കോതമംഗലത്ത് കാട്ടാന വിളയാട്ടം, വീടിന്‍റെ ചുറ്റുമതിൽ തകർത്തു
എറണാകുളം : കോതമംഗലം വാവേലിയിൽ വീടിന്‍റെ ചുറ്റു മതിൽ തകർത്ത് കാട്ടാന. ചിരപ്പുറത്ത് താമസിക്കുന്ന ജോസ് എന്നയാളുടെ വീടിന്റെ ചുറ്റു മതിലാണ് കാട്ടാന തകർത്തത്.കോട്ടപ്പാറ വനത്തിൽ നിന്നാണ് ഈ പ്രദേശത്ത് ആനകളെത്തുന്നത്. പല രീതിയിലുള്ള പ്രതിരോധങ്ങളും മേഖലകളിൽ കർഷകർ തീർക്കുന്നുണ്ടെങ്കിലും ഈ മാർഗങ്ങളൊന്നും തന്നെ ഫലം കണ്ടിരുന്നില്ല അതിനിടെയാണ് കാട്ടാനയുടെ ഈ ആക്രമം. ജോസിന്റെ വീടിന്റെ മുൻവശത്തെ പ്ലാവിൽ നിന്നു ചക്ക തിന്നാനെത്തിയ ആനയാണു മതിൽ തകർത്ത് അകത്തുകടന്നത്. മാത്രമല്ല സമീപത്ത് താമസിക്കുന്ന ബേബി എന്നയാളുടെ വാഴ […]
Read more