എഥനോൾ കലർന്ന പെട്രോളിൽ പഴയ വാഹനങ്ങളുടെ മൈലേജ് കുറയുന്നതായി സർവേ
മുംബൈ: രാജ്യത്തെ നിരത്തുകളിലുള്ള പഴയ പെട്രോൾ വാഹനങ്ങളിൽ 20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ ഉപയോഗിക്കുന്നത് മൈലേജ് കുറയാൻ കാരണമാകുന്നതായി സർവേ റിപ്പോർട്ട്. കാറുകളിലും ഇരുചക്രവാഹനങ്ങളിലും സമാനമായ പ്രശ്നം അനുഭവപ്പെടുന്നതായി ‘ലോക്കൽ സർക്കിൾസ്’ പുറത്തുവിട്ട പഠനത്തിൽ പറയുന്നു. 2022-ലോ അതിനു മുൻപോ വാങ്ങിയ വാഹനങ്ങളിലാണ് പ്രശ്നം കൂടുതലായി കണ്ടെത്തിയത്. സർവേയിൽ പങ്കെടുത്ത പത്തിൽ മൂന്ന് ഡ്രൈവർമാർ എൻജിനിൽ അസാധാരണമായ തേയ്മാനം അനുഭവപ്പെട്ടതായും രേഖപ്പെടുത്തി. ഏപ്രിൽ ഒന്നുമുതൽ രാജ്യത്ത് പൊതുമേഖല എണ്ണക്കമ്പനികൾ 20 ശതമാനം വരെ എഥനോൾ കലർത്തിയ, […]
Read more

