FATF യോഗത്തിന് മുന്നോടിയായി മസൂദ് അസറിന്റെ പാരിതോഷികം വർധിപ്പിച്ച് പാക്കിസ്ഥാൻ
ന്യൂഡൽഹി: ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (FATF) യോഗത്തിന് മുന്നോടിയായി ഭീകരവിരുദ്ധ നടപടികൾ സ്വീകരിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാൻ പാക്കിസ്ഥാൻ നീക്കം നടത്തുന്നതായി ഇന്ത്യയുടെ വിലയിരുത്തൽ. ഇന്ത്യ തേടുന്ന കൊടുംഭീകരനും ജെയ്ഷെ മുഹമ്മദ് തലവനുമായ മസൂദ് അസറിന്റെ തലയ്ക്കുള്ള പാരിതോഷികം പാക്കിസ്ഥാൻ വർധിപ്പിച്ചു. നേരത്തെ 50 ലക്ഷം പാക്കിസ്ഥാൻ രൂപയായിരുന്ന പാരിതോഷികം 70 ലക്ഷം രൂപയായാണ് ഉയർത്തിയത്. പാക്കിസ്ഥാന്റെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ ‘റെഡ് ബുക്കിൽ’ മസൂദ് അസറിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാന്റെ സഹായത്തോടെ ഒളിവിൽ കഴിയുകയാണ് […]
Read more