ചാലക്കുടി ബാങ്ക് കൊള്ള: പ്രതി എറണാകുളത്തേക്ക് കടന്നെന്ന് നിഗമനം, അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
കൊച്ചി: ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിലുണ്ടായ മോഷണത്തിലെ പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. മോഷ്ടാവ് എറണാകുളം ഭാഗത്തേക്ക് കടന്നെന്നാണ് പൊലീസിന്‍റെ നിഗമനം. അതിനാൽ എറണാകുളം ജില്ലയിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അങ്കമാലിയിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യത്തിൽ മോഷ്ടാവെന്ന് സംശയിക്കുന്നയാളാണ് ഉള്ളതെന്നാണ് വിവരം. എറണാകുളം ഭാഗത്തേക്ക് ഇയാള്‍ പോയെന്നാണ് സിസിടിവി ദൃശ്യത്തിൽ നിന്നുള്ള സൂചന.ആലുവ, അങ്കമാലി, എറണാകുളം എന്നീ നഗരപരിധിയിലും അന്വേഷണം ഇതിനോടകം തന്നെ വ്യാപിപ്പിച്ചു കഴിഞ്ഞു. […]
Read more

