Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

“ദേജാ വൂ” 17ാം മത് ഇന്റർനാഷണൽ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രമുഖനായ ചലച്ചിത്രസംവിധായകനും നാസയിലെ ശാസ്ത്രജ്ഞനും ആയിരുന്ന ബേദബ്രത കർഷക സമരത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത ഡോക്യുമെന്ററി ഫിലിം “ദേജാ വൂ” 17-മത്
ഇന്റർനാഷണൽ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിൽ ഇന്ന് പ്രദർശിപ്പിക്കുന്നു. ഉച്ചകഴിഞ്ഞ മൂന്നുമണിക്ക് തിരുവനന്തപുരം കൈരളി തിയറ്ററിൽ ആണ് പ്രദർശനം. സംവിധായകനായ ബേദബ്രതയും സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയും പങ്കെടുക്കും.

ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ മേഖലകളിൽ പ്രശസ്തി നേടിയ ബേദബ്രത നാസയിലെ ശാസ്ത്രഞ്ജനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബേദോ ഡിജിറ്റൽ ക്യാറകളിലുള്ള സീമോസ് സെൻസർ കണ്ടെത്തുന്ന ടീമിൽ പ്രധാന പങ്ക് വഹിച്ച ബേദബ്രത യുടെ പേരിൽ വിവിധ കണ്ടുപിടിത്തങ്ങൾക്കുള്ള എൺപത്തിയേഴ് പേറ്റൻറുകൾ നിലവിലുണ്ട്. 2012 ലെ നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരത്തിന് ഇദ്ദേഹത്തിന്റെ “ചിറ്റഗോങ്” എന്ന സിനിമ അർഹമായിരുന്നു.

പ്രസിദ്ധ സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂൽ പൂക്കുട്ടി ” ദേജാ വൂ ” ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ് കൂടാതെ കോ പ്രൊഡ്യൂസർ കൂടിയാണ്.
ഇന്ത്യയിലെ കാർഷിക നിയമങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ, നാല് ഇന്ത്യക്കാർ അമേരിക്കൻ കൃഷിയിടങ്ങളിലൂടെ 10,000 കിലോമീറ്റർ യാത്ര നടത്തുകയും ഇന്ത്യൻ കർഷകർക്ക് അസ്തിത്വപരമായ പ്രസക്തിയുള്ള ഒരു പ്രതിഭാസം കണ്ടെത്തുകയും ചെയ്യുന്നതാണ് കഥ.

നാല് പതിറ്റാണ്ടുകളായി കൃഷിയുടെ കോർപ്പറേറ്റീവ്
വൽക്കരണത്തിനെതിരെ പോരാടിയ അമേരിക്കയിലെ ചെറുകിട കുടുംബങ്ങളിൽ നിന്നും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ സാധാരണക്കാരുടെ ശബ്ദങ്ങളുടെ ചരിത്രമാണ് ഈ സിനിമ പറയുന്നത്.

ഇന്ത്യയിലെ കർഷകർ നിലവിൽ ഇന്ത്യയിലെ വിപണി പരിഷ്കാരങ്ങൾക്കും കാർഷിക കോർപ്പറേറ്റ് വൽക്കരണത്തിനുമെതിരായ സമാനമായ ഒരു പോരാട്ടത്തിലാണ്. നമ്മുടെ രാജ്യവും ഈ കാര്യങ്ങളെല്ലാം അഭിമുഖീകരിക്കാൻ പോകുന്നതിനാൽ ഈ സിനിമയ്ക്ക് വളരെയധികം പ്രാധാന്യം ഉണ്ടെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഓഗസ്റ്റ് 24 ന് തിരുവനന്തപുരം കൈരളി തിയേറ്ററിൽ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ചിത്രത്തിന്റെ സ്ക്രീനിങ് ഉണ്ടായിരിക്കുന്നതാണ്. സംവിധായകൻ ബേദബ്രതയും റസൂൽ പൂക്കുട്ടിയും പങ്കെടുക്കുയും ചിത്രത്തെ പറ്റി പ്രതികരിക്കുകയും ചെയ്യും. ചിത്രം 4.15 pm ന് സ്ക്രീനിംഗ് അവസാനിക്കും.

Recent News

Advertisement
WhiteswanTV Footer