Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: entertainment

കാത്തിരിപ്പിന് വിരാമം ‘ലോക’ ഒടിടിയിലേക്ക്

മലയാളത്തിലെ ആദ്യ 300 കോടി ചിത്രം ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’ ഒടിടിയില്‍ കാണാനുള്ള കാത്തിരിപ്പിന് വിരാമം. ചിത്രം ഒക്ടോബർ 31 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ നിര്‍മാതാക്കളായ വേഫെറര്‍ ഫിലിംസ് ചിത്രത്തിന്റെ ഒടിടി പാര്‍ട്ണറായി ഔദ്യോഗികമായി ജിയോ ഹോട്സ്റ്റാറിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഏഴ് ഭാഷകളിലാകും ചിത്രം സ്ട്രീം ചെയ്യുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി, ബംഗാളി എന്നീ ഭാഷകളിൽ ചിത്രം പ്രേക്ഷകരിലേക്കെത്തും. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകളും […]
Read more

ഗുമ്മടി നർസയ്യയുടെ ബയോപിക്കിൽ നായകനായി ശിവരാജ് കുമാർ; ഫസ്റ്റ് ലുക്ക്, കൺസെപ്റ്റ് വീഡിയോ പുറത്ത്

രാഷ്ട്രീയക്കാരനും ജനകീയനേതാവുമായ ഗുമ്മടി നർസയ്യയുടെ ജീവചരിത്രം സിനിമയാകുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, കൺസെപ്റ്റ് വീഡിയോ എന്നിവ പുറത്തു വിട്ടു. ‘ഗുമ്മടി നർസയ്യ’ എന്ന പേരിൽ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ജീവിതം വെള്ളിത്തിരയിലേക്ക് കൊണ്ടുവരുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് കന്നഡ സൂപ്പർതാരം ഡോക്ടർ ശിവരാജ് കുമാറാണ്. നടനെന്ന നിലയിലും ശ്രദ്ധ നേടിയിട്ടുള്ളപരമേശ്വർ ഹിവ്രാലെ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. പ്രവല്ലിക ആർട്സ് ക്രിയേഷൻസിന്റെ ബാനറിൽ എൻ. സുരേഷ് റെഡ്ഡി (എൻഎസ്ആർ) ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. അദ്ദേഹം ഈ ബാനറിൽ […]
Read more

മനസ്സിൽ തൊടുന്ന ഈണവുമായി “കണ്മണി നീ”; ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ യിലെ പുതിയ ഗാനം പുറത്ത്

ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ യിലെ പുതിയ ഗാനം എത്തി. ‘കണ്മണീ നീ’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനം രചിച്ചത് ദീപിക കാർത്തിക്ക് കുമാറും ആലപിച്ചത് പ്രദീപ് കുമാറുമാണ്. ഝാനു ചന്റർ ആണ് ഈ ഗാനത്തിന് ഈണം നൽകിയത്. ശിവം, സെൽമണി സെൽവരാജ് എന്നിവരാണ് ഗാനത്തിൻ്റെ അഡീഷണൽ വരികൾ രചിച്ചത്. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. […]
Read more

വേറിട്ട പ്രമോഷനുമായി പ്രൊമോഷനുമായി റോഷന്‍ മാത്യു, സെറിന്‍ ഷിഹാബ് ചിത്രം ‘ഇത്തിരിനേരം’

കറുത്തമ്മയ്ക്കും പരീക്കുട്ടിക്കും ഇത്തിരി നേരം കൂടി കിട്ടിയിരുന്നെങ്കിൽ… നാരായണിക്കും ബഷീറിനും, ഗാഥയ്ക്കും ഉണ്ണിക്കും, റോസിനും ജാക്കിനും, ജാനുവിനും റാമിനും ഇത്തിരി നേരം കൂടി കിട്ടിയിരുന്നെങ്കിൽ എന്താകുമായിരുന്നു… പ്രേക്ഷകരുടെ ഇത്തരം ചിന്തകളെ വീണ്ടും ഉണർത്തുകയാണ് ഇത്തിരി നേരം എന്ന സിനിമയുടെ അണിയറ പ്രവർത്തകർ. പ്രണയത്തിന്റെ, വിരഹത്തിന്റെ ഒക്കെ വേദനയുടെ പല തലങ്ങളിലേക്ക് പ്രേക്ഷക മനസ്സുകളെ കൊണ്ടുപോയ കഥാപാത്രങ്ങളാണ് കറുത്തമ്മയും പരീക്കുട്ടിയും റോസും ജാക്കും ഗാഥയുമൊക്കെ. കാലങ്ങൾ എത്ര മാറിയാലും പ്രണയത്തിന് ഒരേ തീവ്രതയാണുള്ളത്. നഷ്ട പ്രണയങ്ങൾക്കും ഒരേ വേദനയാണ്. […]
Read more

ഇന്ത്യന്‍ നേവി നിര്‍മിച്ച ഡോക്യുമെന്ററി ‘ജല്‍കന്യ’ വരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ എന്ന ക്യാമ്പെയ്നില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ത്യന്‍ നേവി നിര്‍മിച്ച ‘ജല്‍കന്യ’ എന്ന ഡോക്യുമെന്ററി നാവിക സേനാ ദിനത്തില്‍ അനാച്ഛാദനം ചെയ്യും. ചലച്ചിത്ര നിര്‍മാതാക്കളായ സഞ്ജീവ് ശിവനും ദീപ്തി ശിവനും ചേര്‍ന്നാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തത്. ഡിസംബര്‍ നാലിന് തിരുവനന്തപുരത്താണ് ഔദ്യോഗിക അനാച്ഛാദനം നടക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഇന്ത്യയിലുടനീളമുള്ള പെണ്‍കുട്ടികളുടെ സര്‍ഗാത്മകതയും പ്രതിരോധ ശേഷിയും ആഘോഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഡോക്യുമെന്ററിയാണ് ‘ജൽകന്യ’. […]
Read more

“എന്റെ സഹനടനേക്കാള്‍ കുറഞ്ഞ പ്രതിഫലം എനിക്ക് ലഭിച്ചിട്ടുണ്ട്”: മനസ്സുതുറന്ന് പ്രിയാമണി

അമീർ സംവിധാനം ചെയ്ത് കാർത്തി നായകനായി എത്തിയ ‘പരുത്തിവീരൻ’ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ നടിയാണ് പ്രിയാമണി. മലയാളം, തമിഴ് തുടങ്ങീ തെന്നിന്ത്യൻ സിനിമകളിലെല്ലാം സജീവമായ പ്രിയാമണി ബോളിവുഡിലും മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. മലയാളത്തിൽ ജിത്തു അഷ്‌റഫ് സംവിധാനം ചെയ്ത ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിൽ മികച്ച പ്രകടനമായിരുന്നു പ്രിയാമണി കാഴ്ചവെച്ചത്. തമിഴ് സൂപ്പർ താരം വിജയ് നായകനായി എത്തുന്ന അവസാന ചിത്രം ‘ജനനായകനി’ലും പ്രിയാമണി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ […]
Read more

മലയാള സിനിമയിൽ ചരിത്രം കുറിക്കാൻ ‘കറക്കം’

ഏറ്റവും പുതിയ മലയാള ചിത്രം ‘കറക്ക’ത്തിനായി ടി-സീരീസുമായി ആദ്യമായി ഒന്നിച്ച് ക്രൗൺ സ്റ്റാർസ് എൻ്റർടൈൻമെൻ്റ്. ദേശീയ തലത്തിൽ മികച്ച കഥകളും സംഗീത മികവും ഒരുമിച്ച് കൊണ്ടുവരുന്ന ഈ പങ്കാളിത്തം ഇരു ബാനറുകളും തമ്മിലുള്ള ദീർഘകാല ബന്ധത്തിന് തുടക്കമിടുകയാണ്. ചിത്രത്തിൻ്റെ തീം മ്യൂസിക് പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. കറക്കത്തിന്റെ സംഗീതം ഒരുക്കുന്നത് സംഗീതജ്ഞൻ സാം സി.എസ്. ആണ്. മുഹ്‌സിൻ പരാരി, വിനായക് ശശികുമാർ, അൻവർ അലി, ഹരീഷ് മോഹൻ എന്നിവരാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. മികച്ച നിലവാരമുള്ള കഥകളെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന […]
Read more

കൗതുകം നിറച്ച് ‘മാജിക് മഷ്‌റൂംസ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറല്‍*

ത്രീഡി കാരിക്കേച്ചറായി ചിത്രത്തിലെ കഥാപാത്രങ്ങള്‍. കാണുമ്പോള്‍ തന്നെ കൗതുകം തോന്നിക്കുന്ന രീതിയില്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ് നാദിര്‍ഷ, വിഷ്ണു ഉണ്ണികൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ‘മാജിക് മഷ്‌റൂംസ്’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. രസകരമായൊരു ഫണ്‍ ഫാമിലി ഫീല്‍ ഗുഡ് എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്ന സൂചന നല്‍കുന്നതാണ് ഈ കളര്‍ഫുള്‍ ഫസ്റ്റ് ലുക്ക്. അക്ഷയ ഉദയകുമാറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷന്‍സ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ അഷ്‌റഫ് പിലാക്കല്‍ നിര്‍മ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് […]
Read more

‘അന്ന് അച്ഛനറിയാതെ പെന്‍ഡ്രൈവ് സ്‌കൂളില്‍ കൊണ്ടുപോയി, തിരിച്ചെത്തിയപ്പോള്‍ നല്ല അടി കിട്ടി’ – മനസ്സുതുറന്ന് ധ്രുവ്

അച്ഛനും നടനുമായ വിക്രമിന്റെ കൈയില്‍നിന്ന് അടി കിട്ടിയ രസകരമായ സംഭവം വിവരിച്ച് നടന്‍ ധ്രുവ് വിക്രം. ഐ എന്ന ചിത്രത്തിലെ ‘മെര്‍സലായിട്ടേന്‍…’ എന്ന ഗാനം പുറത്തിറങ്ങുന്നതിന് മുമ്പ് അത് താന്‍ പെന്‍ഡ്രൈവിലാക്കി സ്‌കൂളില് കൊണ്ടുപോയെന്നും ഇതറിഞ്ഞാണ് അച്ഛന്‍ തന്നെ തല്ലിയതെന്നും ധ്രുവ് പറയുന്നു. പുതിയ ചിത്രമായ ബൈസണിന്റെ പ്രൊമോഷണുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ധ്രുവ്. ‘ജീവിതത്തില്‍ ഇതുവെ ഒന്നോ രണ്ടോ തവണ മാത്രമാണ് അച്ഛന്‍ എന്ന തല്ലിയിട്ടുള്ളത്. ഐയിലെ ‘മെര്‍സലായിട്ടേന്‍…’ എന്ന പാട്ട് ഷൂട്ടിങ്ങിന് മുമ്പ് അവര്‍ […]
Read more

താൻ ഒന്നും അറിയണ്ട,​ താമസസൗകര്യം ഒരുക്കിത്തരാം; വിവാ​ദങ്ങളിൽ പ്രതികരിച്ച് അജ്മൽ

പ്രണയകാലം എന്ന സിനിമയിലൂടെ വലിയ ജനപ്രീതി നേടിയ നടനാണ് അജ്മൽ അമീർ. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെല്ലാം അജ്മൽ അമീർ അഭിനയിച്ചിട്ടുണ്ട്. എന്നാൽ നടനെതിരെ പ്രചരിക്കുന്ന ശബ്ദരേഖയും വീഡിയോ കോൾ ദൃശ്യങ്ങളുമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവാക്കുന്നത്. എന്റെ കാസറ്റ് എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് അജ്മലിന്റെ വീഡിയോ കോളിന്റെ ദൃശ്യങ്ങളും ഫോൺ സംഭാഷണത്തിന്റെ റെക്കോഡും പുറത്ത് വിട്ടിരിക്കുന്നത്. ന‌ടൻ സെക്സ് ചാറ്റ് ചെയ്തെന്നാണ് ആ വീഡിയോ പുറത്ത് വന്നതിൽ നിന്നും സമൂഹത്തിൽ പ്രചരിക്കുന്ന വാദം. […]
Read more
Advertisement
WhiteswanTV Footer