Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: entertainment

തിരുമല ദർശനം നടത്തി നാഗചൈതന്യയും ശോഭിതയും

തിരുപ്പതിയിൽ ദർശനം നടത്തി താരദമ്പതികളായ നാഗചൈതന്യയും ശോഭിത ധുലിപാലയും. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും എത്തിയത്. ദർശനത്തിനും പ്രാർഥന ചടങ്ങുകൾക്കുംശേഷം ആരാധകരുമൊത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യാനും ഇവർ മറന്നില്ല. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം.
Read more

‘ബാറ്റിൽ ഓഫ് ​ഗൽവാൻ’; ഷൂട്ടിംഗ് ആരംഭിച്ച് സൽമാൻ ഖാൻ

ദില്ലി: പുതിയ ചിത്രമായ ‘ബാറ്റിൽ ഓഫ് ഗാൽവാനി’ൽ ജോയിൻ ചെയ്ത് സൽമാൻ ഖാൻ. ലഡാക്കിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സംവിധായകന്‍ അപൂര്‍വ ലാഖിയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ പോസ്റ്റർ ഉൾക്കൊള്ളുന്ന ഒരു ഐഡി കാർഡിന്റെ ഫോട്ടോയും അദ്ദേഹം പോസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം സൽമാൻ ഖാൻ ഒരു ആക്ഷൻ രംഗത്തിനായി തയ്യാറെടുക്കുന്നതിന്റെ ഒരു ചിത്രം ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ലഡാക്കിലെ ഉയർന്ന പ്രദേശങ്ങളിലാണ് ചിത്രീകരണം നടക്കുന്നത് […]
Read more

യുവ താരങ്ങള്‍ക്ക് വെല്ലുവിളിയുമായി ചിരഞ്‍ജീവി, വീഡിയോ പുറത്ത്

ചിരഞ്‍ജീവി നായകനായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വിശ്വംഭര. ചിരഞ്‍ജീവിയുടെ വേറിട്ട ഫാന്റസി ത്രില്ലര്‍ ചിത്രമായിരിക്കും വിശ്വംഭര. ചിത്രം സംവിധാനം ചെയ്യുന്നത് വസിഷ്‍ഠ മല്ലിഡിയാണ്. വിശ്വംഭരയുടെ വിസ്‍മയിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ പുറത്തുവിട്ടത് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ് ഇപ്പോള്‍. അതി ഗംഭീരമായ ആക്ഷൻ രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. യുവ താരങ്ങളെ അതിശയിപ്പിക്കും വിധം ചിരഞ്‍ജീവി ആക്ഷൻ രംഗങ്ങളില്‍ പ്രകടനം നടത്തിയിട്ടുണ്ട് എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ബോക്സ് ഓഫീസില്‍ വൻ തരംഗമാകാനിടയുള്ള ചിത്രമായിരിക്കും ഇതെന്നാണ് വിലയിരുത്തല്‍. ചിരഞ്‍ജീവിയുടെ […]
Read more

സത്യൻ അന്തിക്കാട് – മോഹൻലാൽ ‘ ടീമിൻ്റെ ‘ഹൃദയപൂർവ്വം’ ഓഗസ്റ്റ് ഇരുപത്തിയെട്ടിന്

ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച് സത്യൻ അന്തിക്കാട് , മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി രിക്കുന്നു. ഈ ചിത്രം ഓണക്കാലത്തിന് ആഘോഷമാക്കാൻ പോരും വിധത്തിൽ ആഗസ്റ്റ് ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുകയാണ്. മലയാള സിനിമാ പ്രേക്ഷകർക്കിടയിലെ ഏറെ കൗതുകമുള്ള കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് മോഹൻലാലിൻ്റേത്. ആ പ്രതീക്ഷകൾക്കൊപ്പം നിൽക്കാനുള്ള എല്ലാ ചേരുവുകളും കോർത്തിണക്കിത്തന്നെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. പൂനയുടെ പശ്ചാത്തലത്തിൽ സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയെ പ്രധാനമായും കേന്ദ്രീകരിച്ചു […]
Read more

ഇനി ‘പൊങ്കാല’ കാലം; ശ്രീനാഥ് ഭാസി നായകനായ പൊങ്കാല ടീസര്‍ പുറത്ത്

ഗ്ലോബൽ പിക്ചേഴ്സ് എന്റർടെയ്ന്‍മെന്‍റിന്‍റെ ബാനറിൽ ഡോണ തോമസ്, നിർമ്മിച്ച് എ ബി ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പൊങ്കാല എന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. ശ്രീനാഥ് ഭാസി, കെ ജി എഫ് സ്റ്റുഡിയോ, അനിൽ പിള്ള എന്നിവരാണ് സഹനിർമ്മാതാക്കൾ. വൈപ്പിൻ ഹാർബറിന്റെ പശ്ചാത്തലത്തിൽ ഹാർബറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു പറ്റം മനുഷ്യരുടെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഹാർബറിലെ ഇരു വിഭാഗങ്ങൾക്കിടയിലെ ശക്തമായ കിടമത്സരത്തിന്റെ കഥയാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. മികച്ച ആക്ഷൻ രംഗങ്ങളും ഹൃദ്യമായ […]
Read more

പ്രകടനം മോശമായാൽ വീട്ടിലേക്ക് വിളി വരു൦; ധ്യാൻ ശ്രീനിവാസൻ

സിനിമയിലെ പ്രകടനം മോശമായാൽ വീട്ടിലേക്ക് വിളി വരുമെന്നത് കൊണ്ട് അച്ഛന്റെ സുഹൃത്തുക്കളുമായി ബന്ധം സൂക്ഷിക്കാറില്ലെന്ന് ധ്യാൻ ശ്രീനിവാസൻ. ഈസ്റ്റ്കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ഭീഷ്മർ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധ്യാൻ ശ്രീനിവാസൻ. അച്ഛന്റെ സുഹൃത്തുക്കൾ ഇന്നേവരെ പാര മാത്രമേ വെച്ചിട്ടുള്ളൂവെന്നും ഇപ്പോൾ പെർഫോമൻസ് മോശമാണെങ്കിൽ വീട്ടിലേക്ക് വിളി പോകുമെന്നും പറഞ്ഞ ധ്യാൻ, അമ്മ സംഘടനയുടെ പുതിയ കമ്മിറ്റിക്ക് ആശംസകളും നേർന്നു. “ഞാൻ വളരെ ചെറുപ്പത്തിൽ കണ്ടതാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ അങ്കിളിനെ, അച്ഛന്റെ സുഹൃത്താണ് […]
Read more

പുത്തൻ ചുവട് വെയ്പ്പുമായി ലിസ്റ്റിൻ സ്റ്റീഫന്റെ സൗത്ത് സ്റ്റുഡിയോസ്

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം ലിസ്റ്റിൻ സ്റ്റീഫൻ ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടുവെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ സൗത്ത് സ്റ്റുഡിയോസിൽ ഇന്ത്യയിലെ 29-ാമത് ഡോൾബി അറ്റ്‌മോസ് തിയേറ്റർ മിക്സ് ഫെസിലിറ്റിയുടെ ലോഞ്ച് ആണ് ചിങ്ങം 1ന് നടന്നത്. ഈ അത്യാധുനിക സൗകര്യം, പ്രേക്ഷകർക്ക് മനോഹരമായ ശ്രവ്യാനുഭവവും ദൃശ്യാനുഭവത്തിന് കൂടുതൽ ജീവൻ പകരാനും സഹായിക്കും. ഓരോ ഫ്രെയിമും അത് ആവശ്യപ്പെടുന്ന രീതിയിൽ കൂടുതൽ മനോഹരമായും ഓരോ വികാരവും കൂടുതൽ ആഴത്തിലും അനുഭവിക്കാൻ കഴിയും. […]
Read more

ശ്രീദേവിയുടെ പ‍ഴയകാല ചിത്രം പങ്കുവെച്ച് സംവിധായകൻ ശേഖർ കപൂർ

ഒരുപിടി മികച്ച സിനിമയുടെ സംവിധായകനായ ശേഖർ കപൂർ തന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള അന്തരിച്ച നടി ശ്രീ ദേവിയുടെ ചിത്രം പങ്കുവെച്ചു. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇന്ത്യയിലെ മികച്ച താരങ്ങളിൽ ഒരാളായ ശ്രീദേവി ഇന്ത്യൻ സിനിമയിലെ “ആദ്യ വനിതാ സൂപ്പർസ്റ്റാർ” എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇൻസ്റ്റാഗ്രാം ഹാൻഡിൽ നടിയുടെ ഒരു പഴയകാല ചിത്രം ശേഖർ കപൂർ പങ്കുവെച്ചത്. “മിസ്റ്റർ ഇന്ത്യ” എന്ന ക്ലാസിക് സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് ശേഖർ കപൂർ […]
Read more

അർജുൻ അശോകന്റെ ‘തലവര’യിലെ തമിഴ് സോങ് ടീസർ പുറത്ത്

നാട്ടിലെത്തിയ ഒരു തമിഴ് പെൺകുട്ടി, അവൾക്ക് പുറകെ വട്ടമിടുന്ന നാലഞ്ച് ചെറുപ്പക്കാർ, അവരിലൊരുവന്‍റെ ജീവിത സംഘർഷങ്ങൾ, ഇവയൊക്കെ മുൻനിർത്തി തിയേറ്ററുകളിൽ എത്താനൊരുങ്ങുന്ന അർജുൻ അശോകൻ നായകനായെത്തുന്ന ‘തലവര’യിലെ ഏറെ വ്യത്യസ്‍തമായ തമിഴ് ഗാനത്തിന്‍റെ സോങ് ടീസർ പുറത്തിറങ്ങി. ‘നിലാ നിലാ നീ കേള്… ഇദയം തിരിന്ത് പാറ്…’ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ വരികളെഴുതിയിരിക്കുന്നത് ടിറ്റോ പി തങ്കച്ചനും സംഗീതം വിജയാനന്ദും പാടിയിരിക്കുന്നത് അനന്തുവും ആണ്. ചിത്രം ഓഗസ്റ്റ് 22ന് തിയേറ്ററുകളിലെത്തും. പാലക്കാടിന്റെ തനത് സംസാരശൈലിയുമായി എത്തിയ സിനിമയുടെ […]
Read more

‘തു മാത്സാ കിനാരാ’ ഉടന്‍ പ്രേക്ഷകരിലേക്ക്

തിരുവനന്തപുരം: മറാത്തി ചലച്ചിത്ര രംഗത്ത് ആദ്യ മലയാളി നിര്‍മ്മാതാവ് ജോയ്സി പോള്‍ ജോയ്,” ലയൺഹാർട്ട് പ്രാഡക്ഷൻസി”ന്റെ ബാനറിൽ ഒരുക്കുന്ന മറാത്തി ചിത്രം ‘തു മാത്സാ കിനാരാ’. തിയേറ്ററിലേക്ക്. മൂന്ന് പതിറ്റാണ്ടിലേറെയായി ചലച്ചിത്ര രംഗത്തും കലാരംഗത്തും സജീവമായി തുടരുന്ന “ക്രിസ്റ്റസ് സ്റ്റീഫനാണ് “ചിത്രം സംവിധാനം ചെയ്യുന്നത്. മുംബൈയിലും കേരളത്തിലു മായി ചിത്രീകരണം പൂര്‍ത്തിയായ സിനിമ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. പ്രവാസിയും മുംബൈ മലയാളിയുമായ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് “ജോയ്സി പോള്‍ ജോയ്” മുംബൈയിലെ […]
Read more
Advertisement
WhiteswanTV Footer