Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ExpiredMedicine

കുട്ടികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം; പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ രണ്ട് നഴ്സുമാർക്ക് സസ്പെൻഷൻ

പാലക്കാട്: കുട്ടികൾക്ക് കാലാവധി കഴിഞ്ഞ പാരസെറ്റാമോൾ സിറപ്പ് നൽകിയ സംഭവത്തിൽ പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ രണ്ട് നഴ്സുമാരെ സസ്പെൻഡ് ചെയ്തു. രണ്ട് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർക്കെതിരെയാണ് ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചത്. പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രതിരോധ കുത്തിവെപ്പെടുത്ത കുട്ടികൾക്കാണ് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത്. ബുധനാഴ്ച 32 കുട്ടികൾക്ക് ഇവിടെ പ്രതിരോധ കുത്തിവെപ്പ് നൽകിയിരുന്നു. കുത്തിവെപ്പിന് ശേഷം പനി വന്നാൽ ഉപയോഗിക്കാനായി നൽകിയ പാരസെറ്റാമോൾ സിറപ്പിന്റെ കാലാവധി 2026 ഒക്ടോബറിൽ അവസാനിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞ […]
Read more

പൂന്താനം കുടുംബാരോഗ്യ കേന്ദ്രത്തിൽ വീഴ്ച; യുവാവിന് നൽകിയത് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക്

മലപ്പുറം: പനിക്ക് ചികിത്സ തേടിയെത്തിയ യുവാവിന് സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് മരുന്ന് നൽകിയതായി പരാതി. മലപ്പുറം കീഴാറ്റൂർ കൊണ്ടിപറമ്പ് സ്വദേശിയായ 39കാരനാണ് പൂന്താനം സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് കാലാവധി കഴിഞ്ഞ സിപ്രോഫ്ലോക്സാസിൻ മരുന്ന് നൽകിയത്. ചൊവ്വാഴ്ച പനിയെ തുടർന്ന് ചികിത്സ തേടിയെത്തിയ യുവാവിന് ഡോക്ടറുടെ നിർദേശപ്രകാരമാണ് മരുന്ന് നൽകിയത്. മരുന്നിന്റെ പാക്കറ്റിൽ രേഖപ്പെടുത്തിയ കാലാവധി 2026 ഓഗസ്റ്റ് വരെയായിരുന്നു. എന്നാൽ നിലവിലെ മാസം ഒക്ടോബറായതിനാൽ മരുന്നിന്റെ കാലാവധി രണ്ട് മാസം മുമ്പ് അവസാനിച്ചിരുന്നു. […]
Read more

കാസർകോട് 15കാരന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി

കാസർകോട്: പൈവളിഗെ ബായാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയ 15കാരന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി കുടുംബത്തിന്റെ പരാതി. കാൽവിരലിലെ അലർജിയെ തുടർന്ന് ചികിത്സയ്ക്കെത്തിയ കുട്ടിക്കാണ് ജൂലൈയിൽ കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് മരുന്ന് നൽകിയതെന്നാണ് ആരോപണം. ഡോക്ടർ കുറിച്ചുനൽകിയ മരുന്ന് ആശുപത്രിയിലെ ഫാർമസിയിൽ നിന്നാണ് കുട്ടി വാങ്ങിയത്. മൂന്ന് ദിവസം മരുന്ന് കഴിച്ച ശേഷമാണ് മരുന്നിന്റെ കാലാവധി കഴിഞ്ഞതായി കുടുംബം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് രക്ഷിതാക്കൾ ആശുപത്രിയിലെത്തി വിവരം അറിയിച്ചെങ്കിലും ഡോക്ടർ വിഷയം ഗൗരവമായി എടുത്തില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix