വ്യാജ സമ്മാനക്കത്തുകൾ വഴി പണം തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
തിരുവനന്തപുരം: പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരിൽ വ്യാജ സമ്മാനക്കത്തുകൾ അയച്ച് പണം തട്ടുന്ന സംഘങ്ങൾ സജീവമാകുന്നു. രജിസ്റ്റർഡ് തപാൽ വഴിയാണ് പലർക്കും ആകർഷകമായ സ്ക്രാച്ച് കാർഡുകൾ ഉൾപ്പെടെയുള്ള കത്തുകൾ ലഭിക്കുന്നത്. സ്ക്രാച്ച് കാർഡ് ചുരണ്ടുമ്പോൾ വലിയ തുക സമ്മാനമായി ലഭിച്ചതായി കാണിക്കും. സമ്മാനത്തുക ലഭിക്കാൻ കത്തിൽ നൽകിയിരിക്കുന്ന ഹെൽപ്‌ലൈൻ നമ്പറിലോ വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടാൻ ആവശ്യപ്പെടും. തുടർന്ന് കമ്പനി പ്രതിനിധികളാണെന്ന് പരിചയപ്പെടുത്തി തട്ടിപ്പുകാർ ഇരകളുമായി സംസാരിക്കും. സമ്മാനത്തുക അക്കൗണ്ടിലേക്ക് നൽകുന്നതിന് മുമ്പ് പ്രോസസ്സിംഗ് ഫീസ്, ഡോക്യുമെന്റേഷൻ […]
Read more







