Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: entertainment

ആര്യനിലൂടെ തിരിച്ചു വരാനാകുമോ വിഷ്‍ണു വിശാലിന്; കളക്ഷൻ കണക്കുകള്‍‌ പുറത്ത്

വിഷ്‍ണു വിശാല്‍ നായകനായി വന്ന ചിത്രമാണ് ആര്യൻ. ആര്യൻ ഒക്ടോബര്‍ 31ന് ആണ് തിയറ്ററുകളിലേക്ക് എത്തിയത്. ആര്യൻ ഇന്ത്യൻ ബോക്സ് ഓഫീസില്‍ ഒരു കോടി രൂപ നെറ്റായി നേടി എന്ന് റിപ്പോര്‍ട്ട് തെളിയിക്കുന്നത് സമീപകാല പരാജയങ്ങളില്‍ നിന്ന് ആര്യന് തിരിച്ചുവരാനായി എന്നാണ്. തെലുങ്ക് പതിപ്പ് നവംബര്‍ ഏഴിന് തിയറ്ററുകളിലേക്ക് എത്തും. ആര്യനിലൂടെ വിഷ്‍ണു വിശാല്‍ വീണ്ടും പൊലീസ് ഓഫീസറായി എത്തിയിരിക്കുകയാണ്. നവാഗതനായ പ്രവീണ്‍ കെയാണ് ചിത്രത്തിന്റെ സംവിധാനം. ശ്രദ്ധ ശ്രീനാഥ്, വാണി ഭോജനും ശെല്‍വരാഘവനും ‘ആര്യനി’ല്‍ വിഷ്‍ണു […]
Read more

ചലച്ചിത്ര അക്കാദമിയിലെ ഭരണസമിതി മാറ്റത്തിൽ പ്രതികരണവുമായി നടൻ പ്രേം കുമാർ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലെ ഭരണസമിതി മാറ്റത്തിൽ പ്രതികരണവുമായി നടൻ പ്രേം കുമാർ. തീരുമാനം സർക്കാരിന്റേതാണെന്നും അഭിപ്രായ പ്രകടനത്തിന് ഇല്ലെന്നും പ്രേം കുമാർ പറഞ്ഞു. തന്നെ ഏൽപ്പിച്ച ജോലി നന്നായി ചെയ്തു. അഭിപ്രായ പ്രകടനത്തിന്റെ പേരിലല്ല മാറ്റമെന്നും പ്രേം കുമാർ പറഞ്ഞു. നേരത്തെ, സർക്കാരിനെതിരെയുള്ള ആശ സമരത്തെ പ്രേംകുമാർ അനുകൂലിച്ചു സംസാരിച്ചിരുന്നു. ഇതിന്റെ പേരിലാണ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് അഭ്യൂഹം. ഇക്കാര്യം നിഷേധിച്ച പ്രേം കുമാർ റസൂൽ പൂക്കുട്ടിക്ക് ആശംസകളും നേർന്നു. റസൂല്‍ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര […]
Read more

ഷഹ്‌മോന്‍ ബി പറേലിൻറെ സംവിധാനത്തിൽ ‘വവ്വാൽ’;കേന്ദ്ര കഥാപാത്രമായി ലെവിൻ സൈമൺ ജോസഫ്

‘അപ്രതീക്ഷിതരായ ഫയര്‍ ബ്രാന്റുകള്‍ ആവേശകരമായ വിപ്ലവത്തിനായി ഒന്നിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ‘വവ്വാല്‍’ എന്ന ചിത്രം വരുന്നു. ഷഹ്‌മോന്‍ ബി പറേലില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘വവ്വാല്‍’. ഓണ്‍ഡിമാന്റ്‌സിന്റെ ബാനറില്‍ ഷഹ്‌മോന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണിത്. “വവ്വാൽ” എന്ന ചിത്രത്തിൻ്റെ നാലാമത്തെ ബോഡിങ് ആണ് ലെവിൻ സൈമൺ ജോസഫ് എന്ന യുവത്വം. ഈ ചിത്രത്തിലെ ആദ്യ മലയാളി സാനിധ്യവും ഇതാണ്. തീ ഒരു തരി മതി പെട്രോളാണെങ്കിൽ പടർന്നു പന്തലിക്കാൻ. ലെവിൻ സൈമൺ ന്റെ […]
Read more

തിയറ്ററുകൾ ഇളക്കി മറിച്ച് ‘ബാഹുബലി ദ എപ്പിക്’

ചില സിനിമകൾ അങ്ങനെയാണ്, കാലമെത്ര കഴിഞ്ഞാലും പ്രേക്ഷക മനസിലങ്ങനെ മായാതെ കിടക്കും. ആ സിനിമകളുമായി ബന്ധപ്പെട്ടൊരു കാര്യം സംഭാഷണത്തിലോ പാട്ടിലോ ഒക്കെ അവരുടെ ഇടയിൽ കടന്നു വരും. പ്രത്യേകിച്ച് അതിലെ ചില കഥാപാത്രങ്ങൾ. അത്തരത്തിലൊരു സിനിമയാണ് ബാഹുബലി. എസ് എസ് രാജമൗലി ഇന്ത്യൻ സിനിമയ്ക്ക് നൽകിയ ബാഹുബലി ഫ്രാഞ്ചൈസികള്‍ രണ്ടും ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഭാ​ഗമായ ബാഹുബലി: ദ ബി​​ഗിനിം​ഗ് റിലീസ് ചെയ്ത് പത്ത് വർഷം തികഞ്ഞതിനോട് അനുബന്ധിച്ചായിരുന്നു രണ്ട് ഭാ​ഗങ്ങളും കൂടി ഒന്നിച്ച് ദ […]
Read more

കാണികളെ മുൾമുനയിൽ നിർത്തിയ ‘ഡീയസ് ഈറെ’

മലയാള സിനിമ കാലങ്ങളായി കണ്ടു ശീലിച്ച ഹൊറർ ഫ്രെയിമുകളിൽ നിന്നും വ്യത്യസ്തമായ സിനിമാനുഭവം സമ്മാനിക്കുന്ന ചിത്രങ്ങളായിരുന്നു രാഹുൽ സദാശിവന്റെ ഭൂതകാലവും, ഭ്രമയുഗവും. അതുകൊണ്ട് തന്നെ ഹൊറർ ചിത്രങ്ങളിൽ ഒരു ബെഞ്ച്മാർക്ക് സൃഷ്ടിക്കാൻ അദ്ദേഹത്തിന് ചുരുങ്ങിയ കാലംകൊണ്ടുതന്നെ സാധിച്ചിട്ടുണ്ട്. അവസാനമിറങ്ങിയ രണ്ട് ചിത്രങ്ങളും വലിയ രീതിയിലുള്ള പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രമായതുകൊണ്ട് തന്നെ ചെറുതല്ലാത്ത ഒരു ഹൈപ്പ് സിനിമാപ്രേമികൾക്കിടയിൽ ഡീയസ് ഈറെയ്ക്കും ഉണ്ടായിരുന്നു.. അത്തരത്തിലുള്ള എല്ലാ പ്രതീക്ഷകളും കാത്തുസൂക്ഷിക്കുന്ന ഒരു ചിത്രം തന്നെയായിരുന്നു രാഹുൽ സദാശിവൻ പ്രണവ് […]
Read more

കമൽഹാസൻ- മണിരത്‌നം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘നായകൻ’; റീ റിലീസിന്

കമൽഹാസൻ- മണിരത്‌നം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘നായകൻ’. ഇപ്പോൾ ചിത്രം 38 വർഷത്തിന് ശേഷം വീണ്ടും പ്രദർശനത്തിനെത്തുന്നു. ചിത്രം നവംബര്‍ 6ന് വേൾഡ് വൈഡ് ആയിട്ടാണ് റീ റിലീസ് ചെയ്യുന്നത്. ചിത്രം 4കെയിലാണ് പ്രദര്‍ശിപ്പിക്കുക. രഞ്ജിത്ത് മോഹൻ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. തമിഴിൽ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിൽ മുംബൈയിലെ അധോലോക നായകന്റെ കഥയാണ് മുഖ്യപ്രമേയം. 1987-ൽ പുറത്തിറങ്ങിയ നായകൻ കമൽ-മണിരത്നം കൂട്ടുകെട്ടിൽ പിറന്ന ക്ലാസിക് ചിത്രമായാണ് വിലയിരുത്തപ്പെടുന്നത്. പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്തശേഷം […]
Read more

ബാഗ്ദാദ് ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവലിൽ ബെസ്റ്റ് പ്ലേ അവാർഡ് നേടി മാമാങ്കത്തിന്റെ ‘നെയ്ത്തെ’

ബാഗ്ദാദ് ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മാമാങ്കം ഡാൻസ് കമ്പനി, ‘നെയ്ത്തെ’ എന്ന നൃത്താവിഷ്‌കാരത്തിലൂടെ ബെസ്റ്റ് പ്ലേ അവാർഡ് നേടി ചരിത്രം സൃഷ്ടിച്ചു. പ്രശസ്ത അഭിനേത്രിയും നർത്തകിയുമായ റിമ കല്ലിങ്കൽ 2014-ൽ സ്ഥാപിച്ച ‘മാമാങ്കം’ ഇന്ന് കേരളത്തിലെ മുൻനിര സമകാലിക ഫിസിക്കൽ തിയേറ്റർ-ഡാൻസ് സംഘങ്ങളിൽ ഒന്നാണ്. കേരളത്തിന്റെ തനത് ശാസ്ത്രീയ, നാടൻ, ആയോധന കലാപാരമ്പര്യങ്ങളെ അടിസ്ഥാനമാക്കി, ആധുനിക ലോക പ്രവണതകളോട് പ്രതികരിക്കുന്ന ഒരു പ്രത്യേക നൃത്തഭാഷയാണ് മാമാങ്കത്തിലൂടെ ലക്ഷ്യമിടുന്നത്. ‘നെയ്ത്തെ’യിൽ, ചെന്ദമംഗലത്തെ ഹാൻഡ്‌ലൂം തൊഴിലാളികളുടെയും അവരുടെ […]
Read more

ഇന്നസെന്‍റിൽ വേറിട്ടൊരു കഥാപാത്രമവുമായി ഉണ്ണി ലാലു; ക്യാരക്ടർ പോസ്റ്റർ പുറത്ത്

പ്രേക്ഷകരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ‘ നവംബർ 7ന് തിയേറ്ററുകളിലെത്തുകയാണ്. സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശി കിലി പോൾ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ഇതിനകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട് ചിത്രം. ഇപ്പോഴിതാ ചിത്രത്തിൽ നടൻ ഉണ്ണി ലാലു അവതരിപ്പിക്കുന്ന കഥപാത്രത്തിന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘ധീരനും നർമ്മബോധമുള്ളവനും ഒട്ടേറെ സർപ്രൈസുകള്‍ നിറഞ്ഞവനുമായ അജ്മൽ, ഇന്നസെന്‍റിൽ വേറിട്ടൊരു കഥാപാത്രമവുമായി ഉണ്ണി […]
Read more

രാജേഷ് അമനകരയുടെ ‘കല്യാണമരം’ ചിത്രീകരണം ആരംഭിച്ചു

മലയാളികളുടെ പ്രിയതാരങ്ങളായ ധ്യാന്‍ ശ്രീനിവാസന്‍, ദേവനന്ദ ജിബിന്‍, മീര വാസുദേവ്, ആതിര പട്ടേല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ പ്രമുഖ സംവിധായകന്‍ രാജേഷ് അമനകര തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കല്യാണമരം’. സിനിമയുടെ പൂജയും സ്വച്ച് ഓണും എറണാകുളം മുളന്തുരുത്തി മറിയം ടവറില്‍ നടന്നു. തൃക്കാക്കര അസിസ്റ്റന്‍റ് പോലീസ് കമ്മീഷണറും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയ ഗായകനുമായ ഷിജു. പി.എസ്. സ്വിച്ച് ഓണും ഫസ്റ്റ് ക്ലാപ്പ് ഗാനരചയിതാവ് സന്തോഷ് വര്‍മ്മയും നിര്‍വ്വഹിച്ചു. കല്യാണമരത്തിന്‍റെ തിരക്കഥ പ്രമുഖ […]
Read more

രേവതിക്ക് പകരം നന്ദിനി തമ്പുരട്ടിയായ് തീരുമാനിച്ചത് ആ നടിയെ

മലയാളത്തിലെ എക്കാലത്തേയും സൂപ്പർ ഹിറ്റാണ് കിലുക്കം. ജോജിയും നിശ്ചലും നന്ദിനി തമ്പുരാട്ടിയും ഇന്നും പ്രേക്ഷക മനസ്സിൽ ചിരിയും നൊമ്പരവുമായി നിറയുന്നു. ഈ സിനിമയിലെ നന്ദിനി തമ്പുരാട്ടിയെ രേവതിയെന്ന നടി അനശ്വരയാക്കി. ചിത്രമെന്ന സിനിമയുടെ കഥ കേട്ടപ്പോൾ പറ്റില്ലെന്നായിരുന്നു പ്രിയദർശനോട് രേവതി പറഞ്ഞത്. അങ്ങനെ ചിത്രത്തിൽ രജിനി ചിത്രത്തിൽ നായികയായി. കിലുക്കത്തിൽ രേവതി നായികയായതിന് പിന്നിലും അത്തരമൊരു കഥയുണ്ട്. വന്ദനത്തിന്റെ തെലുങ്ക് റിമേക്കായ നിർണ്ണയം എന്ന ചിത്രത്തിലെ ജോഡി നാഗാർജുനയും അമലയുമായിരുന്നു. ഇതേ ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു പ്രിയദർശൻ […]
Read more
Advertisement
WhiteswanTV Footer