വാല്‍പ്പാറയിൽ കരടിയുടെ ആക്രമണം; എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ക്ക് ഗുരുതര പരിക്ക്
തൃശൂർ: വാൽപ്പാറ പച്ചമല എസ്റ്റേറ്റിൽ കരടിയുടെ ആക്രമണത്തിൽ സൂപ്പർവൈസർക്ക് ഗുരുതര പരിക്ക്. പച്ചമല എസ്റ്റേറ്റിലെ നോർത്ത് ഡിവിഷൻ സൂപ്പർവൈസറായ മോസസിനാണ് പരിക്കേറ്റത്. റോട്ടിക്കട മേഖലയിൽ താമസിക്കുന്ന ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കുറുക്കുവഴിയിലൂടെ പോകുമ്പോഴായിരുന്നു കരടിയുടെ ആക്രമണം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മോസസിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് കരടിയെ ഓടിച്ചുവിട്ടത്. തുടർന്ന് മോസസിനെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് […]
Read more