൽ കൈചേർത്തുപിടിച്ചു നിൽക്കുന്ന വിക്കിയാണ് ചിത്രത്തിലുള്ളത്. ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ജീവിതത്തിലെ മികച്ച അധ്യായം ആരംഭിക്കാനൊരുങ്ങുന്നു എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് കമന്റുകൾ പങ്കുവെച്ചത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് വിക്കി കൗശലും കത്രീന […]
Read more

ജോസ് ആലൂക്കാസ് – ഗാർഡൻ വരേലി മിസ്സ് സൗത്ത് ഇന്ത്യ 2025-23 എഡിഷന്‍ ആരംഭിച്ചു; 22 സുന്ദരികള്‍ കൊച്ചിയില്‍ എത്തി

കൊച്ചി: സൗന്ദര്യത്തിന്റെ പരമ്പരാഗത നിര്‍വചനങ്ങളെ പൊളിച്ചെഴുതി മിസ് സൗത്ത് ഇന്ത്യ 2025 മത്സരത്തിന് കൊച്ചിയിൽ തുടക്കമായി. വ്യത്യസ്ത ഘട്ടങ്ങളിലായുള്ള സ്‌ക്രീനിങ്ങിനു ശേഷം ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് 24 പേരാണ്. അപേക്ഷ ലഭിച്ച ആയിരത്തിലേറെ പേരില്‍ നിന്ന് ഫൈനലിസ്റ്റുകളായ 22 പേരിലേക്ക് എത്തിയത്.മിസ് സൗത്ത് മുന്‍ റണ്ണറപ്പ് കൂടിയായ അര്‍ച്ചന രവിയാണ് മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടര്‍. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രീതിയിലേക്ക് മിസ് സൗത്ത് ഇന്ത്യ മത്സരം മാറണമെന്ന കാഴ്ചപ്പാടിനു തുടക്കമിട്ടതും അര്‍ച്ചന തന്നെയാണ്. ഉയരം, […]
Read more

നടി അന്ന രാജനെ കാണാനെത്തിയ യുവാവിന് ബൗണ്‍സറുടെ മര്‍ദനം

നടി അന്ന രേഷ്മ രാജനെ കാണാനെത്തിയ യുവാവിനെ ലേഡി ബൗണ്‍സര്‍ മര്‍ദിച്ചു. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വന്നതോടെയാണ് വിഷയം ചര്‍ച്ചയായത്. നടിക്ക് സുരക്ഷയൊരുക്കാന്‍ നിന്ന ബൗണ്‍സര്‍മാര്‍ ആണ് യുവാവിനെ തല്ലുന്നത്. യുവാവിനെ അവിടെ നിന്നും തള്ളിമാറ്റിയ ശേഷം ബൗണ്‍സര്‍മാരുടെ ഇടയിലൂടെ നടന്നുവരുന്ന നടി അന്ന രാജനെയും വിഡിയോയില്‍ കാണാം. യുവാവിനെ മര്‍ദിക്കുന്നതിന്റെ കാരണം വ്യക്തമല്ല, ലേഡി ബൗണ്‍സര്‍മാരില്‍ ഒരാള്‍ പിടിച്ചു മാറ്റുമ്പോള്‍ യുവാവിന്റെ കയ്യിലുണ്ടായിരുന്ന പൂക്കള്‍ തെറിച്ചു പോകുന്നുണ്ട്. നടിക്കു സ്‌നേഹത്തോടെ പൂക്കള്‍ നല്‍കാന്‍ വന്നതാകും അയാളെന്നും […]
Read more

‘ഹൃദയപൂര്‍വ്വം’ ഒ ടി ടി യിലേക്ക്; ഇതുവരെ എത്ര നേടി?

മോഹന്‍ലാലിനെ സംബന്ധിച്ച് സമീപ വര്‍ഷങ്ങള്‍ എടുത്താല്‍ കരിയറില്‍ ഏറ്റവും നേട്ടമുണ്ടായ വര്‍ഷമാണ് 2025. നായകനായി എത്തിയ മൂന്ന് ചിത്രങ്ങളും തിയറ്ററുകളിലേക്ക് ജനത്തെ കാര്യമായി എത്തിച്ചു. ബോക്സ് ഓഫീസ് കളക്ഷനില്‍ അവ പലപ്പോഴും വാര്‍ത്ത സൃഷ്ടിച്ചു. ഒപ്പം ഇപ്പോഴിതാ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവുമായി. എമ്പുരാന്‍, തുടരും എന്നിവയ്ക്ക് പിന്നാലെ ഈ വര്‍ഷമെത്തിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ഹൃദയപൂര്‍വ്വം. മൂന്ന് ദിനങ്ങള്‍ക്കിപ്പുറം ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ഓണം റിലീസ് ആയി എത്തിയ ചിത്രത്തിന്‍റെ ഫൈനല്‍ കളക്ഷന്‍ കണക്കുകള്‍ എത്രയെന്ന് നോക്കാം. […]
Read more

അച്ഛാ.. ഞങ്ങള്‍ക്കെല്ലാം ഏറെ അഭിമാനം’; ദാദാസാഹേബ് പുരസ്‌കാര നേട്ടം ആഘോഷിച്ച് വിസ്മയ

മലയാളികളെയാകെ സന്തോഷിപ്പിച്ചുകൊണ്ട് കഴിഞ്ഞദിവസമാണ് നടന്‍ മോഹന്‍ലാലിന് ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ലഭിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നത്. രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ മലയാളിയാണ് മോഹന്‍ലാല്‍. മലയാള സിനിമയ്ക്ക് ലഭിച്ച അംഗീകാരമെന്നാണ് പുരസ്‌കാര നേട്ടത്തെ മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്. ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും മാത്രമല്ല, മോഹന്‍ലാലിന്റെ മകള്‍ വിസ്മയയും ആഘോഷിക്കുകയാണ് തന്റെ പിതാവിന്റെ നേട്ടം. ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ അച്ഛനെ അഭിനന്ദിച്ചുകൊണ്ടുള്ള വിസ്മയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇതിനകം വൈറലായി. മോഹന്‍ലാല്‍ അനശ്വരമാക്കിയ ഒട്ടേറെ […]
Read more

‘നല്ല റോൾ കിട്ടുക എന്നത് ഒരു ഭാഗ്യമാണ്’; കൂടെ പ്രവർത്തിച്ച എല്ലാവർക്കും നന്ദി: മോഹൻലാൽ

കൊച്ചി: ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം ദാദാ സാഹേബ് ഫാൽക്കേ അവാർഡ് മോഹൻലാലിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചിരിക്കുകയാണ്. സംവിധാന രംഗത്തെ മികവിന് അടൂർ ഗോപാലകൃഷ്ണനാണ് മുൻപ് ഈ അംഗീകാരം സ്വന്തമാക്കിയിട്ടുള്ള മലയാളി. 2023 ലെ പുരസ്കാരമാണ് മോഹൻലാലിനെ തേടിയെത്തയിരിക്കുന്നത്. പുരസ്‌കാര നേട്ടത്തിനു പിന്നാലെ ഇന്ന് കൊച്ചിയിൽ മാധ്യമങ്ങളെ കണ്ട മോഹൻലാൻ 48 വർഷത്തെ എന്റെ സിനിമ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അവാർഡ് ആയി ഇതിനെ കാണുന്നു എന്നാണ് പ്രതികരിച്ചത്. “ജൂറിയോടും ഇന്ത്യൻ ഗവണ്മെന്റിനോടും കൂടെ പ്രവർത്തിച്ച അഭിനേതാക്കൾ, […]
Read more
Advertisement
WhiteswanTV Footer